HOME
DETAILS

മുസ്‍ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്

  
August 24 2025 | 04:08 AM

Muslim League headquarters building to be inaugurated today

ന്യൂഡൽഹി: അത്യാധുനിക സൗകര്യത്തോടെ ഡൽഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാൽ മാർഗിൽ പണി പൂർത്തീകരിച്ച മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദേ മില്ലത്ത് സെന്റർ ഇന്ന്  ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വെയിറ്റ് ലിഫ്റ്റിങ്  ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി ഇൻഡ്യ സഖ്യത്തിലെ ഉന്നത നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. 

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത മുസ്‍ലിം ലീഗ് പ്രതിനിധികളും നേതാക്കളുമടക്കം മൂവായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.  മുതിർന്ന അഭിഭാഷകനും പാർലമെന്റ് അംഗവുമായ കബിൽ സിബൽ ഇലക്ഷൻ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. അഞ്ചു നിലകളിലായി പണിതുയർത്തിയ സമുച്ചയത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസുകൾ, മീറ്റിങ് ഹാളുകൾ, വർക്ക് സ്‌പേസ്, കൊമേഴ്യൽ സ്‌പേസ്, ബോർഡ് റൂം, ഡിജിറ്റൽ സ്‌ക്രീനോടുകൂടിയ കോൺഫറൻസ് ഹാൾ, പബ്ലിക് ഹാൾ, ഡെയിനിങ് ഏരിയ, പ്രാർഥനാ മുറി തുടങ്ങിയവയാണുള്ളത്. 

ഉദ്ഘാടനം സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ച  വാർത്താസമ്മേളനത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫസർ കെ.എം ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഭാരവാഹികളായ അബ്ദുൽ സമദ് സമദാനി എം.പി, അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പി, ഖുറം അനീസ് ഉമർ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്

Football
  •  7 days ago
No Image

വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍;  യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്

International
  •  7 days ago
No Image

കൊടുവള്ളി ഓർഫനേജ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: കെ.എസ്.യു - എം.എസ്.എഫ് സംഘർഷം രൂക്ഷമാകുന്നു

Kerala
  •  7 days ago
No Image

ആഡംബര കാറിന് വേണ്ടി പിതാവിനെ ആക്രമിച്ച മകൻ; പ്രകോപിതനായ പിതാവ് കമ്പിപ്പാര കൊണ്ട് തിരിച്ച് ആക്രമിച്ചു; 28-കാരന് തലയ്ക്ക് ഗുരുതര പരിക്ക്

crime
  •  7 days ago
No Image

ഒളിച്ചോടിയ സഹോദരിയെയും ഭർത്താവിനെയും ആഢംബര വിവാഹം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി; പ്രണയ വിവാഹത്തിന് പ്രതികാരമായി കൊന്ന് കാട്ടിൽ തള്ളി; നാടിനെ നടുക്കി ദുരഭിമാന കൊലപാതകം

crime
  •  7 days ago
No Image

സമാധാന നൊബേൽ ആർക്ക്? അവകാശവാദങ്ങളുമായി ട്രംപ്, 338 നാമനിർദേശങ്ങൾക്കിടയിൽ ആകാംക്ഷ

International
  •  7 days ago
No Image

വാണിയംകുളത്തെ ക്രൂരമർദനം: ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച വിനേഷിന്റെ നില അതീവഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതി മുഖ്യപ്രതിക്കായി അന്വേഷണം

crime
  •  7 days ago
No Image

ശബരിമല ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം ലഭിച്ചതായി സൂചന

crime
  •  7 days ago
No Image

ഗസ്സ സമാധാനത്തിലേക്ക് തിരികെ വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം; വെടിനിർത്തൽ അംഗീകരിച്ച് ഹമാസും ഇസ്‌റാഈലും

International
  •  7 days ago
No Image

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം

Kerala
  •  7 days ago