HOME
DETAILS

ജമ്മുകശ്മീരിലെ മഴക്കെടുതി; പ്രളയത്തിലും മണ്ണിടിച്ചിലിലും 35 പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയം

  
Web Desk
August 27 2025 | 03:08 AM

jammu  kashmir rain and landslide disaster

 
ശ്രിനഗര്‍: ജമ്മുകശ്മിരിലെ കത്രയിലുണ്ടായ മഴക്കെടുതിയും മണ്ണിടിച്ചിലും തുടരുന്നു. 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ 35 ലധികം പേരാണ് മരിച്ചത്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 31 പേര്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്. താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്.

താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗവും ഒലിച്ചുപോയി. കുടുങ്ങിക്കിടക്കുന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് - റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ വഴിയില്‍ മണ്ണിടിച്ചിലുണ്ടായത്.

31 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലേക്കുള്ള പാത തകര്‍ന്നുകിടക്കുകയാണ്. പാലങ്ങളും വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും എല്ലാം തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം, എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സേന), എസ്ഡിആര്‍എഫ് (സംസ്ഥാന ദുരന്തനിവാരണ സേന), ജമ്മു പോലിസ്, ഷ്രൈന്‍ ബോര്‍ഡ് ജീവനക്കാര്‍ അടക്കം സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.  

ദോഡ, ജമ്മു, ഉദ്ധം പൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകളും വെള്ളത്തിനടിയിലായി. 22 ട്രെയിനുകള്‍ റദ്ധാക്കിയിട്ടുണ്ട്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര നിര്‍ത്തിവച്ചതായും പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ തീര്‍ത്ഥാടകര്‍ യാത്ര തുടങ്ങരുതെന്നുമാണ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

 ജമ്മു നഗരത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 250 മില്ലിമീറ്ററിലധികമാണ് മഴ ലഭിച്ചത്. സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

 

Severe rain and landslides continue to affect Katra and other parts of Jammu & Kashmir. In the past 24 hours, over 35 people have died, with 31 fatalities reported specifically from a landslide on the way to the Vaishno Devi temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  a day ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  a day ago
No Image

ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

Kerala
  •  a day ago
No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  a day ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  a day ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  a day ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  a day ago