
ഗസ്സയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും കനത്ത ആക്രമണം; ജീവനെടുത്ത് പട്ടിണിയും

ഗസ്സ: ഗസ്സയില്‍ കൂട്ടക്കുരുതിക്ക് യാതൊരു അയവുമില്ല. ഇന്ന് പുലര്‍ച്ചെ മുതല്‍ 78 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനായി വരിനിന്നവരാണ് ഇതില്‍ 32 പേര്‍. 2023 ഒക്ടോബറില്‍ ഇസ്‌റാഈല്‍ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം മരണസംഖ്യ 63,459 ആയി ഉയര്‍ന്നതായും 160,256 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ മുനമ്പിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ ആശുപത്രികളില്‍ ഞായറാഴ്ച ഏഴ് പുതിയ പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ പോഷകാഹാരക്കുറവ് മൂലം മരിച്ചവരുടെ ആകെ എണ്ണം 339 ആയി, ഇതില്‍ 124 കുട്ടികളും ഉള്‍പ്പെടുന്നു.
പത്രപ്രവര്‍ത്തകന്‍ ഇസ്‌ലാം ആബെദിന്റെ മരണത്തോടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 247 ആയി ഉയര്‍ന്നതായി ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു.
അതിനിടെ, അല്‍ ഖസ്സാം വക്താവ് അബൂ ഉബൈദയെ വധിച്ചെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ നടന്ന ഒരു സര്‍ക്കാര്‍ യോഗത്തിനിടെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഗസ്സയുടെ ഔദ്യോഗിക വക്താവായ അബു ഉബൈദ എന്ന പേരിലറിയപ്പെടുന്ന ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍-കഹ്ലൗത്തിന്റെ മരണം ഹമാസോ അല്‍ ഖസ്സാമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗസ്സ സിറ്റിയിലെ റിമാല്‍ മേഖലയില്‍ ശനിയാഴ്ച ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അബു ഉബൈദ കൊല്ലപ്പെട്ടതെന്നാണ് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ എല്ലാ താമസക്കാരും കൊല്ലപ്പെട്ടതായി ഒരു ഫലസ്തീന്‍ വൃത്തത്തെ ഉദ്ധരിച്ച് സഊദി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ, മുന്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഇന്നലെ ഇസ്മാഈല്‍ ഹനിയ്യ, യഹ്യ സിന്‍വാര്‍, മുഹമ്മദ് ദൈഫ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം മുഹമ്മദ് സിന്‍വാറിന്റെയും ചിത്രവും 'സൈനിക കൗണ്‍സിലിന്റെ രക്തസാക്ഷികള്‍' എന്ന തലക്കെട്ടേടെ ഹമാസ് പുറത്തുവിട്ടിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പോരാട്ടത്തിന്റെ സൂത്രധാരനാണെന്ന് ഇസ്‌റാഈല്‍ ആരോപിച്ച യഹ്യ സിന്‍വാറിന്റെ ഇളയ സഹോദരനായിരുന്നു മുഹമ്മദ് സിന്‍വാര്‍. കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫിന്റെ മരണശേഷം അല്‍ ഖസ്സാം ബ്രിഗേഡുകളുടെ സൈനിക കൗണ്‍സിലിന്റെ നേതൃത്വം അദ്ദേഹത്തിനായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2021ല്‍ മുഹമ്മദ് സിന്‍വാറിനെ വധിക്കാന്‍ ഇസ്‌റാഈല്‍ ആറ് തവണ ശ്രമിച്ചിരുന്നെങ്കിലും എല്ലാം പരാജയപെടുകയായിരുന്നു. 2014ല്‍ സിന്‍വാര്‍ മരിച്ചുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും പിന്നീട് ആ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി. മുഹമ്മദ് സിന്‍വാര്‍ എവിടെയാണെന്ന് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇസ്‌റാഈല്‍ 3,00,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെയും ഗസ്സയില്‍ ഇസ്‌റാഈല്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. കുഞ്ഞുങ്ങളുള്‍പ്പെടെ 80ഓളം പേരെയാണ് ഇന്നലെ മാത്രം കൊലപ്പെടുത്തിയത്. ഗസ്സയില്‍ ഹമാസ് പ്രത്യാക്രമണത്തില്‍ ഒരു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷണവും വൈദ്യസഹായവും നിഷേധിച്ച് ഗസ്സ സിറ്റിയില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളാന്‍ ആസൂത്രിത നീക്കമാണ് അരങ്ങേറുന്നതെന്ന് യു.എന്‍ ഏജന്‍സികള്‍ കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇന്നലെയും ഇസ്‌റാഈലിലെ അമ്പതോളം കേന്ദ്രങ്ങളില്‍ ജനകീയ പ്രക്ഷോഭ പരിപാടികളാണ് നടന്നത്.
at least 78 people were killed in gaza today, including 32 standing in line for food. since israel's offensive began in october 2023, the death toll has risen to 63,459, with over 160,256 injured, according to the gaza health ministry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം: കോൺഗ്രസ്
National
• a day ago
'സത്യം പറയുന്നവരല്ല, ജനങ്ങളെ വിഡ്ഢികളാക്കുന്നവരാണ് ഇവിടെ മികച്ച നേതാക്കള്‍' നിതിന്‍ ഗഡ്കരി; അക്ഷരംപ്രതി ശരിയെന്ന് കോണ്‍ഗ്രസ്
National
• a day ago
ചെന്നൈ വിമാനത്താവളം വഴി 941 കോടി രൂപയുടെ സ്വർണ്ണ തട്ടിപ്പ്; അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
National
• a day ago
കണ്ടന്റ് ക്രിയറ്റർ മാർക്ക് സുവർണാവസരം; ദുബൈ എക്സ്പോ സിറ്റിയിലെ ആലിഫ് ചലഞ്ച്; 100,000 ദിർഹം സമ്മാനവും മികച്ച ജോലിയും നേടാം
uae
• 2 days ago
ഞായറാഴ്ച രക്തചന്ദ്രന്‍: ഏഷ്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം; ഇന്ത്യയിലെയും ഗള്‍ഫിലെയും സമയം അറിഞ്ഞിരിക്കാം | Lunar Eclipse 2025
Science
• 2 days ago
അവർ അഞ്ച് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ: ഡിവില്ലിയേഴ്‌സ്
Cricket
• 2 days ago
രണ്ട് വർഷത്തോളം മാലിന്യക്കൂമ്പാരത്തിൽ കഴിഞ്ഞ നോവക്കിത് പുതു ജൻമമാണ്; യുകെയിലേക്ക് പറക്കാൻ കാത്തിരിപ്പാണവൾ, തന്നെ ദത്തെടുത്ത കുടുംബത്തിനരികിലേക്ക്
uae
• 2 days ago
ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ
Cricket
• 2 days ago
ബിജെപി മുഖ്യമന്ത്രിമാരുടെ കഴിവുകേടിന് നെഹ്‌റുവിനെ കുറ്റം പറയേണ്ട; 11 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ല, മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി
National
• 2 days ago
കുട്ടികളുടെ സിവിൽ ഐഡികൾ 'മൈ ഐഡന്റിറ്റി' ആപ്പിൽ ചേർക്കാൻ നിർദേശിച്ച് കുവൈത്ത്
Kuwait
• 2 days ago
യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം
uae
• 2 days ago
കോപ്പിയടി പിടിച്ചതിന്റെ പക വീട്ടാന്‍ അധ്യാപകനെതിരെ വ്യാജ ലൈംഗിക പീഡന പരാതി; നീതിക്കായി പതിനൊന്ന് വര്‍ഷം നീണ്ട നിയമപോരാട്ടം, ഒടുവില്‍ കോടതി പറഞ്ഞു 'നിരപരാധി'
Kerala
• 2 days ago
സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്
Kerala
• 2 days ago
സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം
Cricket
• 2 days ago
ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്
Kerala
• 2 days ago
അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്
uae
• 2 days ago
25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍
Saudi-arabia
• 2 days ago
പേടിക്കണം, അമീബിക് മസ്തിഷ്ക ജ്വരത്തെ
Kerala
• 2 days ago
ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍
National
• 2 days ago
പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി
Kerala
• 2 days ago
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 2 days ago