HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളികളുടെ ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നു

  
backup
September 06, 2016 | 9:49 PM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-6





പെരുമണ്ണ: പെരുമണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകി ദുര്‍ഗന്ധം പരക്കുന്നു. ഇവര്‍ താമസിക്കുന്ന പല കെട്ടിടങ്ങളിലും നൂറിലധികം  തൊഴിലാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ ശുചിമുറി ഒന്നോ രണ്ടോ മാത്രമേയുള്ളു.
രാവിലെ തൊഴിലാളികള്‍ ശുചിമുറി ഉപയോഗിച്ച് കഴിയുമ്പോള്‍ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകുകയും ചെയ്യുന്നു.
ഇതുമൂലം മലിനജലം തളം കെട്ടി വൃത്തിഹീനമായ ദുര്‍ഗന്ധം വമിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
പഞ്ചായത്തിലെ പല ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങളിലും സെപ്റ്റിക് ടാങ്ക് നിര്‍മിക്കാതെ സമീപത്തെ തോട്ടിലൂടെ ശുചിമുറിയിലെ മാലിന്യങ്ങള്‍ ഒഴുക്കുകയാണ് ചെയ്യുന്നത്. പല കെട്ടിടങ്ങളിലും നൂറോളം തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.  
        ജിഷ വധത്തിന് ശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്തുകള്‍ സര്‍വേയും മറ്റ് പദ്ധതിയുമായി നീങ്ങുമ്പോള്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പെരുമണ്ണയില്‍  യാതൊരു പദ്ധതിയുമില്ല.
 ഈ സാഹചര്യത്തില്‍ പഞ്ചായത്ത് അടുത്തിടെ പ്രഖ്യാപിച്ച തുറസ്സായ വിസര്‍ജ്യ രഹിത പഞ്ചായത്ത് എന്ന പ്രഖ്യാപനത്തിനെതിരെയും വന്‍ പ്രതിഷേധമാണുയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്, ഇത് രണ്ടാമത്തെ ശിക്ഷ!

crime
  •  7 days ago
No Image

‌48 മണിക്കൂറിനുള്ളിൽ വിറ്റുപോയത് 5000 ടിക്കറ്റുകൾ; ഇത്തിഹാദ് റെയിൽ സർവീസിന് ജൂൺ 30 ന് തുടക്കമാകും

uae
  •  7 days ago
No Image

റെക്കോർഡുകൾ തകർക്കാൻ സൂര്യവംശി വരുന്നു; ഇന്ത്യ-അയർലൻഡ് ടി20 നാളെ മുതൽ, മത്സരസമയത്തിൽ മാറ്റം!

Cricket
  •  7 days ago
No Image

ലോക ലഹരിവിരുദ്ധ ദിനം; കേരളത്തില്‍ നാളെ ഡ്രൈ ഡേ

Kerala
  •  7 days ago
No Image

ദാരിദ്ര്യത്തിന്റെ കനൽവഴികൾ കടന്ന് വംശീയതയുടെ പ്രതിരോധ കോട്ട തകർത്തവൻ; സാംബ താളത്തിന്റെ പുതിയ രാജാവായി വിനി

Football
  •  7 days ago
No Image

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വര്‍ഷം കഠിന തടവ്; രണ്ടാം കേസിലും ശിക്ഷ

Kerala
  •  7 days ago
No Image

ഇറാനുമായുള്ള ധാരണ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കില്ല; ഉറപ്പുനല്‍കി മാര്‍ക്കോ റൂബിയോ

bahrain
  •  7 days ago
No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  7 days ago
No Image

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

Kerala
  •  7 days ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  7 days ago