
'എം.എല്‍.എ സ്ഥാനം രാജിവെക്കണം' രാഹുലിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍

ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതല്‍ വനിതാ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ഉമ തോമസ് എം.എല്‍.എ, മുന്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ്, മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവരാണ് രംഗത്തെത്തിയത്.
രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചേ പറ്റൂവെന്ന് ഉമ തോമസ് വ്യക്തമാക്കി. രാഹുല്‍ ഇങ്ങനെയാണെന്ന സൂചന പോലും കിട്ടിയില്ല. രാഹുല്‍ ഇങ്ങനെയെന്ന് അറിഞ്ഞപ്പോള്‍ ഷോക്കായി. തെറ്റുകാരനല്ലെങ്കില്‍ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടെന്നും അവര്‍ ചോദിച്ചു. കോണ്‍ഗ്രസ് സ്ത്രീകള്‍ക്കൊപ്പമെന്നതില്‍ സംശയമില്ലെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ മാറി നില്‍ക്കണമെന്ന് തന്നെയാണ് തന്റെ നിലപാടെന്ന് ഷാനിമോള്‍ ഉസ്മാനും ആവര്‍ത്തിച്ചു. രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് മാതൃകപരമായ തീരുമാനം എടുക്കുമെന്ന് പറഞ്ഞ അവര്‍ നിയമമോ, പരാതിയോ അല്ല, ധാര്‍മികത തന്നെയാണ് വിഷയമെന്നും കൂട്ടിച്ചേര്‍ത്തു. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് എടുക്കുന്ന പോലൊരു തീരുമാനം എടുക്കാന്‍ സാധിക്കില്ല- ഷാനിമോള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേത് വിപ്ലവകരമായ നടപടിയാണെന്നും സ്ത്രീകളുടെ മനഃസാക്ഷിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ഷാനിമോള്‍ ചൂണ്ടിക്കാട്ടി.
രാഹുലിനെതിരായ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് അന്വേഷണത്തില്‍ തെളിയട്ടെയെന്നാണ് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചത്. ഒരു തെളിവുമില്ലെങ്കിലും രാഹുല്‍ മാറി നില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്. ഇപ്പോള്‍ പുറത്ത് വരുന്ന ചാറ്റുകളും ശബ്ദരേഖകളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് പുറത്തു വരുന്നത്. ഇതൊക്കെ തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരെ എത്രയും വേഗം കോണ്‍ഗ്രസ് ഉചിത തീരുമാനമെടുക്കുമെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി. ആരോപണം ഉയര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി ആദ്യഘട്ടത്തില്‍ തീരുമാനമെടുത്തിരുന്നു. രണ്ടാം ഘട്ടത്തിലും പാര്‍ട്ടി ഉടന്‍ തീരുമാനം എടുക്കും.
സാധാരണ വ്യക്തിയില്‍ നിന്ന് പോലും ഇത്തരം ചിന്തകള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ജനപ്രതിനിധിയില്‍ നിന്നും ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ആളില്‍ നിന്നും ഒരിക്കലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല- അവര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടെന്നും സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമെന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.
രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പി ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കും മുമ്പ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് സ്ത്രീപക്ഷത്ത് എന്ന് തെളിയിക്കുന്ന നടപടിയായിരുന്നു അതെന്നും അവര്‍ വ്യക്തമാക്കി.
congress women leaders including uma thomas, shanimol usman, deepthi mary varghese, and bindu krishna have urged rahul mankootathil to resign as mla following serious allegations. leaders stress the need for moral accountability and commend the party’s swift action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 12 hours ago
ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ
National
• 12 hours ago
പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി
organization
• 12 hours ago
നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച
latest
• 13 hours ago
പെരിയ ഇരട്ട കൊലക്കേസ്: പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 13 hours ago
വെറും 20 റിയാൽ കൊണ്ട് മസ്‌കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ
oman
• 13 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖ: പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് സംശയം; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ
Kerala
• 13 hours ago
യുഎഇയുടെ വഴിയേ ഒമാനും; നിക്ഷേപകരെ ആകർഷിക്കാൻ ഗോൾഡൻ വിസയും മറ്റു വമ്പൻ പദ്ധതികളും അവതരിപ്പിക്കുന്നു
oman
• 13 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി, ജാഗ്രതാ നിര്‍ദേശം
Kerala
• 13 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിയായ 25 വയസ്സുകാരന്
Kerala
• 13 hours ago
രാഹുലിന്റെ രാജി: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നേക്കും
Kerala
• 14 hours ago
വാദിയിലെ മലവെള്ളപ്പാച്ചിലില്‍ പിക്കപ്പ് വാൻ ഒലിച്ചുപോയി; ഡ്രൈവര്‍ക്ക് അദ്ഭുതരക്ഷ
Saudi-arabia
• 14 hours ago
ശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 15 hours ago
യുഎഇ അപകടരഹിത ദിനം നാളെ: ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ കുറക്കും, കൂടുതലറിയാം
uae
• 15 hours ago
'പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല. ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ട്' ആരോപണങ്ങളില്‍ വിശദീകരണമില്ലാതെ രാഹുല്‍
Kerala
• 17 hours ago
സ്പൈഡർമാൻ വേഷം ധരിച്ച് റോഡിൽ അഭ്യാസപ്രകടനം; യുവാവിന് 15000 രൂപ പിഴയിട്ട് പൊലിസ്
National
• 17 hours ago
ദുബൈ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും; ഗതാഗത തിരക്ക് കുറയ്ക്കുന്നതിനായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ആർടിഎ
uae
• 18 hours ago
ഒമാനിലെ ആഡംബര വസതി വിറ്റുപോയത് 45 കോടി രൂപയ്ക്ക്
Business
• 18 hours ago
പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് സ്ഫോടനം; ഏഴ് പേർ മരിച്ചു,15 പേർക്ക് പരുക്ക്
National
• 15 hours ago.jpeg?w=200&q=75)
നബിദിനം: യുഎഇയിൽ സെപ്റ്റംബർ 5 മുതൽ അവധി
uae
• 16 hours ago
'ചര്‍ച്ച നടക്കുന്നു, തീരുമാനമുണ്ടാകും' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കെ.സി വേണുഗോപാല്‍
Kerala
• 16 hours ago