HOME
DETAILS

റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

  
Web Desk
August 20 2025 | 11:08 AM

rapper vedan-arrest -latest updation

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് താല്‍ക്കാലിക ആശ്വാസം. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്.

വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പരാതിക്കാരി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്. എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ആകര്‍ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടെന്ന് പരാതിക്കാരി അറിയിച്ചു. എന്നാല്‍, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാവുവെന്ന് കോടതി അറിയിച്ചു.

കേസിലെ നിര്‍ണായക തെളിവായ വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചശേഷം പൊലീസിന്റെ മൂക്കിനു താഴെ വേടന്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചെന്നും പരാതിക്കാരി വാദിച്ചു. പരാതിക്കാരിയുടെ മൊഴി കോടതി പരിശോധിച്ചു. 

ആരെങ്കിലും ഫേസ്ബുക്കില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് പല കേസുകളിലും ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകള്‍ കോടതി പരിഗണിക്കാറുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. ഏതുകേസിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  7 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  7 hours ago
No Image

മെസിയല്ല! കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  7 hours ago
No Image

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

National
  •  7 hours ago
No Image

വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്

Cricket
  •  8 hours ago
No Image

സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി

Kerala
  •  8 hours ago
No Image

യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി

Kerala
  •  8 hours ago
No Image

സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ

Cricket
  •  9 hours ago
No Image

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Kerala
  •  9 hours ago