HOME
DETAILS

രാഹുലിനെതിരെ നിയമ നടപടിയെടുക്കും;  പരാതി നല്‍കാന്‍ ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി

  
Web Desk
August 27 2025 | 10:08 AM

kerala cm criticizes rahul mankootathil over serious allegations

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. രാഹുല്‍ രാഷ്ട്രീയത്തിന് അപമാനം വരുത്തിവെച്ചുവെന്നും എംഎല്‍എ ആയി തുടരരുതെന്നാണ് പൊതുഅഭിപ്രായമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ അധികം സമയം വേണ്ട എന്ന് വരെ പറയുന്ന അവസ്ഥ എത്രമാത്രം ക്രിമിനില്‍ രീതിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്രത്തോളം പോയ ഒരു കാര്യം ഇതുവരെ അനുഭവത്തില്‍ കേട്ടിട്ടില്ല. സാധാരണ നിലക്ക് ശരിയായ നിലപാട് എടുക്കണം- മുഖ്യമന്തി പറഞ്ഞു. 

പ്രതിപക്ഷ നേതാവിനെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു ധാര്‍മികതയുണ്ടെന്നും അത് നഷ്ടപ്പെടുന്നു എന്ന വ്യഥ കോണ്‍ഗ്രസില്‍ തന്നെ പലരും പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ഇത്രയും ആരോപണങ്ങള്‍ വന്നിട്ടും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് പ്രതിപക്ഷ നേതാവ് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും പ്രകോപിതനായി പലതും വിളിച്ച് പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്രയെല്ലാം കാര്യങ്ങള്‍ വന്നിട്ടും സംരക്ഷിക്കാന്‍ തയാറാകുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണ്. അദ്ദേഹം പ്രകോപിതനാകുന്നു, പിന്നെ എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെ പോലെ ഒരാള്‍ പോകാന്‍ പാടുണ്ടോ? ശരിയല്ലാത്ത നിലയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. രാഷ്ട്രീയത്തിന് അപമാനം വരുത്തിവെച്ചതാണ്, പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനം വരുത്തിവെക്കുന്നതാണ്. അത്തരമൊരു ആളെ വഴിവിട്ട് ന്യായീകരിക്കാന്‍ പുറപ്പെടുന്നത് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാകുക.

നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വാഭാവികമായും പൊലിസ് സ്വീകരിക്കും. പരാതി നല്‍കാന്‍ ഏതെങ്കിലും തരത്തില്‍ ആശങ്കയുണ്ടാകേണ്ടതില്ല. എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

kerala cm lashes out at mla rahul mankootathil, calling his actions a disgrace to politics and criticizing the opposition leader for defending him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  16 hours ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  17 hours ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  17 hours ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  17 hours ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  17 hours ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  18 hours ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  18 hours ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  18 hours ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  18 hours ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  18 hours ago