HOME
DETAILS

ബലാത്സഗക്കേസില്‍ റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 9ന് വീണ്ടും ഹാജരാകണം

  
Web Desk
August 27 2025 | 05:08 AM

kerala rapper vedan granted anticipatory bail in rape case

 

കൊച്ചി:  റാപ്പര്‍ വേടന് ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 9ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ, അന്വേഷണ സംഘത്തിന് മുന്നില്‍ വേടന്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നല്‍കിയിരുന്നത്.

രണ്ട് ഗവേഷക വിദ്യാര്‍ഥികളായിരുന്നു പരാതിയുമായി രംഗത്തെത്തിയിരുന്നത്. യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ് ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കുമ്പോഴായിരുന്നു പുതിയ പരാതി വന്നത്.

ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടുവെന്നും 2020ലായിരുന്നു സംഭവമെന്നുമാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. 2021ല്‍ ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോള്‍ അതിക്രമം നടത്തിയെന്നാണ് മറ്റൊരു വിദ്യാര്‍ത്ഥിനിയും പരാതിയില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവര്‍ പരാതി നല്‍കിയത്. പരാതികള്‍ ഡി.ജി.പിക്കും കൈമാറിയിരുന്നു. 

 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. 2021 ആഗസ്റ്റില്‍ ഫഌറ്റിലെത്തിയ വേടന്‍ ബലാല്‍സംഗം ചെയ്‌തെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം വിവാഹം ചെയ്യാമെന്ന് വാഗ്ദാനവും ചെയ്തു. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച്, ആറ് തവണ പലയിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചെന്നും 2023 മാര്‍ച്ചില്‍ ടോക്‌സിക്കെന്ന് വിശേഷിപ്പിച്ച് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ പരാതി.

എന്നാല്‍, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഡോക്ടറുമായി ഉണ്ടായിരുന്നതെന്നും പിണങ്ങിക്കഴിഞ്ഞപ്പോള്‍ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

 

 

The Kerala High Court has granted anticipatory bail to rapper Vedan (real name Hirandas Murali) in connection with a rape case registered by the Thrikkakara police. The bail was granted with strict conditions, including the requirement to appear before the investigating officer on September 9. The court also directed that if the arrest is formally recorded, he should be released on bail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  18 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  18 hours ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  19 hours ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  19 hours ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  19 hours ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  19 hours ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  19 hours ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  19 hours ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  20 hours ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  20 hours ago