HOME
DETAILS

ഇന്‍ഡിഗോ മസ്‌കത്ത്- കണ്ണൂര്‍ സര്‍വീസ് നിര്‍ത്തുന്നു; റീഫണ്ട് ലഭിക്കും; കണ്ണൂർ- ഒമാൻ സെക്ടറിൽ ഇനി നിരക്ക് വർധിക്കും

  
Web Desk
August 19 2025 | 13:08 PM

IndiGo Airlines suspends Muscat-Kannur flight service

മസ്‌കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സർവീസ് പ്രോവൈഡർമാരായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്‌കത്ത്- കണ്ണൂര്‍ റൂട്ടിലെ വിമാന സര്‍വീസ് നിര്‍ത്തുന്നു. ഈ മാസം 23 വരെ മാത്രമാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. 

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങി. സീസണ്‍ അവസാനിച്ചതോടെ ഒമാന്‍ സെക്ടറിലേക്ക് യാത്രക്കാര്‍ കുറയും എന്ന വിലയിരുത്തലിലാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ട്രാവല്‍ ഏജന്റുമാർ പറയുന്നത്.

 ഓഗസ്റ്റ് 23നു ശേഷം നേരിട്ട് സര്‍വീസുകള്‍ ലഭ്യമല്ല എന്നു ബുക്കിംഗ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 

ഒമാൻ - കണ്ണൂർ റൂട്ടിൽ സര്‍വീസ് വര്‍ധിപ്പിക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യങ്ങള്‍ക്ക് പിന്നാലെ ഈ വർഷം മേയ് പകുതിയോടെയാണ് മസ്‌കത്തിനും കണ്ണൂരിനും ഇടയില്‍ ഇന്‍ഡിഗോ സര്‍വീസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍. മത്സരാധിഷ്ഠിത വില കാരണം യാത്രക്കാർക്കിടയിൽ ഇത് ജനപ്രിയമായിരുന്നു. കുറഞ്ഞ നിരക്കില്‍ ടിക്കറ്റും ലഭ്യമായിരുന്നു. കണ്ണൂര്‍ സെക്ടറിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നതോടെ ഈ സെക്ടറില്‍ എയര്‍ ഇന്ത്യ സര്‍വീസ് മാത്രമായി ചുരുങ്ങും. പ്രതിദിനം സര്‍വീസ് ലഭ്യമാണെങ്കിലും ടിക്കറ്റ് നിരക്ക് ഉയരാന്‍ ഇത് ഇടയാക്കും.

എന്നാല്‍, സര്‍വീസ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ചു ഇന്‍ഡിഗോ ഔദ്യോഗികകമായി പ്രതികരിച്ചിട്ടില്ല. എങ്കിലും കുവൈത്ത് മാധ്യമം ദി അറബ് സ്റ്റോറിസിനോട് ഇൻഡിഗോ വക്താവ് വാർത്തകൾ ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. ദി അറേബ്യൻ സ്റ്റോറീസിനോട് (TAS) പ്രത്യേകമായി സംസാരിച്ച ഇൻഡിഗോ പ്രതിനിധി, റൂട്ട് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം "കുറഞ്ഞ സീസണൽ" കാരണമാണെന്നും എയർലൈനിന്റെ വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമാണെന്നും സ്ഥിരീകരിച്ചു. എയർലൈനിന്റെ പ്രതിനിധി ട്രാവൽ ഏജൻസികളെ ഈ മാറ്റം വളരെ മുൻകൂട്ടി അറിയിച്ചിരുന്നതയാണ് വിവരം.

IndiGo Airlines suspends Muscat-Kannur flight service. IndiGo representative confirmed that the decision to suspend the route was based on “low seasonality” and is part of the airline’s summer schedule.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ ചെറുപ്പത്തിലെ മികച്ച താരം റൊണാൾഡോയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റൊരാളാണ്: മുള്ളർ

Football
  •  3 hours ago
No Image

എടിഎം കൗണ്ടറിൽ 16-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 45-കാരൻ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ കെ.കെ. ലതിക അടക്കമുള്ളവർക്കെതിരെ പരാതി നൽകി ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ  

Kerala
  •  4 hours ago
No Image

വിദേശ തൊഴിലാളികൾക്കായി പെൻഷൻ, സമ്പാദ്യ പദ്ധതി ആരംഭിക്കാനൊരുങ്ങി സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

ഗ്യാസ് സ്റ്റേഷനിലെ സ്‌ഫോടനം ഒഴിവാക്കാന്‍ ധീരപ്രവര്‍ത്തനം നടത്തിയ സ്വദേശി പൗരനെ ആദരിച്ച് സല്‍മാന്‍ രാജാവ്; യുവാവിന് ലഭിച്ചത് ഒരു ദശലക്ഷം റിയാലെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  4 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ; കിരീടപ്പോരിൽ ഫുട്ബോൾ ലോകം കീഴടക്കാൻ റൊണാൾഡോ

Football
  •  4 hours ago
No Image

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ നാടുകടത്തി യുഎഇ

uae
  •  4 hours ago
No Image

'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം, ബിജെപി നേതൃത്വത്തോട് പുച്ഛം; രൂക്ഷവിമർശനവുമായി മഹിള മോർച്ച നേതാവ്

Kerala
  •  5 hours ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ റൊണാൾഡോയെ മറികടന്നു; റയലിൽ എംബാപ്പെയുടെ തേരോട്ടം

Football
  •  5 hours ago
No Image

എമിറേറ്റ്‌സ് റോഡ് തുറക്കാൻ ഇനി മൂന്ന് ദിവസം കൂടി; നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ഈ മാസം 25ന് തുറക്കും

uae
  •  5 hours ago