HOME
DETAILS

ഡൽഹി ദര്യഗഞ്ചിൽ കെട്ടിടം തകർന്നു വീണ് അപകടം; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

  
Web Desk
August 20 2025 | 08:08 AM

delhi daryaganj building collapse three dead rescue operations continue

ന്യൂഡൽഹി: ഡൽഹിയിലെ ദര്യഗഞ്ചിലെ സദ്ഭാവന പാർക്കിന് സമീപം മൂന്ന് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:14-ന് ദാരുണ സംഭവം. ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ മരണങ്ങൾ സ്ഥിരീകരിച്ചു. അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉൾപ്പെടെയുള്ള അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വസ്തുതകൾ പരിശോധിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇതുവരെ വ്യക്തമല്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ജൂലൈ 12-ന് ഡൽഹിയിലെ വെൽക്കം ഏരിയയിൽ അനധികൃതമായി നിർമിച്ച നാല് നില കെട്ടിടം തകർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച സംഭവത്തിന് ഒരു മാസത്തിന് ശേഷമാണ് ഈ ദുരന്തം. വെൽക്കം ജന്ത കോളനിയിലെ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റിരുന്നു. തകർച്ചയിൽ സമീപത്തെ കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായി. ഏകദേശം 40 വർഷം പഴക്കമുള്ള ആ കെട്ടിടം അഞ്ച് വർഷം മുമ്പാണ് നവീകരിച്ചിരുന്നത്.

 

 

A three-story building collapsed near Sadbhawna Park in Daryaganj, central Delhi, on Wednesday, killing three people. Three others were rescued from the debris and rushed to a hospital. Rescue operations are ongoing, and the cause of the collapse remains under investigation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  3 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  3 days ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  3 days ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  3 days ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  3 days ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  3 days ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  3 days ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  3 days ago