HOME
DETAILS

ഇനി പൊന്നണിയേണ്ട; പവന്‍ വില വീണ്ടും 75,000 കടന്നു

  
Web Desk
August 27 2025 | 07:08 AM

gold price in kerala crosses 75000 per sovereign again

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് തന്നെ. പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് വീണ്ടും 75,000 കടന്നിരിക്കുകയാണ്. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് പവന്‍ വില 75,000 രൂപ കടന്നിരിക്കുന്നത്. ആഗസ്റ്റ് എട്ടിന് പവന്‍ വില 75,760 രൂപയിലെത്തിയിരുന്നു. ഇന്നലെയും ഇന്നുമായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കൂടിയത്. 

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഗവര്‍ണര്‍മാരിലൊരാളായ ലിസ കുക്കിനെ പുറത്താക്കിയിരുന്നു. യു.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാവുന്നത്. സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് യു.എസ് അതുകൊണ്ട് തന്നെ യു.എസിന്റെ സാമ്പത്തിക മേഖലയിലുണ്ടാവുന്ന ഓരോ ചലനങ്ങളും ഇന്ത്യയുള്‍പെടെ രാജ്യങ്ങളെ സ്വാധീനിക്കും. കുക്കിനെ പുറത്താക്കിയ നടപടി യു.എസ് സാമ്പത്തിക മേഖലയെ ബാധിച്ചിട്ടുണ്ട്. ഫെഡറല്‍ റിസര്‍വും പ്രസിഡന്റും തമ്മിലുള്ള ഭിന്നത അതിരുവിടുന്നത് സാമ്പത്തിക മേഖലയെ അസ്വസ്ഥപ്പെടുത്തുന്നു. ഇതിന്റെയെല്ലാം ആകെത്തുകയായുണ്ടാവുന്ന ആശങ്കയില്‍ നിന്നാണ് സ്വര്‍ണത്തിന്റെ ഈ വിലക്കയറ്റം. 

രാജ്യാന്തര സ്വര്‍ണവില 3400 ഡോളര്‍ കടക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതേസമയം, സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ മാറ്റമുണ്ടായാല്‍ 3200 ഡോളറിലേക്ക് വില ഇടിയുകയും ചെയ്‌തേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,374 ഡോളറില്‍ നിന്ന് 3,393 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും പിന്നീട് ഡോളര്‍ കരുത്തു കാട്ടിയതോടെ 3,374 ഡോളറിലെത്തുകയായിരുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിലെ അടിസ്ഥാന ഘടകങ്ങള്‍.

ഇന്നത്തെ വില അറിയാം

22 കാരറ്റ് സ്വര്‍ണത്തിന് പവന് 280 രൂപയാണ് കൂടിയത്. 75,120 രൂപയാണ് പവന്‍രെ വില. ഗ്രാമിന് 35 രൂപ കൂടി 9,390 രൂപ. 18 കാരറ്റിന് 224 രൂപ കൂടി 61,464 രൂപയായി. ഗ്രാമിന് 28 രൂപ കൂടി 7,683. 14 കാരറ്റ് ഗ്രാമിന് 6,005ഉം 9 കാരറ്റ് 3,870 രൂപയുമാണ് ഗ്രാമിന്റെ വില. 

Date Price of 1 Pavan Gold (Rs.)
1-Aug-25 Rs. 73,200 (Lowest of Month)
2-Aug-25 74320
3-Aug-25 74320
4-Aug-25 74360
5-Aug-25 74960
6-Aug-25 75040
7-Aug-25 75200
8-Aug-25 Rs. 75,760 (Highest of Month)
9-Aug-25 75560
10-Aug-25 75560
11-Aug-25 75000
12-Aug-25 74360
13-Aug-25 74320
14-Aug-25 74320
15-Aug-25 74240
16-Aug-25 74200
17-Aug-25 74200
18-Aug-25 74200
19-Aug-25 73880
20-Aug-25 73440
21-Aug-25 73840
22-Aug-25 73720
23-Aug-25 74520
24-Aug-25 74520
25-Aug-25 74440
26-Aug-25
Yesterday »
74840
27-Aug-25
Today »
Rs. 75,120

gold prices in kerala continue to rise, with the rate crossing ₹75,000 per sovereign after a two-week gap; price up by ₹720 in just two days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  an hour ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  an hour ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  3 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  3 hours ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  4 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  5 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  5 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  5 hours ago


No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  6 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  7 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  8 hours ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  8 hours ago