HOME
DETAILS

മലപ്പുറം കോക്കൂരിൽ 21കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  
Web Desk
August 20 2025 | 10:08 AM

Tragedy Strikes in Kookoor 21-Year-Old Woman Found Hanging

മലപ്പുറം: കോക്കൂരിൽ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. തെക്കുമുറി വാളത്ത് വളപ്പിൽ രവീന്ദ്രന്റെ മകൾ കാവ്യ (21) ആണ് മരിച്ചത്. കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച കാവ്യ ഏറെ നേരം കഴിഞ്ഞും പുറത്ത് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചങ്ങരംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

എറണാകുളത്ത് ലോജിസ്റ്റിക്സ് കോഴ്സിന് പഠിക്കുകയായിരുന്ന കാവ്യ, രണ്ടാഴ്ച മുമ്പാണ് വീട്ടിലെത്തിയത്. ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.  ചങ്ങരംകുളം എസ്‌ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമ്മ: ബിന്ദു, സഹോദരൻ: ഋതിക്.

A heartbreaking incident occurred in Kookoor on Monday evening around 8 pm, where a 21-year-old woman, Kavya, daughter of Ravindra from Thekkumuri Waalathu Valappil, was found hanging from a fan in her bedroom. Family members discovered Kavya's lifeless body after she failed to emerge from her room (locked from the inside) after an extended period. The police have registered a case of unnatural death and are currently investigating the circumstances surrounding Kavya's demise. As of now, the exact reasons behind this tragic event remain unclear, and authorities are working to determine the cause ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് കെഎസ്‌യു

Kerala
  •  4 hours ago
No Image

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; ഒളിവില്‍ പോയ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

Kerala
  •  5 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; രാജിവെക്കണമെന്ന് ആവശ്യം

Kerala
  •  5 hours ago
No Image

ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി

Kerala
  •  6 hours ago
No Image

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി

Kerala
  •  6 hours ago
No Image

ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു  

Cricket
  •  6 hours ago
No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  7 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  7 hours ago
No Image

മെസിയല്ല! കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  7 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  7 hours ago