
പാണ്ടിക്കാട് നിന്നും യുവപ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്

മലപ്പുറം: പാണ്ടിക്കാട് നിന്നും യുവ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്. സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതികളെയാകും പൊലിസ് കസ്റ്റഡിയില്‍ വാങ്ങുക. ഇതുസംബന്ധിച്ച് പൊലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
യുവാവിനെ തട്ടിക്കൊണ്ടുപോയതില്‍ നേരിട്ട് ബന്ധമുള്ളവരെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് പറഞ്ഞു. തട്ടികൊണ്ടുപോകലില്‍ നേരിട്ട് പങ്കെടുത്തവരും താമസ, വാഹന സൗകര്യവുമുള്‍പ്പെടെ ഒരുക്കിയ 11 പേരെയാണ് പൊലിസ് ഇതുവരെ അറസ്റ്റു ചെയ്തത്. കേസില്‍ ഇനിയും പ്രതികളെ അറസ്റ്റു ചെയ്യാനുണ്ട്.
പാണ്ടിക്കാട് സ്വദേശിയും യുവ വ്യവസായിയുമായ വിപി ഷമീറിനെ കഴിഞ്ഞ ചൊവ്വാഴ്ച എട്ടോടെയാണ് വാഹനത്തില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവേ തെന്മലയില്‍ വെച്ച് അതിസാഹസികമായാണ് ഷമീറിനെ പൊലിസ് മോചിപ്പിച്ചത്. 2 വാഹനങ്ങളിലുണ്ടായിരുന്ന ആറ് പ്രതികളെ പൊലിസ് സംഭവസ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. യുവാവിനെ സംഘം ക്രൂരമായി മര്‍ദിച്ചതായി പൊലിസ് പറഞ്ഞു.
അഞ്ചൽ-പുനലൂർ റോഡിൽ കുരുവിക്കോണത്തു വെച്ചാണ് പൊലിസ് സംഘത്തെ തടഞ്ഞത്. സംഘം സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലിസ് പിടികൂടി. ഷമീറിന്റെ ഗൾഫിലെ സ്ഥാപനത്തിലെ മുൻ മാനേജർ തൃശൂർ ചാവക്കാട് സ്വദേശി പംഷീർ, വെളിയങ്കോട് ബീവിപ്പടി സ്വദേശി അഫ്സൽ, ചാവക്കാടി സ്വദേശി ഫവാസ്, കൊട്ടാരക്കര തലച്ചിറ സ്വദേശി മുഹമ്മദ് നായിഫ്, കൊട്ടാരക്കര തലച്ചിറ സ്വദേശി ഷഹീർ എന്നിവരാണ് പിടിയിലായത്.
പിരിച്ചുവിട്ട ജീവനക്കാരൻ്റെ വൈരാഗ്യം, സാമ്പത്തിക തർക്കങ്ങൾ എന്നിവയാണ് ഷമീറിനെ തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ള കാരണങ്ങളെന്നാണ് സംശയിക്കുന്നുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. ക്വട്ടേഷൻ സംഘമാണോ യുവപ്രവാസിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
A young businessman from Pandikkad was kidnapped after returning home. Police have identified the accused and are preparing to question them in custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്ലസ് വൺ വിദ്യാർഥിനിയെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആൺസുഹൃത്ത് ഭീഷണിപ്പെടുത്തുന്നു
Kerala
• 2 days ago
മലപ്പുറത്ത് കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
Kerala
• 2 days ago
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പ്രത്യേക അന്വേഷണ സംഘം ഇന്ന് കണ്ണൂരിലെത്തും
Kerala
• 2 days ago
വിധവയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാർ കയറ്റി കൊന്നു
National
• 2 days ago
ബലാത്സംഗക്കേസ്: റാപ് ഗായകന്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala
• 2 days ago
ഉക്രൈന്‍ വിഷയത്തിലും ട്രംപിന്റെ കാലുമാറ്റം; പുട്ടിനുമായി സെലൻസ്കിക്ക് ചർച്ചയ്ക്ക് അവസരമുണ്ടാക്കും
International
• 2 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും
National
• 2 days ago
യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും
uae
• 2 days ago
വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ
National
• 2 days ago
ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്
International
• 2 days ago
ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്
National
• 2 days ago
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്
Cricket
• 2 days ago
ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ
Kuwait
• 2 days ago
കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്
Kuwait
• 2 days ago
ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്
Cricket
• 2 days ago
ശക്തമായ കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു
Kerala
• 2 days ago
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി
uae
• 2 days ago
ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം
Football
• 2 days ago
ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര
Cricket
• 2 days ago
നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago