
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സാധ്യത കുറവെന്ന് സൂചന. രാജിയേക്കാൾ പാർട്ടിയിൽ നിന്നുള്ള സസ്പെൻഷനാണ് നേതൃത്വം മുൻഗണന നൽകുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെ രാവിലെ ഉണ്ടായേക്കും. പാലക്കാട് വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഭീതിയാണ് രാജിക്ക് പ്രധാന തടസ്സമായി വിലയിരുത്തപ്പെടുന്നത്. രാഹുൽ രാജിവയ്ക്കുകയാണെങ്കിൽ പാലക്കാട് രണ്ട് ഉപതെരഞ്ഞെടുപ്പുകൾ പാർട്ടിക്ക് തന്നെ തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
അതേസമയം, രാഹുലിന്റെ രാജി ആവശ്യപ്പെട്ട് കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ചില നേതാക്കൾ നിലപാട് മയപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ രാഹുലിന്റെ രാജി അനിവാര്യമാണെന്നാണ് ഭൂരിപക്ഷം നേതാക്കളുടെ അഭിപ്രായം. രാജി വയ്ക്കാൻ തയ്യാറല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്.
വിഷയത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം പ്രമുഖ നേതാക്കളുമായി കൂടിയാലോചന തുടരുകയാണ്. "ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകും," എന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടിക്ക് ഇനിയും കൂടുതൽ വെളിപ്പെടുത്തലുകൾ ക്ഷതമുണ്ടാക്കുമെന്നതിനാൽ രാജി ആവശ്യമാണെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും സംസ്ഥാന ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുൻഷിയും സണ്ണി ജോസഫിനെ അറിയിച്ചു. മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും രാഹുലിന്റെ രാജി പാർട്ടിക്ക് ഗുണകരമാകുമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. "വിഴുപ്പ് ചുമക്കേണ്ട ആവശ്യം പാർട്ടിക്കില്ല," എന്ന് പറഞ്ഞ ജോസഫ് വാഴയ്ക്കൻ രാഹുലിനെതിരെ തുറന്നടിച്ചു. എന്നാൽ, പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
Congress MLA Rahul Mankootathil is unlikely to resign. with the party prioritizing suspension over resignation. A final decision is expected tomorrow morning. The fear of by-elections in Palakkad is a key factor, as two by-elections could harm the party. While some leaders soften their stance, most insist Rahul's resignation is essential to restore the party's image. KPCC President Sunny Joseph is consulting with leaders, stating a decision will be made at the right time
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ
National
• 10 hours ago
സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം
Kerala
• 10 hours ago
കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക് പരുക്ക്
Kerala
• 10 hours ago
ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു
Cricket
• 11 hours ago
ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ
National
• 11 hours ago
നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത
uae
• 11 hours ago
ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം
International
• 12 hours ago
യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം
National
• 12 hours ago
ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു
National
• 12 hours ago
പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
Kerala
• 13 hours ago
വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 13 hours ago
ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ
National
• 14 hours ago
പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി
organization
• 14 hours ago
നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച
latest
• 14 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി, ജാഗ്രതാ നിര്‍ദേശം
Kerala
• 15 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിയായ 25 വയസ്സുകാരന്
Kerala
• 15 hours ago
വേനൽക്കാലം അവസാന ഘട്ടത്തിൽ; അറേബ്യൻ ഉപദ്വീപിൽ സുഹൈൽ നക്ഷത്രം ഉദിച്ചു; ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത് തണുത്ത ദിനങ്ങൾ
Saudi-arabia
• 16 hours ago
രാഹുലിന്റെ രാജി: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നേക്കും
Kerala
• 16 hours ago
പെരിയ ഇരട്ട കൊലക്കേസ്: പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 14 hours ago
വെറും 20 റിയാൽ കൊണ്ട് മസ്കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ
oman
• 14 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖ: പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയെന്ന് സംശയം; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യർ
Kerala
• 15 hours ago