HOME
DETAILS

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ നാടുകടത്തി യുഎഇ

  
August 22 2025 | 14:08 PM

UAE Deports Two Interpol Red Notice Suspects to Home Countries

ദുബൈ: സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി രണ്ട് അന്താരാഷ്ട്ര കുറ്റവാളികളെ നാടുകടത്തി യുഎഇ. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികളെയാണ് നാടുകടത്തിയത്. 

ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ദുബൈ പൊലിസാണ് കുറ്റവാളികളെ യുഎഇയില്‍ വെച്ച് പിടികൂടിയത്. നാടുകടത്തിയ കുറ്റവാളികളുടെ പേരുകള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. പിടിയിലായ പ്രതികളില്‍ ഒരാളെ ഫ്രഞ്ച് അതോറിറ്റി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്ന് മയക്കുമരുന്ന് നടത്തിയ കേസിലാണ് ഇയാളെ ഫ്രഞ്ച് അതോറിറ്റി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. 

സംഘത്തിന്റെ നേതാവിനെ സഹായിച്ചിരുന്നതും ഫ്രഞ്ച് പൗരനായ ഇയാളായിരുന്നു. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബെല്‍ജിയം പൗരനായ പ്രതിയേയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ കുറ്റവാളി കൈമാറ്റമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

നേരത്തേ പല പിടികിട്ടാപ്പുള്ളികളെയും യുഎഇ വിദേശരാജ്യങ്ങള്‍ക്ക് കൈമാറിയിരുന്നു. സംഘടിത കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ മൂന്ന് ബെല്‍ജിയം പൗരന്മാരെ ജൂലൈ 13ന് യുഎഇ നാടുകടത്തിയിരുന്നു.

UAE has deported two individuals wanted internationally under Interpol Red Notices. The action highlights the UAE’s cooperation in global law enforcement and commitment to international justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ 

Kerala
  •  3 hours ago
No Image

ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്

International
  •  3 hours ago
No Image

കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു

Kuwait
  •  3 hours ago
No Image

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ

Kerala
  •  3 hours ago
No Image

വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ

qatar
  •  4 hours ago
No Image

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok

Tech
  •  4 hours ago
No Image

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ

latest
  •  4 hours ago
No Image

മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു

Cricket
  •  4 hours ago
No Image

വരുന്നൂ സുഹൈല്‍ നക്ഷത്രം; യുഎഇയില്‍ വേനല്‍ക്കാലം അവസാനഘട്ടത്തില്‍

uae
  •  4 hours ago