HOME
DETAILS

അവിശ്വസനീയമായ പ്രകടനം നടത്തിയിട്ടും അവനെ ഗംഭീർ ടീമിലെടുത്തില്ല: മുൻ ഇന്ത്യൻ താരം

  
August 22 2025 | 10:08 AM

Former Indian player Sadagoppan Ramesh has criticized Indian coach Gautam Gambhir

2025 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സൂപ്പർതാരം ശ്രേയസ് അയ്യർ ഇടം നേടിയിരുന്നില്ല. സമീപ കാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അയ്യരിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതെ പോവുകയായിരുന്നു. ഇപ്പോൾ ശ്രേയസിനെ ഏഷ്യ കപ്പിലെടുക്കാത്ത തീരുമാനത്തിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ വിമർശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സദഗോപ്പൻ രമേശ്. ഗംഭീർ തനിക്ക് ഇഷ്ടമുള്ള താരങ്ങളെ മാത്രമാണ് ടീമിൽ എടുക്കുന്നതെന്നാണ് രമേശിന്റെ വിമർശനം. 

"ഗംഭീർ ഇഷ്ടപ്പെടുന്ന കളിക്കാരെ പിന്തുണക്കും. എന്നാൽ അവനെ ഇഷ്ടപ്പെടാത്ത താരങ്ങളെ പൂർണ്ണമായും ഉപേക്ഷിക്കും. ചാമ്പ്യൻസ് ട്രോഫിയിൽ യുഎഇയിൽ ശ്രേയസ് അയ്യർ അവിശ്വസനീയമായ പ്രകടനങ്ങൾ നടത്തി. ഇന്ത്യയുടെ ഏകദിന ടീമിൽ അദ്ദേഹം സ്ഥിര സാന്നിധ്യമാകണം. താരങ്ങൾ മോശം ഫോമിൽ ഉള്ളപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് അവർ മികച്ച ഫോമിലും ആത്മവിശ്വാസത്തിലും ആയിരിക്കുമ്പോഴാണ് അവരെ പിന്തുണക്കേണ്ടത്'' സദഗോപ്പൻ രമേശ് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തതിന്റെ കാരണം സെലക്ടർ അജിത് അഗാർക്കർ പറഞ്ഞിരുന്നു. ഏത് താരത്തിന് പകരം ശ്രേയസ് അയ്യരെ ടീമിലെടുക്കുമെന്നാണ് അഗാർക്കർ ചോദിച്ചത്. 

2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനമായിരുന്നു അയ്യർ നടത്തിയിരുന്നത് പഞ്ചാബിനു വേണ്ടി 17 മത്സരങ്ങളിൽ നിന്നും 644 റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു. 

അതേസമയം സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ്‌ ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി-20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. 

Former Indian player Sadagoppan Ramesh has criticized Indian coach Gautam Gambhir for his decision not to include Shreyas Iyer in the Asia Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്‌കൂളിലെ ബോംബ് സ്‌ഫോടനം: സാമുദായിക കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആയുധ ശേഖരണം?; കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുതെന്നും സന്ദീപ് വാര്യര്‍

Kerala
  •  10 hours ago
No Image

ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സാമ്രാജ്യം; ഭോപ്പാലിലെ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ

National
  •  10 hours ago
No Image

'ഗസ്സയില്‍ കടുത്ത ക്ഷാമം, പട്ടിണി' ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി യു.എന്‍ ഏജന്‍സി

International
  •  10 hours ago
No Image

കരണ്‍ ഥാപ്പറിനും ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനുമെതിരായ അസം പൊലിസിന്റെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

National
  •  13 hours ago
No Image

ശ്രീലങ്കയിൽ കൂട്ടക്കുഴിമാടം: 141 അസ്ഥികൂടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും കണ്ടെടുത്തു

International
  •  13 hours ago
No Image

ഓണത്തിന് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ച്; ലഭിക്കുന്നത് ഒരു ഗഡു കുടിശ്ശിക ഉള്‍പെടെ 

Kerala
  •  13 hours ago
No Image

പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ സ്ഫോടനം; നാല് ബോംബുകൾ കണ്ടെടുത്തു, ആർഎസ്എസിന് പങ്കെന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  13 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഹണി ഭാസ്‌കറിനെതിരെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Kerala
  •  14 hours ago
No Image

'നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം വിട്ടയക്കൂ...'; തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കരുതെന്നും സുപ്രിം കോടതി 

Kerala
  •  14 hours ago
No Image

ബഹ്‌റൈനിലെത്തിയത് കുടുംബം പോറ്റാന്‍, മരിച്ചതോടെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ പ്രവാസി യുവതികള്‍ക്ക് കൂട്ട സംസ്‌കാരം

bahrain
  •  14 hours ago