HOME
DETAILS

ആൾട്ടോയ്ക്ക് 36,000, സെലേറിയോ 46,000, ടിയാഗോയ്ക്കും വൻ ഇളവ്: ജിഎസ്ടി പരിഷ്കാരത്തിന് ശേഷം ഇഷ്ട കാറുകളുടെ വിലയിൽ വമ്പൻ കുറവ്

  
Web Desk
August 19 2025 | 13:08 PM

alto gets 36000 celerio 46000 tiago sees huge cuts gst reforms bring massive price drops for favorite cars

ന്യൂഡൽഹി: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ദീപാവലിക്ക് മുമ്പ് ഇന്ത്യയിൽ കാറുകളുടെ വില കുറയാൻ പോകുന്നു. കേന്ദ്രസർക്കാർ ചരക്ക് സേവന നികുതി (GST) ലളിതവത്കരിക്കാനും നിരക്കുകൾ കുറയ്ക്കാനും പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഇതോടെ വാഹന വിപണിയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിൽ 5, 12, 18, 28 ശതമാനമാണ് GST നിരക്കുകൾ. പുതിയ ജിഎസ്ടി പരിഷ്കരണം നടപ്പിലാകുന്നതോടെ 5, 18 ശതമാനമുള്ള രണ്ട് വിഭാഗങ്ങളായി ചുരുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതുവഴി കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഈടാക്കുന്ന 28 ശതമാനം നികുതി 18 ശതമാനമായി കുറയും. 

പുതിയ നികുതിയിൽ കുറവ് വരുന്നതോടെ ഉപഭോക്താക്കൾക്ക് 5 മുതൽ 10 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന അഞ്ച് കാറുകളുടെ പുതുക്കിയ വില എങ്ങനെയാകുമെന്ന് പരിശോധിക്കാം:

മാരുതി ആൾട്ടോ K10

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന മാരുതി ആൾട്ടോ K10 ന് നിലവിൽ 4.23 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. GST പരിഷ്കരണത്തോടെ ഈ ബേസ് മോഡലിന്റെ വില 3.87 ലക്ഷം രൂപയായി കുറയും. ഇത് 36,000 രൂപയോളം ലാഭം നൽകും.

2025-08-1918:08:45.suprabhaatham-news.png
 
 

മാരുതി എസ്-പ്രെസോ

സ്റ്റൈലിഷ് എസ്‌യുവി ലുക്കുള്ള മാരുതി എസ്-പ്രെസോയ്ക്ക് നിലവിൽ 4.27 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. GST കുറയുന്നതോടെ, ഈ മോഡലിന്റെ വില 3.90 ലക്ഷം രൂപയായി കുറയും, അതായത് ഏകദേശം 37,000 രൂപയുടെ ലാഭം.

2025-08-1918:08:21.suprabhaatham-news.png
 
 

റെനോ ക്വിഡ്

ഫ്രഞ്ച് വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ റെനോ ക്വിഡിന്റെ നിലവിലെ എക്സ്ഷോറൂം വില 4.70 ലക്ഷം രൂപയാണ്. GST പരിഷ്കരണത്തോടെ, വില 4.30 ലക്ഷം രൂപയായി കുറയും. ഇത് 40,000 രൂപയോളം ലാഭിക്കാൻ ഉപഭോക്താക്കളെ സഹായിക്കും.

2025-08-1918:08:74.suprabhaatham-news.png
 
 

മാരുതി സുസുക്കി സെലേറിയോ

മൈലേജിൽ മുന്നിട്ട് നിൽക്കുന്ന മാരുതിയുടെ മോഡലും കൂടിയാണ് സെലേറിയോ. നിലവിൽ 5.36 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. GST കുറവോടെ ഈ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ വില 4.90 ലക്ഷം രൂപയായി കുറയും, അതായത് 46,000 രൂപയോളം ലാഭം.

2025-08-1918:08:59.suprabhaatham-news.png
 
 

ടാറ്റ ടിയാഗോ

സുരക്ഷയിൽ മുൻപന്തിയിൽ നിൽക്കുന്ന ടാറ്റ ടിയാഗോയുടെ നിലവിലെ എക്സ്ഷോറൂം വില 5.65 ലക്ഷം രൂപയാണ്. GST പരിഷ്കരണത്തോടെ, വില 5.15 ലക്ഷം രൂപയായി കുറയും. ഇത് 50,000 രൂപയോളം വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു.

2025-08-1918:08:07.suprabhaatham-news.png
 
 

GST പരിഷ്കരണം വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. താങ്ങാനാവുന്ന വിലയിൽ സ്വപ്ന വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നീക്കം ആഹ്ലാദം പകരും. ഒക്ടോബർ മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷ.

 

 

The upcoming GST reforms in India are set to reduce car prices by 5-10%, making vehicles more affordable. Maruti Alto K10's price will drop by ₹36,000 to ₹3.87 lakh, Celerio by ₹46,000 to ₹4.90 lakh, and Tata Tiago by ₹50,000 to ₹5.15 lakh. Maruti S-Presso and Renault Kwid will also see significant cuts, boosting the auto market



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി

Kerala
  •  10 hours ago
No Image

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി

Kerala
  •  11 hours ago
No Image

ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു  

Cricket
  •  11 hours ago
No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  11 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  12 hours ago
No Image

മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  12 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  12 hours ago
No Image

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

National
  •  12 hours ago
No Image

വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്

Cricket
  •  13 hours ago
No Image

സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി

Kerala
  •  13 hours ago