HOME
DETAILS

'ബോംബ് കയ്യിലുണ്ട്, താമസിയാതെ പൊട്ടിക്കും' പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശവാദമല്ലെന്ന് കോണ്‍ഗ്രസ്

  
Web Desk
August 27 2025 | 06:08 AM

kerala opposition leader warns cpm and bjp of big expose

തിരുവനന്തപുരം: സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരായ പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശവാദമല്ലെന്ന് കോണ്‍ഗ്രസ്. അധികം താമസിയാതെ വിവരങ്ങള്‍ പുറത്ത് വരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കവിഞ്ഞ ദിവസമാണ് സി.പി.എമ്മിനും ബി.ജെ.പിക്കും താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നത്. കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്തുവരാനുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  സി.പി.എമ്മുകാര്‍ അധികം കളിക്കേണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഞാന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാല്‍ ആണ്. ഇക്കാര്യത്തില്‍ സി.പി.എമ്മുകാര്‍ അധികം കളിക്കരുത്. ഞെട്ടിക്കുന്ന വാര്‍ത്ത വരാനുണ്ട്. വലിയ താമസം ഒന്നും വേണ്ട. ബി.ജെ.പിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. തിങ്കാളാഴ്ച കാളയുമായി കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അത് പാര്‍ട്ടി ഓഫിസിന്റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം ബി.ജെ.പിക്ക് ആവശ്യം വരും. ആ കാളയുമായി ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകം മാത്രമായിരുന്നു പ്രതിപക്ഷ നേതാവിന്റേത് എന്നായിരുന്നു സി.പി.എമ്മും ബി.ജെ.പിയും വിലയിരുത്തിയത്.  തങ്ങള്‍ക്കൊന്നിനെയും ഭയമില്ലെന്ന രീതിയിലാണ് സതീശന്റെ ഭീഷണിയോട് എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. കോര്‍ കമ്മിറ്റി അംഗത്തിനെതിരായ സന്ദീപ് വാര്യരുടെ ഭീഷണി അവരുടെ കുടുംബകാര്യമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെനിലപാട്.

എന്നാല്‍ അങ്ങനെയല്ലന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടേക്കാനിടയുണ്ട്.

എം.വി ഗോവിന്ദന്റെ മകനെതിരായ ഗുരുതര ആരോപണത്തില്‍ സി.പി.എമ്മിന് മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ഉള്‍പ്പെടെയാണ് കളങ്കിത വ്യക്തിയായ രാജേഷ് കൃഷ്ണ പണം അയച്ചത്. ബലാത്സംഗക്കേസിലുള്‍പ്പെട്ട എം.എല്‍.എയും ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാരുമുണ്ട്. അവരെയൊക്കെ സി.പി.എം ആദ്യം പുറത്താക്കട്ടെ. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉള്‍പ്പെടെ ലൈംഗിക അപവാദ കേസുകളില്‍ പ്രതികളായവരെ ഇരുത്തി, എം.വി ഗോവിന്ദനും മന്ത്രിമാരും ഉള്‍പ്പെട്ട ഹവാല റിവേഴ്സ് ഹവാല ഇടപാടുകള്‍ മറച്ചുവയ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

ഹൃദയവേദനയോടെ മുഖം നോക്കാതെയാണ് സഹപ്രവര്‍ത്തകനെതിരേ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സ്ത്രീപക്ഷ നലപാടാണ് പാര്‍ട്ടി എടുത്തത്. ബോധ്യമുള്ളതു കൊണ്ടാണ് അത്തരമൊരു നിലപാട് എടുത്തത്. കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് കേരളത്തിലെ ജനങ്ങള്‍ ആദരവോടെയാണ് നോക്കിക്കാണുന്നത്. ഈ തീരുമാനം കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തും. ഐ.എ.എസുകാരിയായ ഉദ്യോഗസ്ഥയെ വരെ അപമാനിച്ചയാള്‍ ഇപ്പോള്‍ മന്ത്രിയായിരിക്കുകയാണ്. അതില്‍ ഒരു ഉളുപ്പുമില്ല. എന്നിട്ടാണ് സമരം നടത്തുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് സി.പി.എം ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. എന്നുമുതലാണ് സി.പി.എമ്മിന് ശബരിമലയോട് ഈ പ്രേമമുണ്ടായത്. ശബരിമലയുടെ പേരില്‍ ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

 

 

vd satheesan hints at shocking revelations against cpm and bjp, accusing leaders of cover-ups, abuse cases, and political hypocrisy in kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  a day ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  a day ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  a day ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  a day ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  a day ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  a day ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  a day ago
No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 days ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  2 days ago