
പട്ടിണിക്കും മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ ഹമാസ്; ഇസ്റാഈല്‍ സൈനികര്‍ക്ക് നേരെ മിന്നലാക്രമണം, അഞ്ച് പേരെ വധിച്ചു, 20 പേര്‍ക്ക് പരുക്ക്

പട്ടിണി അടിച്ചേല്പിച്ചും മിസൈല്‍ വര്‍ഷിച്ചും ഒരു ജനതയെ ഇല്ലാതാക്കി നാടു പിടിച്ചെടുക്കാനുള്ള തേരോട്ടങ്ങല്ക്കിടെ കൃത്യമായ തിരിച്ചടികളും ഹമാസിന്‍രെ ഭാഗത്തു നിന്ന് ഇസ്റാഈലിനുണ്ടാവുന്നുണ്ട്. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്സ് വടക്കന്‍ ഗാസയിലെ ബൈത്ത് ഹനൂനില്‍ തങ്ങളുടെ പോരാളികള്‍ നടത്തിയ കൃത്യമായ പതിയിരുന്നാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ അഞ്ച് ഇസ്റാഈലി സൈനികര്‍ കൊല്ലപ്പെടുകയും ഏകദേശം 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജൂലൈ 7 ന് എറെസ് ക്രോസിംഗിന് സമീപമുള്ള വടക്കന്‍ ബൈത്ത് ഹനൂനിലെ കാര്‍ഷിക മേഖലയില്‍ നടത്തിയ ഒരു ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ ഹമാസ് പുറത്തു വിട്ടിട്ടുണ്ട്. ഇസ്റാഈലിന്റെ 'ഗിഡിയോണ്‍സ് രഥങ്ങള്‍' എന്ന സൈനിക ക്യാംപയിന് മറുപടിയായി ആരംഭിച്ച 'ദാവീദിന്റെ കല്ലുകള്‍' എന്ന ആക്രമണ പരമ്പരയുടെ ഭാഗമായിരുന്നുഇതെന്നും അല്‍-ഖസ്സാം വീഡിയോയില്‍ വ്യക്തമാക്കുന്നു.
Al-Qassam Brigades aired footage showing the targeting of an Israeli force on July 7 with two explosive devices. Five soldiers were killed and 20 were wounded in the ambush in Beit Hanoun, in the far north of the Gaza Strip. pic.twitter.com/HUsf078ABe
— The Palestine Chronicle (@PalestineChron) August 26, 2025
അതേസമയം, ഗസ്സയില്‍ ഇസ്റാഈല്‍ നരനായാട്ട് തുടരുകയാണ്. 24 മണിക്കൂറിനിടെ പത്ത് പേര് പട്ടിണി മൂലം മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ രണ്ട് പേര് കുട്ടികളാണ്. ഇതോടെ ഗസ്സയില്‍ പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 313 ആയി. ഇതില്‍ 119 പേര് കുഞ്ഞുങ്ങളാണ്. പുലര്‍ച്ചെ മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 23 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
കനത്ത സൈനിക സംവിധാനമാണ് ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഇസ്റാഈല്‍ ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ടാങ്കുകളും യുദ്ധ വിമാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം തെക്കന്‍ ഗസ്സയിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സിനുനേരെ ആക്രമണം നടത്തിയ ഇസ്റാഈല്‍ അഞ്ചു മാധ്യമപ്രവര്‍ത്തകരെയടക്കം 20 പേരെയാണ് കൊലപ്പെടുത്തിയത്. റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസാം അല്‍ മസ്റി, അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ മറിയം അബു ദാഘ, മിഡിലീസ്റ്റ് ഐയുടെ മുഹമ്മദ് സലാമ, അഹമദ് അബു അസീസ്, എന്‍.ബി.സിയുടെ മോസാ അബു താഹ എന്നിവരാണ് വധിക്കപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് ഇസ്റാഈല്‍ ഈ കൂട്ടക്കൊല നടത്തിയിരിക്കുന്നത്. ആദ്യം ആശുപത്രിക്കുനേരെ മിസൈല്‍ അയച്ചു. രക്ഷാപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരും എത്തിയപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു മിസൈലയച്ച് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം രണ്ടാമത്തെ തവണയാണ് ഇസ്റാഈല്‍ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തുന്നത്.
ഓഗസ്റ്റ് 11ന് ഗസ്സയിലെ അല്‍ ഷിഫ ആശുപത്രിക്ക് പുറത്തുള്ള മീഡിയ ടെന്റ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ അനസ് അല്‍ ഷരീഫ് അടക്കം അഞ്ചു മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്റാഈല്‍ കൊലപ്പെടുത്തിയത്. ഇത് ഗസ്സയില്‍ മാത്രമല്ല, 2022 മെയില്‍ വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍-ഫലസ്തീന് പത്രപ്രവര്‍ത്തക ഷിരീന് അബു അക്ലെയെ ഇസ്റാഈല്‍ ക്രൂരമായി കൊലപ്പെടുത്തിയത് സ്നൈപ്പറെ ഉപയോഗിച്ചാണ്.
22 മാസത്തിനിടയില്‍ ഗസ്സയില്‍ ഇസ്റാഈല്‍ കൊന്നത് 200നടുത്ത് മാധ്യമപ്രവര്ത്തകരെയാണെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് റിപ്പോര്‍ട്ട് പറയുന്നൂ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആഗോളതലത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം അമേരിക്കന്‍ ആഭ്യന്തരയുദ്ധം, ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, കൊറിയന്‍ യുദ്ധം, വിയറ്റ്നാം യുദ്ധം, യുഗോസ്ലാവിയയിലെ യുദ്ധങ്ങള്‍, അഫ്ഗാനിസ്ഥാന് യുദ്ധം എന്നിവയില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ കൂടുതലാണ്.
al-qassam brigades shared footage of a deadly ambush in beit hanoun, northern gaza, claiming 5 israeli soldiers killed and 20 injured in the attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 16 hours ago
തലപ്പാടിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; 6 മരണം
Kerala
• 16 hours ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
Kerala
• 16 hours ago
നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
uae
• 16 hours ago
കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം
Kerala
• 16 hours ago
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
Kerala
• 16 hours ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്
Kerala
• 17 hours ago
മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
Kerala
• 17 hours ago
ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു
Kerala
• 17 hours ago
രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും
Kerala
• 18 hours ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 18 hours ago
'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി
Kerala
• 18 hours ago
സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 18 hours ago
വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ
crime
• 18 hours ago
സൗദിയിലെ യൂനിവേഴ്സിറ്റികളില്‍ സ്കോളര്‍ഷിപ്പോടെ ഗ്ലാമര്‍ കോഴ്സുകള്‍ പഠിക്കാം; യാത്രാ, താമസ സൗകര്യങ്ങള്‍ ഫ്രീ | Study in Saudi
Saudi-arabia
• 19 hours ago
അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ
uae
• 20 hours ago
യു.എസ് ഫെഡറല്‍-ട്രംപ് പോരില്‍ സ്വര്‍ണവില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നും വര്‍ധന
Business
• 20 hours ago
തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
crime
• 20 hours ago
യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
uae
• 19 hours ago
ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ
National
• 19 hours ago
9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്
Kerala
• 19 hours ago