HOME
DETAILS

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

  
Web Desk
August 20 2025 | 05:08 AM

delhi cm rekha gupta attacked during public meeting one arrested

​ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ സിവിൽ ലൈനിലെ ഔദ്യോ​ഗിക വസതിയിലാണ് വൻ സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനായി എല്ലാ ആഴ്ചയും നടക്കുന്ന 'ജൻ സുൻവായ്' എന്ന യോഗത്തിനിടെയാണ് സംഭവം.

പരാതിക്കാരന്റെ വേഷത്തിൽ എത്തിയ അക്രമി, രേഖകളുമായി മുഖ്യമന്ത്രിയെ സമീപിച്ച ശേഷം പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ മുഖത്ത് അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ ഉടൻ പിടികൂടി. ആക്രമണത്തെ തുടർന്ന് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡോക്ടർമാർ പരിശോധന നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

​ഗുജറാത്ത്, രാജ്കോട്ട് സ്വദേശി രാജേഷ് കിംജി എന്നയാളാണ് അക്രമിയെന്ന് സിവിൽ ലൈൻസ് പൊലിസ് പറഞ്ഞു. പ്രതിയെ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്തെന്ന് കണ്ടെത്താൻ ഡൽഹി പൊലിസ് അന്വേഷണം ആരംഭിച്ചു. ഡൽഹി പൊലിസ് കമ്മീഷണർ എസ്.ബി.കെ. സിംഗിനാണ് അന്വേഷണം ചുമതല. മുഖ്യമന്ത്രിയുടെ വസതിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

Delhi Chief Minister Rekha Gupta was attacked during a public meeting at her Civil Lines residence. The assailant, a 40-year-old Rajkot resident, threw a stone and assaulted her. Gupta was hospitalized, and the attacker was arrested by police for questioning. rekha gupta attack.Delhi cm attack. Rekha gupta attacked today.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി 

Kerala
  •  2 days ago
No Image

കെട്ടിടങ്ങളുടെ വിസ്തൃതി പരി​ഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

Kerala
  •  2 days ago
No Image

ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്

Kerala
  •  2 days ago
No Image

ഫ്‌ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്

uae
  •  2 days ago
No Image

പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്

International
  •  2 days ago
No Image

നെയ്മർ ബാലൺ ഡി’ഓർ അർഹിക്കുന്നുവെന്ന് ബാഴ്സ ഇതിഹാസം; പിഎസ്ജി മാറ്റമാണ് താരത്തിൻ്റെ കരിയർ തകർത്തത്

Football
  •  2 days ago
No Image

കോടീശ്വരനില്‍ നിന്ന് കോടതി യുദ്ധങ്ങളിലേക്ക്; ബിആര്‍ ഷെട്ടിയുടെ വളര്‍ച്ചയും തകര്‍ച്ചയും

uae
  •  2 days ago
No Image

ഹിജാബ് വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്

Kerala
  •  2 days ago
No Image

പൊറോട്ട വാങ്ങാൻ വന്നവർക്ക് എംഡിഎംഎയും; ബിസിനസിൻ്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ

crime
  •  2 days ago
No Image

നാല് ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; വിദ്യാർത്ഥികള കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം

uae
  •  2 days ago