HOME
DETAILS

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

  
August 18 2025 | 13:08 PM

Fabio achieved the feat of becoming the player with the most appearances in his career in world football

സാവോപോളോ: ഫുട്‌ബോൾ ലോകത്ത് കരിയറിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസെക്ക് വേണ്ടി കളിക്കുന്ന ഗോൾ കീപ്പർ ഫാബിയോ. ബ്രസീലിയൻ ഫുട്‌ബോൾ ലീഗ് സീരി എയിൽ ഫോർട്ടാലസയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് ഫാബിയോ കരിയറിൽ 1,390 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. 

ഇതോടെ ഇംഗ്ലണ്ടിന്റെ മുൻ താരമായിരുന്ന പീറ്റർ ഷിൽട്ടണൊപ്പമെത്താനും താരത്തിന് കഴിഞ്ഞു. 44 വയസുകാരനായ ഫാബിയോയ്ക്ക് പ്രൊഫഷണൽ കരിയറിൽ താരത്തിന്റെ 28ാം വർഷമാണ്. കരിയറിൽ യൂണിയോ ബാൻഡെയ്‌റാന്റെ (30 മത്സരങ്ങൾ), വാസ്‌കോഡ ഗാമ (150), ക്രുസെയ്‌റോ (976), ഫ്ലുമിനെൻസ് (234) എന്നീ ക്ലബ്ബുകൾക്കായാണ് താരം കളിച്ചത്. 1,390 മത്സരങ്ങൾ കളിച്ച പീറ്റർ ഷിൽട്ടന്റെ നേട്ടം ഗിന്നസ് റെക്കോർഡിൽ  രേഖപ്പെടുത്തിയിട്ടുണ്ട്. 1966ൽ കരിയർ ആരംഭിച്ച ഷിൽട്ടൺ 1997ലാണ് വിരമിക്കുന്നത്.

ഷിൽട്ടണും ഫാബിയോക്കും ശേഷം ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 1283 മത്സരങ്ങളാണ് റോണോയുടെ അക്കൗണ്ടിലുള്ളത്. 20ന് അമേരിക്ക ഡി കാലി ക്ലബിനെതിരേയുള്ള മത്സരത്തിൽ ഫാബിയോ കളത്തിലിറങ്ങിയാൽ ഷിൽട്ടണെ മറികടന്ന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന നേട്ടം സ്വന്തം പേരിൽ എഴിതിച്ചേർക്കാൻ ഫാബിയോക്ക് കഴിയും.

Goalkeeper Fabio who plays for Brazilian club Fluminense has achieved the feat of becoming the player with the most appearances in his career in world football  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും

uae
  •  3 hours ago
No Image

വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ

National
  •  4 hours ago
No Image

ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് 

International
  •  4 hours ago
No Image

ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ

Football
  •  4 hours ago
No Image

ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്

National
  •  4 hours ago
No Image

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്

Cricket
  •  4 hours ago
No Image

ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ

Kuwait
  •  5 hours ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്

Kuwait
  •  5 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര

Cricket
  •  5 hours ago
No Image

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago