HOME
DETAILS

ഏഷ്യ കപ്പിൽ സഞ്ജുവിന് പകരം ആ രണ്ട് താരങ്ങളെ ടീമിലെടുക്കണം: മുൻ ലോകകപ്പ് ജേതാവ്

  
Web Desk
August 18 2025 | 11:08 AM

Former Indian World Cup winner Kris Srikkanth has spoken about a player to be selected for the Asia Cup

2025 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഏതെല്ലാം താരങ്ങൾ ഇടം നേടുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഏഷ്യ കപ്പിൽ തെരഞ്ഞെടുക്കേണ്ട ഒരു താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ലോകകപ്പ് ജേതാവായ ക്രിസ് ശ്രീകാന്ത്. താൻ സെലക്ടർ ആയിരുന്നെങ്കിൽ സഞ്ജു സാംസണ് പകരം വൈഭവ് സൂര്യവംശിയെയോ സായ് സുദർശനെയോ ടീമിൽ എടുക്കുമായിരുന്നുവെന്നാണ് ക്രിസ് ശ്രീകാന്ത് പറഞ്ഞത്. 

''ഞാൻ ഒരു സെലക്ടറായിരുന്നെങ്കിൽ, സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയെയോ സായ് സുദർശനെയോ തെരഞ്ഞെടുക്കുമായിരുന്നു. കാരണം എന്തെന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഷോട്ട് ബോളുകളിൽ സാംസണിന്റെ ബലഹീനതഹകൾ കണ്ടു. മറ്റുള്ള ടീമുകൾക്ക് ഇത് മുതലെടുക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ അദ്ദേഹം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് സംശയകരമാണ്'' ക്രിസ് ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. 

2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

ഇത് കഴിഞ്ഞു നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വൈഭവ് മികച്ച പ്രകടനമാണ് നടത്തിയത്. യൂത്ത് ടെസ്റ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 340 റൺസ് ആണ് ആയുഷ് നേടിയിരുന്നത്. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ആണ് പരമ്പരയിൽ താരം സ്വന്തമാക്കിയത്. ഏകദിന പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.

അതേസമയം ഐപിഎല്ലിൽ ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി മിന്നും പ്രകടനമാണ് സായ് സുദര്ശനും പുറത്തെടുത്തത്. ഈ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് സായ് സുദർശനാണ്. 15 മത്സരങ്ങളിൽ നിന്നും 759 റൺസാണ് സായ് സുദർശൻ നേടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ഈ തമിഴ്‌നാട്ടുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്. 2024-25 രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു സായ് പുറത്തെടുത്തത്. തമിഴ്‌നാടിനായി വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 304 റൺസായിരുന്നു സായ് അടിച്ചെടുത്തത്. ഡൽഹിക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയും താരം തിളങ്ങിയിരുന്നു. കൗണ്ടി ക്രിക്കറ്റിലും തന്റെ പ്രതിഭ പുറത്തെടുക്കാൻ സായ്ക്ക് സാധിച്ചിട്ടുണ്ട്. സറേയ്‌ക്കൊപ്പം അഞ്ച് മത്സരങ്ങളിൽ നിന്ന് 281 റൺസ് താരം നേടിയിട്ടുണ്ട്. 

Former Indian World Cup winner Kris Srikkanth has spoken about a player to be selected for the Asia Cup. Kris Srikkanth said that if he were the selector, he would have picked Vaibhav Suryavanshi or Sai Sudarshan in the team instead of Sanju Samson.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  5 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  5 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  5 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  6 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  7 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  7 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  7 hours ago