HOME
DETAILS

'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ'  മറുപടിയുമായി പ്രതിപക്ഷ നേതാവ്

  
Web Desk
August 27 2025 | 10:08 AM

vd satheesan hits back at kerala cm over rahul mankootathil remarks

കൊച്ചി: രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്. ലൈംഗിക പീഡന പരാതികളില്‍ ആരോപണവിധേയരായവരെ ഇത്രയും സംരക്ഷിച്ച മുഖ്യമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തുറന്നടിച്ചു. പ്രതിപക്ഷത്തെ പഠിപ്പിക്കാതെ കണ്ണാടിയില്‍ നോക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദേഹത്തിന്റെ ഉപദേശത്തിന് നന്ദി. എഫ് ഐ ആര്‍ ഇല്ല, കേസ് ഇല്ല, പരാതി ഇല്ല എന്നിട്ടും ധാര്‍മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചു.

എനിക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാല് വിരലും എങ്ങോട്ടാണ് ചൂണ്ടുന്നതെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ മതി. ലൈംഗിക അപവാദ കേസില്‍ പെട്ട  രണ്ടുപേര്‍ മന്ത്രിസഭയില്‍ ഉണ്ട്. സിപിഎമ്മിലെ ഏറ്റവും ഉന്നത നേതാവ് സംരക്ഷിക്കപ്പെട്ട് മുഖ്യമന്ത്രിയുടെ കൂടെയുണ്ട്. പാര്‍ട്ടി കോടതിയാണ് ആ കേസ് അന്വേഷിച്ചത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

അദ്ദേഹത്തിന് ഇപ്പോള്‍ നിയമസഭയില്‍ കൈപൊക്കുന്ന ഒരു എം.എല്‍.എ പീഡനക്കേസിലെ പ്രതിയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസ് എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ഒരു അവതാരം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരുടെ കൂടെയായിരുന്നു.

ഒരു സീനിയര്‍ എംഎല്‍എയുടെയും മുന്‍ മന്ത്രിയുടെയും വാട്സാപ്പ് ചാറ്റുകള്‍ രണ്ടര വര്‍ഷമായി കറങ്ങി നടക്കുന്നുണ്ട്. ഒരു ചോദ്യം എങ്കിലും മുഖ്യമന്ത്രി ചോദിച്ചോ. ധാര്‍മികതയുടെ പുറത്ത് നടപടി സ്വീകരിച്ച് ഞങ്ങള്‍ക്കെതിരെ ഇത്രയും പേരെ സംരക്ഷിച്ച മുഖ്യമന്ത്രി കൈചൂണ്ടുന്നു.

ഇത്രയും പേരെ സംരക്ഷിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയില്‍ ഇല്ല. ഇതിനൊക്കെ മറുപടി ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പറയട്ടെ. മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കാന്‍ വരണ്ട പോയി കണ്ണാടിയില്‍ നോക്കിയാല്‍ മതി. ചുറ്റും നില്‍ക്കുന്നത് ആരാണെന്ന് നോക്കിയാല്‍ മതി,' വി.ഡി സതീശന്‍ പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  a day ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  a day ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  a day ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  a day ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  a day ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  a day ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  a day ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  a day ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  a day ago