HOME
DETAILS

വെറും 20 റിയാൽ കൊണ്ട് മസ്‌കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ

  
Web Desk
August 24 2025 | 13:08 PM

salam air offers exclusive deal for expatriates fly from muscat to india for just 20 riyals

മസ്‌കത്ത്: ഒമാന്റെ തലസ്ഥാനമായ മസ്‌കത്തിൽ നിന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് 19.99 ഒമാനി റിയാൽ മുതൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് സലാം എയർ. പ്രമുഖ ഒമാൻ ബജറ്റ് എയർലൈനായ സലാം എയറിന്റെ ബ്രേക്കിംഗ് ഫെയർസ് പ്രമോഷന്റെ ഭാഗമായാണ് ഈ സുവർണാവസരം.

അഞ്ച് ദിവസത്തേക്ക് മാത്രമാകും ഓഫർ ലഭ്യമാകുക. ആഗസ്റ്റ് 24 മുതൽ ആഗസ്റ്റ് 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ വർഷം ഒക്ടോബർ 1നും നവംബർ 30നും ഇടയിൽ ഈ ഓഫറിൽ യാത്ര ചെയ്യാനാകും. ബ്രേക്കിംഗ് ഫെയേഴ്‌സ് പ്രമോഷന്റെ ഭാ​ഗമായാണ് സലാം എയർ വളരെ കുറഞ്ഞ നിരക്കിൽ വൺവേ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. 19.99 ഒമാനി റിയാൽ മുതലാണ് ഓഫർ ആരംഭിക്കുന്നത്. 

കോഴിക്കോടിന് പുറമേ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ജയ്പൂർ, ഡൽഹി എന്നീ ന​ഗരങ്ങളിലേക്കുമാകും ഈ ഓഫറിൽ യാത്ര ചെയ്യാനാവുക. ദോഹ, ദുബൈ, കുവൈത്ത്, ദമാം എന്നീ പ്രധാന ഗൾഫ് നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകും. 

കുറഞ്ഞ നിരക്കിൽ കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ബിസിനസ്സ് യാത്രക്കാർക്കും അവധിക്കാലം ആഘോഷിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാകുന്നതാണ് സലാം എയറിന്റെ ഈ ഓഫർ. മേഖലയിൽ ജോലി ചെയ്യുന്ന പല പ്രവാസികൾക്കും നാട്ടിലെത്താൻ പലപ്പോഴും ഉയർന്ന സാമ്പത്തിക ബാധ്യതകൾ വഹിക്കേണ്ടി വരാറുണ്ട്. അത്തരക്കാരെ സംബന്ധിച്ച് സുവർണാവസരമാണ് ഇപ്പോഴുള്ളത്. കൂടുതൽ വിവരങ്ങൾക്ക് സലാം എയർ വെബ്സൈറ്റ് (www.salamair.com) സന്ദർശിക്കുക.

Salam Air has announced a limited-time promotion offering one-way fares from Muscat to several Indian destinations, including Bangalore, Calicut, Chennai, Delhi, and Hyderabad, starting from as low as 19.99 Omani Rial. This "Breaking Fares" campaign includes 5kg of hand luggage under the airline's Lite fare category.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് ചാരനായ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കൂടുതല്‍ സൈനികരുമായി ബന്ധം; ചോര്‍ന്ന വിവരങ്ങളുടെ ആഴം അറിയാതെ ഐ.ബി

National
  •  18 hours ago
No Image

കുറ്റിപ്പുറത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; യുവാവിന് വെട്ടേറ്റു, ഗുരുതര പരിക്ക്

crime
  •  a day ago
No Image

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി

crime
  •  a day ago
No Image

ഇസ്‌റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം

International
  •  a day ago
No Image

പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി

Kerala
  •  a day ago
No Image

റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

International
  •  a day ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും

uae
  •  a day ago
No Image

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്

Kerala
  •  a day ago
No Image

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

crime
  •  a day ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  a day ago