HOME
DETAILS

നിന്നെ ഞാൻ വീണ്ടും വേട്ടയാടും; മെസ്സിക്ക് മുന്നറിയിപ്പുമായി ജർമൻ ഇതിഹാസം

  
Web Desk
August 22 2025 | 09:08 AM

German Legend Thomas Mller Warns Lionel Messi I Will Hunt You Down Again in MLS Showdown

ലയണൽ മെസ്സിക്ക് മുന്നറിയിപ്പുമായി അടുത്തിടെ മേജർ ലീഗ് സോക്കറിലേക്ക്  ചേക്കേറിയ ജർമൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ. എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയെ "വീണ്ടും വേട്ടയാടാൻ" തയ്യാറാണെന്നാണ് 35-കാരനായ മുള്ളർ പ്രഖ്യാപിച്ചത്.

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ, ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനൊപ്പം 17 സീസണുകളാണ് പന്തു തട്ടിയത്. ബവേറിയൻ ക്ലബ്ബിനായി 756 മത്സരങ്ങളിൽ നിന്ന് 250 ഗോളുകളും 276 അസിസ്റ്റുകളും അദ്ദേഹം നേടി. 13 ബുണ്ടസ്‌ലീഗ കിരീടങ്ങൾ, രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, മറ്റ് അനവധി കിരീടങ്ങളും മുള്ളർ സ്വന്തമാക്കി. 2014 ലോകകപ്പ് ജേതാവായ മുള്ളറുടെ കരാർ ഈ വേനൽക്കാലത്ത് ബയേൺ പുതുക്കാതിരുന്നതോടെ, അദ്ദേഹം ഫ്രീ ട്രാൻസ്ഫറിൽ എംഎൽഎസ് ക്ലബ്ബായ വാൻകൂവർ വൈറ്റ്ക്യാപ്സിൽ കരാർ സൈൻ ചെയ്യുകയായിരുന്നു.

അതേസമയം, 2023-ൽ പിഎസ്ജിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ഇൻ്റർ മിയാമിയിൽ എത്തിയ മെസ്സി എംഎൽഎസിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഹെറോൺസിനായി 71 മത്സരങ്ങളിൽ നിന്ന് 59 ഗോളുകളും 29 അസിസ്റ്റുകളും നേടിയ മെസ്സി, 2023-ലെ ലീഗ്സ് കപ്പ് കിരീടവും 2024-ലെ എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡും നേടാൻ ടീമിന്റെ നട്ടെല്ലായി മാറിയിരുന്നു.

മുള്ളറും മെസ്സിയും ക്ലബ്ബിനും രാജ്യത്തിനുമായി നിരവധി ഐതിഹാസിക മത്സരങ്ങളിൽ മുഖാമുഖം വന്നിട്ടുണ്ട്. ജർമൻ ഇതിഹാസത്തിനെതിരെ മെസ്സി കളിച്ച 10 മത്സരങ്ങളിൽ മുള്ളറുടെ ജർമൻ പട മൂന്നെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 2014 ലോകകപ്പ് ഫൈനലിൽ (ജർമനി 1-0 അർജന്റീന) ജർമനിയുടെ വിജയവും, 2020 യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിന്റെ 8-2 തകർപ്പൻ ജയവും ഇതിൽ ഏറ്റവും ശ്രദ്ധേയമാണ്.

എംഎൽഎസിനായി മൗറീസ് എഡുവിന് നൽകിയ അഭിമുഖത്തിൽ, മെസ്സിയുമായുള്ള തന്റെ പോരാട്ടങ്ങൾ മുള്ളർ ഓർത്തെടുത്തു. "ചിലപ്പോൾ ഞങ്ങൾ വിജയിച്ചു, 2015-ൽ (ബാഴ്സലോണ 5-3ന് ജയിച്ചു) ബാഴ്സലോണയോട് തോറ്റപ്പോൾ അവൻ ചാമ്പ്യൻസ് ലീഗ് നേടി. പക്ഷേ, ഞാൻ നിന്നെ വീണ്ടും വേട്ടയാടും," മുള്ളർ മെസ്സിക്ക് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഞായറാഴ്ച (ഓഗസ്റ്റ് 17) ഹ്യൂസ്റ്റൺ ഡൈനാമോയ്ക്കെതിരെ 1-1 സമനിലയിൽ വാൻകൂവറിനായി മുള്ളർ അരങ്ങേറ്റം കുറിച്ചു. ഓഗസ്റ്റ് 23 ശനിയാഴ്ച സെന്റ് ലൂയിസ് സിറ്റിക്കെതിരെയാണ് അദ്ദേഹത്തിന്റെ അടുത്ത മത്സരം.

"മെസ്സി കുറച്ചുകൂടി ഗംഭീരം": റൊണാൾഡോയെ പിന്നിലാക്കി മെസ്സിയെ ​ഗോട്ട് ആയി തിരഞ്ഞെടുത്ത് മുള്ളർ

ലയണൽ മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്ന് തോമസ് മുള്ളർ പ്രഖ്യാപിച്ചു. യുവാവായിരിക്കുമ്പോൾ ഗോട്ട്  (Greatest of All Time) ചർച്ചയിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ചിരുന്നുവെന്ന് മുള്ളർ വെളിപ്പെടുത്തി. എന്നാൽ, ഇപ്പോൾ മെസ്സിയെയാണ് താൻ  തിരഞ്ഞെടുക്കുന്നതെന്ന് 35-കാരൻ വ്യക്തമാക്കി.

എംഎൽഎസിനായുള്ള അഭിമുഖത്തിൽ മൗറീസ് എഡുവിനോട് മുള്ളർ ഇങ്ങനെ പറഞ്ഞു: "സത്യം പറഞ്ഞാൽ, എനിക്ക് മെസ്സിയാണ് മികച്ച കളിക്കാരനായി തോന്നുന്നത്. റൊണാൾഡോയും മെസ്സിയും രണ്ടുപേരും അവിശ്വസനീയ പ്രതിഭകളാണ്. പക്ഷേ, മെസ്സി കുറച്ചുകൂടി ഗംഭീര പ്ലെയറാണ്. 2022-ൽ അർജന്റീനയ്ക്കൊപ്പം ലോകകപ്പ് നേടിയതോടെ ഞാൻ മെസ്സിയെ പിന്തുണയ്ക്കുന്നു. എന്റെ കരിയറിന്റെ ആദ്യ 10 വർഷങ്ങളിൽ ഞാൻ റൊണാൾഡോയെ പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോൾ എനിക്ക് അൽപ്പം പ്രായമായി, കുറച്ചുകൂടി റൊമാന്റിക്കാണ്. പ്രകടനവും ജോലിനൈതികതയും മാത്രമല്ല, ഞാൻ സ്റ്റൈലിനെയാണ് കൂടതൽ പിന്തുണയ്ക്കുന്നത്."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഗാന്ത്യം...ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ചേതേശ്വർ പൂജാര

Cricket
  •  13 hours ago
No Image

നിരന്തരമായി മോശം സന്ദേശങ്ങള്‍ അയച്ചു, ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്.ഐമാര്‍

Kerala
  •  13 hours ago
No Image

വീടിന്റെ വാതിൽ തുറക്കാൻ കഴിയുന്നില്ല, സഹായത്തിനായി യുവതി പൊലിസിനെ വിളിച്ചു; ആ ഒരു കോൾ കൊണ്ട് കിട്ടിയത് 5000 ദിർഹം പിഴയും നാടുകടത്തലും; സംഭവമിങ്ങനെ

uae
  •  13 hours ago
No Image

റോഡ് മുറിച്ചു കടക്കവേ മിനി ട്രക്ക് തള്ളിമറിച്ചിട്ട് ആന;  'ഓര്‍മപ്പെടുത്തലാണെന്ന മുന്നറിയിപ്പുമായി മുന്‍ ഐഎഫ്എസ് ഓഫിസര്‍'

Kerala
  •  13 hours ago
No Image

ടി-20യിലെ വമ്പൻ നേട്ടത്തിനരികെ സഞ്ജു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് പുത്തൻ നാഴികക്കല്ല്

Cricket
  •  13 hours ago
No Image

ഇനി അഭ്യാസം പിഴ അടച്ചിട്ട് മതി; അപകടകരമായ ഡ്രൈവിങ്ങ് ജിസിസി പൗരന് 5,000 ദിർഹം പിഴ ചുമത്തി, മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കും

uae
  •  13 hours ago
No Image

മലപ്പുറത്ത് വിദ്യാര്‍ഥിയുടെ വിരല്‍ ബസിനുള്ളില്‍ കുടുങ്ങി; അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത് 

Kerala
  •  14 hours ago
No Image

കണക്കും, ഇം​ഗ്ലീഷുമൊന്നും ഇനി നിങ്ങളുടെ കുട്ടിക്കൊരു പ്രശ്നമാവില്ല; യുഎഇയിലെ ഏറ്റവും മികച്ച 5 ലേർണിങ്ങ് ആപ്പുകളെക്കുറിച്ചറിയാം

uae
  •  14 hours ago
No Image

മുസ്‍ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്

National
  •  14 hours ago
No Image

ട്രംപിന്റെ വിശ്വസ്തന്‍ ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡര്‍

National
  •  14 hours ago