
ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി

മലപ്പുറം: 2026ലെ ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25ലേക്ക് നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പണമടച്ചതടക്കമുള്ള രേഖകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 30വരെയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
നേരത്തെ ബുധനാഴ്ച്ചയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. പണമടയ്ക്കാന്‍ കുറഞ്ഞ സമയപരിധി നിശ്ചയിച്ചത് തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 5 ദിവസം കൂടി ദീര്‍ഘിപ്പിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,52,300 രൂപ വീതമാണ് അടയ്ക്കേണ്ടത്. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ ആണ് പണമടക്കേണ്ടത്. ഓൺലൈൻ ആയും തുക അടക്കാം.
പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിങ് ആൻഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളുമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അയക്കേണ്ടത്. ഇത് ആഗസ്റ്റ് 30 വരെ അനുവദിക്കും. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കും. ഈ സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ നിർദേശങ്ങൾക്കായി ഹജ്ജ് ട്രെയിനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിർദേശങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ട്രെയിനർമാരുടെ സഹായം തേടണം.ഫോൺ: 0483 2710717, 2717572, 8281211786.
ജില്ലാ ട്രെയിനിങ് ഓർഗനൈസർമാരുടെ വാട്‌സ്ആപ്പ് നമ്പറുകൾ
തിരുവനന്തപുരം (മുഹമ്മദ് യൂസഫ് 9895 648 856), കൊല്ലം (നിസാമുദ്ധീൻ 9496 466 649), പത്തനംതിട്ട (എം നാസർ 9495 661 510), ആലപ്പുഴ(മുഹമ്മദ് ജിഫ് രി 9495 188 038), കോട്ടയം(പി.എ ശിഹാബ് 9447 548 580), ഇടുക്കി (കെ.എ അജിംസ് 9446 922 179), എറണാകുളം (സി.എം നവാസ് 9446 206 313), തൃശൂർ(സുനിൽ ഫഹദ് 94471 36313), പാലക്കാട് ( ജാഫർ 9400 815 202), മലപ്പുറം (മുഹമ്മദ് റഊഫ് 9656 206178, 9446 631366, 9846 738 287), കോഴിക്കോട് (നൗഫൽ മങ്ങാട് 8606 586 268, 9495 636426), വയനാട് (ജമാലുദ്ധീൻ 9961 083 361), കണ്ണൂർ (നിസാർ 8281 586 137), കാസർകോട് മുഹമ്മദ് സലീം (9446 736 276).
The deadline for selected pilgrims of Hajj 2026 to pay the first installment has been extended to August 25.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി
Kerala
• 6 hours ago
ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു
Cricket
• 6 hours ago
ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി
Kerala
• 7 hours ago
പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്
Kerala
• 7 hours ago
മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം
Football
• 7 hours ago
വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും
National
• 7 hours ago
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
National
• 7 hours ago
വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്
Cricket
• 8 hours ago
സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി
Kerala
• 8 hours ago
യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി
Kerala
• 8 hours ago
കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Kerala
• 9 hours ago
ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്: 130ാം ഭരണഘടന ഭേദഗതി ബില്ലിനെതിരെ പിണറായി വിജയൻ
National
• 9 hours ago
സഊദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയുൾപ്പടെ നാല് പേർ മരിച്ചു
Saudi-arabia
• 10 hours ago
സ്‌കൂള്‍ ഒളിംപിക്സ്; ഏറ്റവും പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ്
Kerala
• 10 hours ago
നാദാപുരത്ത് കല്യാണ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6,000 രൂപയും നഷ്ടപ്പെട്ടു
Kerala
• 11 hours ago
അധ്യയനവർഷത്തിലെ ആദ്യ ദിവസം കുട്ടികളെ സ്കൂളിലാക്കാം; യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലിസമയം അവതരിപ്പിച്ചു
uae
• 12 hours ago
ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി: ബിൽ പകർപ്പുകൾ വലിച്ചു കീറി എറിഞ്ഞ് പ്രതിപക്ഷം; സുരക്ഷാ കാരണങ്ങളാൽ അമിത്ഷായുടെ ഇരിപ്പിടം മാറ്റി
National
• 12 hours ago
മലപ്പുറം കോക്കൂരിൽ 21കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 13 hours ago
ഏഷ്യ കപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം അതാണ്: അശ്വിൻ
Cricket
• 10 hours ago
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി വിതരണം ചെയ്യും; പൊതു വിദ്യാഭ്യാസ മന്ത്രി
Kerala
• 11 hours ago
റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി
Kerala
• 11 hours ago