HOME
DETAILS

ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം

  
Web Desk
August 24 2025 | 16:08 PM

israel launches missile strikes on houthi power plants in yemen

സനാ: ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ യെമൻ തലസ്ഥാനമായ സനായിലും മിസൈൽ ആക്രമണം നടത്തി ഇസ്റാഈൽ. ഹൂതി വിമതരെ ലക്ഷ്യമിട്ടാണ് ഇസ്റാഈൽ സൈന്യം സനായിൽ വ്യോമാക്രമണം നടത്തിയത്. ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്റഈൽ ആക്രമണമെന്ന് ഹൂതി അനുകൂല മാധ്യമമായ അൽ മസിറ ടിവി റിപ്പോർട്ട് ചെയ്തു. സനായിലെ സൈനിക സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിഡൻഷ്യൽ കൊട്ടാരവും തങ്ങൾ ലക്ഷ്യമിട്ടതായി ഇസ്റാഈൽ വെളിപ്പെടുത്തി.

ഇസ്റാഈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ മസിറ റിപ്പോർട്ട് ചെയ്തു. ​ഗസ്സയിൽ ആക്രമണം തുടരുന്ന ഇസ്റാഈലിനെതിരെ ഹൂതികൾ ദിവസങ്ങൾക്ക് മുമ്പ് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇസ്റാഈൽ ആക്രമണം. 

എന്നാൽ, ആക്രമണത്തിനെത്തിയ ഇസ്റാഈൽ യുദ്ധവിമാനങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് നിർവീര്യമാക്കാനും പിന്തിരിപ്പിക്കാനും കഴിഞ്ഞതായി ഹൂതി സൈനിക വക്താവിനെ ഉദ്ധരിച്ച് അൽ മസിറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ശേഷം സനായിൽ തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ അൽ ജസീറയടക്കം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. 

ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങളുടെ സൈനിക നടപടികൾ തുടരുമെന്ന് ഹൂതികൾ ഞായറാഴ്ച വീണ്ടും വ്യക്തമാക്കി. “ഇസ്റാഈൽ ആക്രമണങ്ങൾ ഗസ്സയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ പിന്തുണയെ തടയില്ല. എന്ത് ത്യാഗം സഹിച്ചാലും ഞങ്ങൾ മുന്നോട്ട് പോകും,” ഹൂതി ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ ബുഖൈതി പ്രസ്താവനയിൽ പറഞ്ഞു. 

Israel has reportedly launched missile attacks targeting Houthi-controlled power plants in Yemen, escalating regional tensions amid ongoing conflict in the Middle East.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ 

National
  •  8 hours ago
No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  8 hours ago
No Image

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

Kerala
  •  9 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  9 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു

Cricket
  •  9 hours ago
No Image

ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ

National
  •  9 hours ago
No Image

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത

uae
  •  10 hours ago
No Image

യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

National
  •  10 hours ago
No Image

ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

National
  •  11 hours ago
No Image

പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ 

Kerala
  •  11 hours ago