
പോരാട്ടമാണ്.....ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്

സ്വാതന്ത്ര്യാനന്തരം ഭരണഘടനാ ശിൽപ്പികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ തീർത്തും സ്വതന്ത്രമാക്കി നിർത്തിയതും അതിനുള്ള നിയമപരിരക്ഷ ഉറപ്പാക്കിയതും സുതാര്യമായ ജനാധിപത്യ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനാണ്. എന്നാൽ, നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷനെ ദുർബലമാക്കിയെന്ന് മാത്രമല്ല, ബി.ജെ.പിയുടെ താൽപര്യസംരക്ഷണത്തിനുള്ള സ്വന്തം ഏജൻസിയായി മാറ്റുക കൂടി ചെയ്തിരിക്കുകയാണ്. അതീവ ഗൗരവമായ വിഷയമാണിത്. ഇത് കേവലം ഒരു സംസ്ഥാനത്തെയോ ഏതെങ്കിലും പാർട്ടിയെയോ ബാധിക്കുന്ന പ്രശ്‌നം മാത്രമല്ല. ജനാധിപത്യ സംവിധാനത്തെ അപ്പാടെ ഇല്ലാതാക്കാനുള്ള ഒളിയജണ്ട ഇതിനു പിന്നിലുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് അധികാരം നിലനിർത്താനും ആവർത്തിക്കാനുമുള്ള തന്ത്രങ്ങൾ മറയേതുമില്ലാതെ നടപ്പാക്കുകയാണ് ബി.ജെ.പി. അതിനായി കേട്ടുകേൾവി പോലുമില്ലാത്ത നിയമനിർമാണം തന്നെ കേന്ദ്രസർക്കാർ നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും (നിയമന വ്യവസ്ഥകളും സേവന കാലാവധിയും) 2023 ബിൽ ഇത്തരത്തിലൊന്നാണ്. പദവി വഹിക്കുന്ന ഘട്ടത്തിൽ ഉണ്ടാകുന്ന ഒരു വിധത്തിലുള്ള നിയമലംഘനങ്ങൾക്കും സർവിസിലുള്ളപ്പോഴോ വിരമിച്ചാലോ സിവിൽ, ക്രിമിനൽ നിയമനടപടിക്ക് അധികാരമില്ലെന്ന ബില്ലിലെ വ്യവസ്ഥ സുതാര്യതയുടെയും നിഷ്പക്ഷതയുടെയും ലംഘനമാണ്. സവിശേഷമായ സംരക്ഷണം ഒരുക്കിനൽകി തങ്ങളുടെ ആജ്ഞാനുവർത്തിയായി കമ്മിഷനെ മാറ്റുകയാണ് ബി.ജെ.പി ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള നിയമഭേദഗതിയും മോദി സർക്കാരിന്റെ നിഗൂഢ ലക്ഷ്യം വ്യക്തമാക്കുന്നതതാണ്.
നേരത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ചിരുന്നത്. എന്നാൽ ഭേദഗതിയിലൂടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന ക്യാബിനറ്റ് മന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തി. ഇതോടെ കേന്ദ്രസർക്കാറിന് താൽപര്യമുള്ളവരെ കമ്മിഷണർമാരാക്കാം എന്ന നിലവന്നു. ചുരുക്കത്തിൽ നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രവർത്തിക്കാനല്ല, തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ് നിയമഭേദഗതികളിലൂടെ കേന്ദ്രസർക്കാർ ശ്രമിച്ചത്. ഇത്തരം ഏകപക്ഷീയമായ നിയമനിർമാണങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് സംവിധാനം അപ്പാടെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാറ്റിമറിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഒടുവിൽ ബിഹാറിൽ കണ്ടതും ജനാധിപത്യത്തിനെതിരായ കടുത്ത വെല്ലുവിളിയാണ്. പ്രത്യേക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) എന്ന പേരിൽ വ്യാജ വോട്ടർമാരെ പട്ടികയിൽ കൂട്ടത്തോടെ ഉൾപ്പെടുത്താനും അർഹരായ ആയിരക്കണക്കിന് വോട്ടർമാരെ നിഷ്‌ക്കരുണം നീക്കം ചെയ്യാനുമാണ് കമ്മിഷൻ ശ്രമിക്കുന്നത്.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആയിരക്കണക്കിന് പരാതികൾ കമ്മിഷൻ അവഗണിക്കുകയാണ്. സുപ്രിംകോടതി നിർദേശം നൽകിയിട്ടും അർഹരായ വോട്ടർമാരെ ഒരു കാരണവുമില്ലാതെ അവർ പട്ടികയിൽ നിന്ന് പുറന്തള്ളുകയാണ്. ബിഹാറിന് മുമ്പ് കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വോട്ടർപട്ടികയിൽ കൃത്രിമം നടന്നതായി തെളുവുകൾ സഹിതം ആരോപണം ഉയർന്നു. കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വെട്ടിപ്പിന്റെ കണക്കുൾ പുറത്തുവന്നതോടെ കമ്മിഷനെ നിഴലിൽ നിർത്തി രാജ്യവ്യാപകമായി ഭരണകൂടം നടത്തിയ അട്ടിമറി പുറംലോകമറിഞ്ഞു.
എന്നാൽ ഇത്തരം തെളിവുകളോട് കമ്മിഷൻ മുഖം തിരിക്കുകയാണ്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തെളിവുകൾ സഹിതം ഉന്നയിച്ച രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം സമർപ്പിക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. എന്നാൽ, സമാന ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാക്കളോട് അത്തരത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടുമില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ സമീപകാലത്ത് സ്വീകരിച്ചുവരുന്ന അത്യന്തം ഭരണഘടനാ വിരുദ്ധമായ പക്ഷപാത സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണത്.
തോറ്റുകൊടുക്കാനോ വെല്ലുവിളികൾക്ക് വിധേയപ്പെടാനോ തയാറില്ലെന്ന പോരാട്ടമാണ് ബിഹാറിൽ തുടക്കമിട്ട വോട്ടർ അധികാർ യാത്ര. നീതി നിഷേധിച്ച്, നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി ജനാധിപത്യം അട്ടിമിറിക്കാനുള്ള ബി.ജെ.പി നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കും. പൗരന്റെ നിയമപരമമായ അധികാരമാണ് വോട്ടവകാശം. അത് നിഷേധിച്ച്, വ്യാജ വോട്ടർമാരുടെ പിന്തുണയിൽ എല്ലാം അട്ടിമറിക്കാമെന്ന ബി.ജെ.പി കണക്കുകൂട്ടൽ തെറ്റും. അതിനുള്ള ജനകീയ മുന്നേറ്റത്തിനാണ് ബിഹാറിൽ തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാര്‍ കരട് വോട്ടര്‍ പട്ടിക: ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
National
• a day ago
ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398
Kerala
• a day ago
അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു
Kerala
• a day ago
നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ
Kerala
• a day ago
കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ ഈ വർഷവും ആരംഭിക്കില്ല
Kerala
• a day ago
കേരളത്തിൽ കുട്ടികളില്ലാതെ 47 സ്‌കൂളുകൾ
Kerala
• a day ago
നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു
oman
• a day ago
മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം
Kerala
• a day ago
'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും
National
• a day ago
പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും
National
• a day ago
ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ
National
• 2 days ago
വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി
Kerala
• 2 days ago
ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!
Cricket
• 2 days ago
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി
National
• 2 days ago
ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും
Football
• 2 days ago
ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 2 days ago
കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നിഗമനത്തിൽ പൊലിസ്
Kerala
• 2 days ago
അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 2 days ago
പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട
Football
• 2 days ago
തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 days ago
മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം
International
• 2 days ago