HOME
DETAILS

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ കെ.കെ. ലതിക അടക്കമുള്ളവർക്കെതിരെ പരാതി നൽകി ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ  

  
August 22 2025 | 14:08 PM

sharafunnisa t siddique complaint on social media harassment

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസ പൊലിസിൽ പരാതി നൽകി. സിപിഎം മുൻ എംഎൽഎ കെ.കെ. ലതിക, ശശികല റഹീം, ബിവിജ കാലിക്കറ്റ് എന്നിവർക്കെതിരെയാണ് സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെക്കേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഇരിക്കുന്ന പഴയ ചിത്രം പങ്കുവെച്ച് നടത്തിയ മോശം പരാമർശത്തിലാണ് പരാതി.

ടി. സിദ്ദിഖ് എംഎൽഎ, ഭാര്യ ഷറഫുന്നീസ, മകൻ എന്നിവർക്കൊപ്പം ഇരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പഴയ ചിത്രമാണ് ഇപ്പോൾ രാഹുലിനെതിരെ നടക്കുന്ന സമൂഹമാധ്യമ വിമർശനത്തിന് ഉപയോഗിച്ചത്. അങ്ങേയറ്റം ഹീനമായ രീതിയിലാണ് ഷറഫുന്നിസയുടെ പേരുൾപ്പെടെ ചേർത്ത് കെ.കെ. ലതിക, ശശികല റഹീം, ബിവിജ കാലിക്കറ്റ് തുടങ്ങിയവർ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചാരണം നടത്തിയത്. സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ച ഷറഫുന്നീസ പിന്നാലെ പരാതി നൽകുകയായിരുന്നു.


 
ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയാണെന്ന് ഷറഫുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിരുന്നു. സിദ്ധിഖിനും കുടുംബത്തിനുമൊപ്പം കൽപറ്റയിൽ ഭക്ഷണത്തിനായുള്ള കാത്തിരിപ്പിൽ എന്ന തലക്കെട്ടോടെ 2022 ൽ പങ്കുവെച്ച ഒരു ഫോട്ടോ 'ശേഷം എന്താണ് അവിടെ നടന്നിട്ടുണ്ടാകുക എന്ന് ആലോചിച്ചിട്ട്...’ എന്ന തലക്കെട്ടോടെയാണ് ശശികല റഹീം എന്ന ഫേസ്ബുക്ക് പ്രൊഫൈൽ പങ്കുവെച്ചത്.

ഷറഫുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്?. വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തിൽ മാത്രം സംഭവിച്ച കാര്യമാണോ?. യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തിൽ മാത്രമാണോ?. ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങൾ ചോദിക്കാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകൾക്കൊപ്പവും ചേർത്ത് നിങ്ങൾക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങൾ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങൾ എനിക്കെതിരെ പ്രയോഗിക്കുന്നത്. നിങ്ങളുടെ വനിതാ നേതാക്കൾക്കെതിരെ ഇത്തരം പദങ്ങൾ പ്രയോഗിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സി.പി.എമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങൾ തന്നെയല്ലേ ശൈലജ ടീച്ചർക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തിൽ നിന്നും മാറി നിൽക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവർത്തകനായ എന്റെ പങ്കാളിയെ നിങ്ങൾക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയിൽ അപമാനിക്കാൻ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനാവില്ല…



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  2 days ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  2 days ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  2 days ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  2 days ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  2 days ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  2 days ago
No Image

സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ

uae
  •  2 days ago
No Image

ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സമുറായ് ബ്ലൂസ്

Football
  •  2 days ago
No Image

ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്

uae
  •  2 days ago