
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; രാജിവെക്കണമെന്ന് ആവശ്യം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ബിജെപി. നടിയുടെ വെളിപ്പെടുത്തല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയാണെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം. എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. രാഹുലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച്.
പ്രതിഷേധ മാര്‍ച്ച് പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പൊലിസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. യുവനടിയുടെ ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുന്ന കാര്യമാണെന്നും, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് പുതുമുഖ നടി റിനി ജോര്‍ജാണ് രംഗത്തെത്തിയത്. ഇത് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാണെന്ന് ബിജെപി ആരോപിക്കുന്നു. മൂന്നര വര്‍ഷം മുന്‍പാണ് തനിക്ക് ആദ്യമായി ദുരനുഭമുണ്ടായതെന്നും റിനി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ കുറ്റവാളി ആരാണെന്ന് വെളിപ്പെടുത്താൻ നടി തയ്യാറായതുമില്ല.
റിനിയുടെ വാക്കുകൾ,
സോഷ്യൽ മീഡിയ വഴിയാണ് യുവനേതാവുമായി താൻ പരിചയപ്പെട്ടത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ച് ശല്യം ചെയ്തിരുന്നു. മൂന്നര വര്‍ഷം മുന്‍പാണ് ആദ്യമായി മെസേജ് അയച്ചത്. പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും ഇയാളില്‍ നിന്ന് ദുരനുഭവമുണ്ടായി. എന്നോട് മോശമായി പെരുമാറിയതിന് ശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. എന്റെ പരാതികള്‍ പരിഗണിക്കാതെ അയാള്‍ക്ക് പുതിയ സ്ഥാനങ്ങള്‍ ലഭിച്ചു. പലതവണ ഉപദേശിച്ചു. വഴക്ക് പറഞ്ഞിട്ടും മാറ്റമുണ്ടായില്ല. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ എന്നെ പുച്ഛിച്ചു. പരാതികള്‍ അവഗണിച്ച് പദവികള്‍ നല്‍കുന്നത് കണ്ടാണ് ഞാന്‍ തുറന്ന് പറയുന്നത്. റീല്‍സ് കണ്ട് സ്ഥാനാര്‍ഥിയാക്കരുത്. അവര്‍ എന്താണെന്ന് നമ്മള്‍ മനസിലാക്കണം,'
നേതാവിൻറെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാട്. പേരു പറഞ്ഞാലും നീതി കിട്ടാൻ പോണില്ല,' റിനി വെളിപ്പെടുത്തി.
bjp conduct protest against rahul mamkoottathil mla
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി
Kerala
• 6 hours ago
വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി
Kerala
• 6 hours ago
ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു
Cricket
• 6 hours ago
ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി
Kerala
• 7 hours ago
പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്
Kerala
• 7 hours ago
മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം
Football
• 7 hours ago
വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും
National
• 7 hours ago
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
National
• 7 hours ago
വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്
Cricket
• 8 hours ago
സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി
Kerala
• 8 hours ago
സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ
Cricket
• 9 hours ago
കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Kerala
• 9 hours ago
ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്: 130ാം ഭരണഘടന ഭേദഗതി ബില്ലിനെതിരെ പിണറായി വിജയൻ
National
• 9 hours ago
സഊദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയുൾപ്പടെ നാല് പേർ മരിച്ചു
Saudi-arabia
• 10 hours ago
ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Cricket
• 11 hours ago
നാദാപുരത്ത് കല്യാണ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6,000 രൂപയും നഷ്ടപ്പെട്ടു
Kerala
• 11 hours ago
അധ്യയനവർഷത്തിലെ ആദ്യ ദിവസം കുട്ടികളെ സ്കൂളിലാക്കാം; യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലിസമയം അവതരിപ്പിച്ചു
uae
• 12 hours ago
ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി: ബിൽ പകർപ്പുകൾ വലിച്ചു കീറി എറിഞ്ഞ് പ്രതിപക്ഷം; സുരക്ഷാ കാരണങ്ങളാൽ അമിത്ഷായുടെ ഇരിപ്പിടം മാറ്റി
National
• 12 hours ago
സ്‌കൂള്‍ ഒളിംപിക്സ്; ഏറ്റവും പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ്
Kerala
• 10 hours ago
ഏഷ്യ കപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം അതാണ്: അശ്വിൻ
Cricket
• 10 hours ago
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി വിതരണം ചെയ്യും; പൊതു വിദ്യാഭ്യാസ മന്ത്രി
Kerala
• 11 hours ago