HOME
DETAILS

ഭിന്നശേഷിക്കാരനാണ്;  പക്ഷേ, പട്ടാളത്തിലായിരുന്നു...! വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റിൽ നിയമനം നേടിയവരിൽ വിമുക്തഭടന്മാരും; മുഖ്യമന്ത്രിക്ക് പരാതി

  
August 25 2025 | 01:08 AM

Appointments to government service including those who retired from the Defense Department were made on the basis of fake disability certificates stating that they were born with a disability

കോഴിക്കോട്: ജന്മനാ അംഗവൈകല്യമുണ്ടെന്ന വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റിൽ പ്രതിരോധ വകുപ്പിൽനിന്ന് വിരമിച്ചവർക്കടക്കം സർക്കാർ സർവിസിൽ നിയമനം.  വ്യാജ ഭിന്നശേഷി രേഖകൾ സൃഷ്ടിച്ചാണ് വിമുക്ത ഭടൻമാരടക്കമുള്ള ചിലർ സർക്കാർ സർവിസിൽ കയറിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളുടെ മറവിൽ സംസ്ഥാനവ്യാപകമായി വിമുക്തഭടന്മാർക്ക് അനധികൃത നിയമനം ലഭിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്. അനധികൃതമായി സർവിസിൽ കയറിയവരുടെ വിവരങ്ങൾ സഹിതം വിമുക്തഭടന്മാരുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എക്‌സ് സർവിസ്‌മെൻ വെൽഫെയർ ആൻഡ് റിഹാബിലിറ്റേഷൻ അസോസിയേഷനാണ്  പരാതി നൽകിയത്. മെഡിക്കൽബോർഡിനെ സ്വാധീനിക്കാനും വ്യാജമായി സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകാനും വൻലോബി  പ്രവർത്തിക്കുന്നുണ്ടെന്നാണ്  വിവരം. 

പ്രതിരോധവകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ശാരീരികക്ഷമതാ പരിശോധന ഉൾപ്പെടെ കൃത്യമായി നടക്കുന്നുണ്ട്. വൈകല്യം ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രമേ നിയമനം നൽകൂ. ഇത്തരക്കാർക്കാണിപ്പോൾ ജന്മനാ അംഗവൈകല്യമുണ്ടെന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്. 

2020ന് ശേഷം പ്രതിരോധസേനകളിൽ നിന്ന് വിരമിച്ചവരിൽ ചിലരാണ് പി.എസ്.സി മുഖേനയുള്ള നാല് ശതമാനം ഭിന്നശേഷി സംവരണത്തിലൂടെ അനധികൃതമായി സർവിസിൽ കയറിയതെന്ന് ആരോപണമുള്ളത്. ജന്മനാ അംഗവൈകല്യം ബാധിച്ചവർക്ക് മാത്രമുള്ള ആനുകൂല്യമാണ് ഇവർ ദുരുപയോഗം ചെയ്യുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  പ്രതിരോധ സേനയിൽ ജോലി ചെയ്യുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള അസുഖം മൂലമോ അപകടം മൂലമോ സർവിസിൽ നിന്ന് തിരികെ വന്നവർക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങളും ആജീവനാന്തം കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ സൈനിക മെഡിക്കൽ ബോർഡിന്റെ പെൻഷൻ ആനുകൂല്യവും അധികമായി ലഭിക്കുന്നുണ്ട്. 

ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുന്നവരാണ്  ജൻമനാ വൈകല്യമുണ്ടെന്ന ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ച് സംവരണത്തിലൂടെ വീണ്ടും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. ഇക്കാരണത്താൽ മറ്റുള്ള വിമുക്ത ഭടന്മാരുടെ അവസരമാണ് നഷ്ടപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എൻ.സി.സി, സൈനിക ക്ഷേമം എന്നീ വകുപ്പുകളിലെ ക്ലർക്ക് തസ്തികയിൽ പി.എസ്.സി വഴി ഓരോ ജില്ലകളിൽ നിന്നും രണ്ട് മുതൽ നാലു പേർ വരെയാണ് ഭിന്നശേഷിക്കാർ എന്ന വിഭാഗത്തിൽ അനധികൃതമായി ജോലിയിൽ പ്രവേശിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. എൽ.ഡി ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലർക്ക് എന്നീ തസ്‌കിയിലേക്കും ലാസ്റ്റ് ഗ്രേഡ് സർവന്റ് ആയും നിരവധി അനർഹർ പി.എസ്.സി വഴി ജോലിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലർക്ക് അഡ്വൈസ് മെമ്മോയും ലഭിച്ചിട്ടുണ്ട്.  അഞ്ച് വർഷത്തിനുള്ളിൽ ഇത്തരത്തിൽ നിയമനം നേടിയ ഭിന്നശേഷിക്കാർ എന്ന് അവകാശപ്പെടുന്നവരെ വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും വിമുക്ത ഭടൻമാർ പരാതിയിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  2 days ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  2 days ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  2 days ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  2 days ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  2 days ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  2 days ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 days ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  2 days ago


No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  2 days ago
No Image

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും ‌

uae
  •  2 days ago
No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  2 days ago
No Image

' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ 

International
  •  2 days ago