
'അങ്ങേയറ്റം ഖേദകരവും ഞെട്ടിപ്പിക്കുന്നതെന്നും'; ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരിച്ച് ഇന്ത്യ

ഗസ്സ: ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്റാഈല്‍ നടപടിയില്‍ പ്രതികരിച്ച് ഇന്ത്യ. ഗസ്സയിലെ ഖാന് യൂനിസില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര വിദേശകാര്യമന്ത്രലായം, ഇത് ഞെട്ടിക്കുന്നതും അങ്ങേയറ്റം സങ്കടകരവുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിപ്പിച്ചെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു. വളരെ സങ്കടമുളവാക്കുന്നതാണെന്നും സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ ജീവന് നഷ്ടപ്പെടുന്നതിലും ഇന്ത്യ എപ്പോഴും അപലപിച്ചിട്ടുണ്ട്. ഇസ്റാഈല്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ് സ്വാള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. മേഖലയിലെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെക്കന്‍ ഗസ്സയിലെ ഖാന്‍യൂനിസില്‍ പ്രധാന ആശുപത്രിയായ നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ കഴിഞ്ഞദിവസമാണ് ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. സയണിസ്റ്റ് ക്രൂരതയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിഷയത്തില്‍ ഇന്ത്യയും പ്രതികരിച്ചത്. സംഭവത്തില്‍ 5 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. നിരവധി രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ ഹുസാം അല്‍ മസ്രി, ഫ്രീലാന്‍സ് ജേണലിസ്റ്റ്് മറിയം അബു ദഖ്വ, അല്‍ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോഷ്യേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ മുആസ് അബൂ താഹ, ഖുദ്സ് ഫീഡ് നെറ്റ്വര്ക്കിലെ അഹ്്മദ് അബു അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍.
ആദ്യം ആശുപത്രിക്കു മുകളില്‍ ഒരു മിസൈല്‍ പതിച്ചു. പരുക്കേറ്റവരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരും എത്തിയപ്പോള്‍ അവര്‍ക്കുനേരെ മറ്റൊരു മിസൈല്‍ കൂടി പതിക്കുകയായിരുന്നു.നാസര്‍ ആശുപത്രിയിലെ നാലാം നിലയിലാണ് മിസൈല്‍ പതിച്ചത്. ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇസ്റാഈല്‍ ആക്രമണം നടത്തുന്നത്. മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നുണ്ട്. ജൂണിലും നാസര്‍ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയിരുന്നു.
India has expressed deep concern over the killing of five journalists in Khan Younis, Gaza, during an Israeli airstrike on August 25. The incident, which took place at a hospital in the southern region, was confirmed by the Gaza Civil Defense Agency. Terming the attack as shocking and extremely tragic, India reiterated its consistent position of condemning the loss of innocent civilian lives during conflicts. Israeli Prime Minister Benjamin Netanyahu also expressed regret over the deadly strike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുടിയൊഴിപ്പിക്കലിലൂടെ അസം സര്‍ക്കാര്‍ മനപ്പൂര്‍വം മുസ്ലിംകളെ ലക്ഷ്യംവയ്ക്കുന്നു, വസ്തുതാന്വേഷണ റിപ്പോര്‍ട്ടുമായി എ.പി.സി.ആര്; ചര്‍ച്ചയിലേക്ക് ജയ്ശ്രീറാം വിളിച്ചെത്തി ഹിന്ദുത്വവാദികള്‍
National
• a day ago
കേരളത്തിൽ ഇന്ന് കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
Kerala
• a day ago
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി
Kerala
• 2 days ago
പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന് സ്വര്‍ണം കവര്‍ന്നു; കേസ്
Kerala
• 2 days ago
പാസ്പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 2 days ago
ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്പെഷ്യല്‍ പെര്മിഷന് വേണ്ട: ഷാഫി പറമ്പില്‍
Kerala
• 2 days ago
മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്കി മാതാപിതാക്കള്‍
International
• 2 days ago
അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം
International
• 2 days ago.png?w=200&q=75)
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്
Kerala
• 2 days ago
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം
Kerala
• 2 days ago
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി
Kerala
• 2 days ago
സ്കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; ഫോണ്‍ പടിച്ചാല് കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
uae
• 2 days ago
കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ
crime
• 2 days ago
26 മണിക്കൂര്‍ നീണ്ട പ്രയത്നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
Kerala
• 2 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 2 days ago
യുഎഇയിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ച് പ്രവാസികൾ; ചില കുടുംബങ്ങള്‍ ലാഭിക്കുന്നത് 8,000 ദിർഹം വരെ
uae
• 2 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 2 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര് പിടിയില്‍
Saudi-arabia
• 2 days ago
യുഎഇയിലെ എല്ലാ സ്കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്
uae
• 2 days ago
സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ
Kerala
• 2 days ago
80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 2 days ago