HOME
DETAILS

ലൈംഗികാതിക്രമ കേസ്; വേടന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളത്തേക്ക് മാറ്റി

  
August 18 2025 | 11:08 AM

High Court will consider Anticipatory bail submitted by rapper vedan in sexual harassment case tomorrow

കൊച്ചി: ലൈംഗികാരോപണ കേസില്‍ റാപ്പര്‍ വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്നും, സര്‍ക്കാരില്‍ സ്വാധീനമുള്ളയാളാണെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ കക്ഷിചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അനുവദിച്ചു. 

ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിന്റെ പ്രാഥമിക വാദം കേട്ടു. തൃക്കാക്കര പൊലിസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യ ഹരജിയെ എതിര്‍ത്ത് പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ജൂലൈ 31നാണ് യുവഡോക്ടറുടെ പരാതിയില്‍ വേടനെതിരെ തൃക്കാക്കര പൊലിസ് ബലാത്സംഗ കേസ് ചുമത്തിയത്. ഈ കേസിലാണ് മുന്‍കൂര്‍ ജാമ്യഹരജി തേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ പുതുതായി രണ്ട് പെണ്‍കുട്ടികള്‍ വേടനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 

2020ല്‍ അതിക്രമം നേരിട്ടെന്നാണ് ഒരു യുവതി പരാതിയില്‍ പറയുന്നത്. 2021ലാണ് രണ്ടാമത്തെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരും പരാതി നല്‍കിയത്. നിലവില്‍ കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴച്ചക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ച പരാതികള്‍ ഡിജിപിക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

High Court will consider Anticipatory bail submitted by rapper vedan in sexual harassment case tomorrow

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  5 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  5 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  5 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 hours ago
No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  6 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  7 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  7 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  7 hours ago