HOME
DETAILS

വെളിപ്പെടുത്തലുകൾ വ്യാജമെന്ന് ആരോപണം; ധർമ്മസ്ഥല കേസിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

  
Web Desk
August 23 2025 | 05:08 AM

Dharmasthala Case Former Sanitation Worker Arrested for Alleged False Revelations

ബെംഗളൂരു: ധർമ്മസ്ഥല കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്.ധർമ്മസ്ഥല കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളിയായ സി.എൻ. ചിന്നയ്യയെ പൊലിസ് അറസ്റ്റ് ചെയ്തു. ഈ വ്യക്തിയാണ് ധർമ്മസ്ഥലയിലെ അജ്ഞാത പരാതിക്കാരനെന്ന് പൊലിസ് തിരിച്ചറിഞ്ഞു. വ്യാജ വെളിപ്പെടുത്തൽ നടത്തുകയും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചിന്നയ്യയ്ക്ക് നൽകിയിരുന്ന എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. ഇയാളെ ഇന്ന് പുലർച്ചെ വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ബെൽത്തങ്കടി എസ്‌ഐടി ഓഫീസിൽ ചിന്നയ്യ കസ്റ്റഡിയിലാണ്.

അതിനിടെ, മകളെ ധർമ്മസ്ഥലയിൽ കാണാതായെന്ന് പരാതി നൽകിയ സുജാത ഭട്ട് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തനിക്ക് അനന്യ ഭട്ട് എന്നൊരു മകൾ ഇല്ലെന്നും, ഭീഷണിക്ക് വഴങ്ങിയാണ് താൻ മകളെ കാണാതായെന്ന പരാതി നൽകിയതെന്നും സുജാത വെളിപ്പെടുത്തി. എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സുജാത ഹാജരാകില്ലെന്ന് അറിയിച്ചു. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് സുജാത ഭട്ട് എസ്‌ഐടിയെ അറിയിച്ചിരിക്കുന്നത്.

മുൻ ശുചീകരണ തൊഴിലാളിയായ പരാതിക്കാരൻ, ധർമ്മസ്ഥലയിൽ കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായെന്ന് ആരോപിച്ചിരുന്നു. ജൂലൈ 3-ന് പരാതി നൽകിയ ഇദ്ദേഹം, ജൂലൈ 11-ന് ബെൽത്തങ്ങാടി കോടതിയിൽ ഹാജരായി കുഴിച്ചെടുത്ത അസ്ഥികൂട അവശിഷ്ടങ്ങൾ സമർപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച, ധർമ്മസ്ഥലയിലെ കുളിക്കടവിന് സമീപം മ‍ൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് പറയുന്ന 13 സ്ഥലങ്ങൾ പരാതിക്കാരൻ കാണിച്ച് നൽകി. എസ്‌ഐടി നടത്തിയ കുഴിച്ചെടുക്കലിൽ, വെള്ളിയാഴ്ചയോടെ എട്ട് സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും, ആറാമത്തെ സ്ഥലത്ത് മാത്രമാണ് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ

Kerala
  •  5 hours ago
No Image

റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  6 hours ago
No Image

വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി

Kerala
  •  6 hours ago
No Image

യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്

uae
  •  6 hours ago
No Image

36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ 

National
  •  6 hours ago
No Image

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്

oman
  •  6 hours ago
No Image

ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം

Football
  •  6 hours ago
No Image

ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു

latest
  •  7 hours ago
No Image

മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്

National
  •  7 hours ago
No Image

18ാം വയസ്സിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആ താരമാണ്: ദ്രാവിഡ്

Cricket
  •  7 hours ago