
മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മോദിയുടേത് ഉള്‍പെടെ 1978ലെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തു വിടേണ്ടതില്ലെന്നാണ് കോടതി ഉത്തരവ്. ഡല്‍ഹി സര്‍വ്വകലാശാല വാദം ശരിവച്ച കോടതി വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി.
അക്കാദമിക് റെക്കോര്‍ഡുകളോ ഡിഗ്രിയോ പരസ്യമാക്കേണ്ടതില്ലെന്നാണ് ജസ്റ്റിസ് സചിന്‍ ദത്തയുടെ ഉത്തരവ്. വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഹരജിക്കാര്‍ക്ക് സുപ്രിം കോടതിയെ സമീപിക്കാം.
പ്രധാനമന്ത്രി മോദിയുടെ അക്കാദമിക് രേഖകള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടോളമായി നിയമപോരാട്ടം തുടരുകയാണ് - തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം പ്രധാനമന്ത്രി മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടി എന്ന് പറയപ്പെടുന്ന 1978ലെ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖയാണ് വിവരാകാശപ്രകാരം ആവശ്യപ്പെട്ടിരുന്നത്. 2016ലാണ് വിവരാകാശപ്രകാരമുള്ള രേഖ ആവശ്യപ്പെടുന്നത്. ആക്ടിവിസ്റ്റ് നീരജ് കുമാറാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
എന്നാല്‍ സര്‍വ്വകലാശാല വിവരങ്ങള്‍ പങ്കുവെക്കാന്‍ സമ്മതിച്ചില്ല. മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടുന്നതിനെതിരായ നിയമങ്ങള്‍ ഉദ്ധരിച്ചാണ് നിഷേധിച്ചത്. എന്നാല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ (സിഐസി) ഈ യുക്തി അംഗീകരിച്ചില്ല. മാത്രമല്ല 2016 ഡിസംബറില്‍ പരിശോധനക്ക് അനുമതി നല്‍കാന്‍ ഡല്‍ഹി സര്‍വ്വകലാശാലയോട് ഉത്തരവിട്ടു.
ഒരു പൊതു വ്യക്തിയുടെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സുതാര്യമായിരിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ (സിഐസി) ഈ ഉത്തരവിനെ ന്യായീകരിച്ചു. ഈ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ ഒരു പൊതു രേഖയായി കണക്കാക്കുമെന്നും സിഐസി അഭിപ്രായപ്പെട്ടു. ഈ ഉത്തരവിനെതിരെയാണ് സര്‍വ്വകലാശാല ഹൈക്കോടതിയെ സമീപിച്ചത്.
നരേന്ദ്ര മോദി തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥിയാണെങ്കിലും നിലവില്‍ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ടുതന്നെ ബിരുദ സര്‍ട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ക്ക് നല്‍കാനാവില്ല. രാഷ്ട്രീയ ലക്ഷ്യം മാത്രം പ്രതീക്ഷിക്കുന്നവരുടെ മുന്‍പില്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാനാവില്ലെന്നും പ്രത്യേകിച്ച് അപരിചിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനാവില്ലെന്നും സര്‍വകലാശാലക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.
അറിയാനുള്ള അവകാശത്തെക്കാള്‍ വലുതാണ് സ്വകാര്യതക്കുള്ള അവകാശമെന്നും ഡല്‍ഹി സര്‍വകലാശാല ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കും സ്വകാര്യതയുണ്ട്. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളണമെന്നും തുഷാര്‍ മേത്ത ഹൈക്കോടതിയില്‍ വാദിച്ചു. സര്‍വകലാശാലയുടെ കൈവശം മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. വേണമെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കാം. എന്നാല്‍ അപരിചിതര്‍ക്ക് ഈ രേഖകള്‍ പരിശോധിക്കാന്‍ അനുവാദമില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.
കോടതിയില്‍ പരിശോധനയ്ക്കായി രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍വകലാശാല തയ്യാറാകുമെന്നും എന്നാല്‍ അത് പരസ്യമാക്കരുതെന്നും തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു. പബ്ലിസിറ്റിക്കായോ അല്ലെങ്കില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയോ ആണ് രേഖ ആവശ്യപ്പെടുന്നതെന്നും മേത്ത ചൂണ്ടിക്കാട്ടി. എന്നാല്‍ വിവരാവകാശ നിയമം അപേക്ഷകന്റെ വ്യക്തിത്വമോ ഉദ്ദേശ്യമോ പരിഗണിക്കുന്നില്ലെന്നാണ് രേഖ തേടിയ ആക്ടിവിസ്റ്റുകള്‍ വാദിച്ചത്.
ബിരുദം സംസ്ഥാനം നല്‍കുന്ന യോഗ്യതയാണെന്നും അത് ഒരു സ്വകാര്യ കാര്യമല്ലെന്നും അവര്‍ വാദിച്ചു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പൊതുതാല്‍പര്യമുള്ള കാര്യമാണെന്നും അവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
delhi high court rules that prime minister modi's 1978 degree details need not be made public. the court upheld delhi university’s argument and overturned the rti commission’s earlier order.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• a day ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• a day ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• a day ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• a day ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• a day ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• a day ago
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• a day ago
ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• a day ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• a day ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• a day ago
താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• a day ago
ഇസ്റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്റാഈലും ഹൂതികളും
International
• a day ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• a day ago.png?w=200&q=75)
മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം
National
• a day ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• a day ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• a day ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• a day ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• a day ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• a day ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്ജിന്റെ വാഷ്റൂമിൽ നിന്ന്
crime
• a day ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• a day ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• a day ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• a day ago