HOME
DETAILS

കുടുംബകോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമണ പരാതി; കേസ് 26ന് പരിഗണിക്കും

  
Web Desk
August 24 2025 | 01:08 AM

An investigation has been launched into a sexual assault complaint against Chavara Family Court Judge Udayakumar

കൊല്ലം: ചവറ കുടുംബകോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമണ പരാതിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരിൽ നിന്നും വിവരം ശേഖരിക്കലാണ് ആദ്യ നടപടി. കൊല്ലം ചവറയിൽ വിവാഹമോചനക്കസിന് ഹാജരായ യുവതികളോട് അപമര്യാതയായി പെരുമാറിയെന്നാണ് കുടുംബകോടതി ജഡ്ജി ഉദയകുമാറിനെതിരെയുള്ള പരാതി. ജില്ല ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ് കേസ് അന്വേഷിക്കുന്നത്.  ജില്ലാ ജുഡീഷ്യറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 26ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പരിഗണിക്കും. 

കേസിൽ ആദ്യഘട്ട നടപടിയായി ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.  ഹൈക്കോടതി ഇടപെട്ടുകൊണ്ടാണ് ജഡ്ജിയെ കൊല്ലം എംഎസിടിസി കോടതിയിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം  ജഡ്ജിയുടെ നിയമനത്തിൽ കൊല്ലത്ത് ബാർ അസോസിയേഷനിൽ പ്രതിഷേധം പുകഞ്ഞു കൊണ്ടിരിക്കുകയാണ്.  കഴിഞ്ഞ 19നാണ് പരാതിയുമായി എത്തിയ വനിത കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. ജില്ല ജഡ്ജിക്ക് യുവതി നൽകിയ പരാതി ഹൈക്കോടതിയിലേക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 20ന് ജഡ്ജിയെ സ്ഥലം മാറ്റുകയും ചെയ്തു.  പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  14 hours ago
No Image

ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

National
  •  15 hours ago
No Image

നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Kerala
  •  15 hours ago
No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  16 hours ago
No Image

നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാ​ഗ്രത നിർദേശം 

Kerala
  •  16 hours ago
No Image

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി

uae
  •  16 hours ago
No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  16 hours ago
No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  16 hours ago
No Image

വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്

National
  •  16 hours ago
No Image

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  16 hours ago