HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുന്നു

  
Web Desk
August 18 2025 | 10:08 AM

three-month-old baby infected with amebic meningoencephalitis remains in critical condition calicut

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടാഴ്ച്ചയായി കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. കുഞ്ഞിന്റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ കിണറുകള്‍ ഉള്‍പ്പെടെ ശുചീകരിക്കാനും, അണുവിമുക്തമാക്കാനും ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു. 
നിലവില്‍ അന്നശ്ശേരി സ്വദേശിയായ മറ്റൊരു യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസമാണ് താമരശേരിയില്‍ ഒന്‍പത് വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. കുട്ടി മരിച്ചതോടെ നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പെടെ ആരും ഇറങ്ങരുതെന്നും നിര്‍ദേശിച്ചിരുന്നു. നാലാം ക്ലാസുകാരി പഠിച്ചിരുന്ന കോരങ്ങാട് എല്‍പി സ്‌കൂളില്‍ ആരോഗ്യവകുപ്പ് നാളെ ബോധവല്‍ക്കരണ ക്ലാസും നടത്തുന്നതാണ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് ക്ലാസ് നടത്തുക. മുന്‍കരുതലിന്റെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാംപിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് മരണപ്പെട്ടതെന്ന് കണ്ടെത്തിയത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. കുട്ടിയുടെ സഹോദരങ്ങള്‍ക്കും സഹപാഠിക്കും പനി ലക്ഷണങ്ങളുണ്ട്. 

 

three-month-old baby infected with amebic meningoencephalitis remains in critical condition calicut



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്വവാഫ് സമയത്ത് ഹജർ അൽ അസ്വദിന് സമീപം തങ്ങരുത്; നിർ​ദേശവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

latest
  •  13 hours ago
No Image

ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ ആരാധനാലയത്തിനെതിരെ ആക്രമണം: ദേവാലയവും വീടും പൊളിച്ചുമാറ്റി ബുൾഡോസർ നടപടി

National
  •  13 hours ago
No Image

പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ ജാ​ഗ്രത; വലിയ വില നൽകേണ്ടി വരും

Kuwait
  •  13 hours ago
No Image

മലപ്പുറം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിയ്ക്ക് രോഗം

Kerala
  •  13 hours ago
No Image

സെപ്റ്റംബർ ഏഴിന് കുവൈത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും

Kuwait
  •  14 hours ago
No Image

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

National
  •  14 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ഉയർത്തിയത് കോൺഗ്രസ് പതാക; നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് 'അബദ്ധം'

Kerala
  •  14 hours ago
No Image

ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി

National
  •  15 hours ago
No Image

പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി

Kerala
  •  15 hours ago
No Image

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി

Kerala
  •  15 hours ago