HOME
DETAILS

ടാങ്കുകള്‍ ഗസ്സ സിറ്റിയിലേക്ക്, വൈറ്റ് ഹൗസില്‍ ട്രംപിന്റെ യോഗം

  
August 28 2025 | 03:08 AM

Israeli tanks close in on Gaza City Trump to chair meeting

ഗസ്സ: ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനിടെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ടാങ്കുകള്‍ ഗസ്സ സിറ്റിക്കരികില്‍. കനത്ത വ്യോമാക്രമണം നടത്തിയ ശേഷമാണ് കരയാക്രമണത്തിന് ടാങ്കുകള്‍ എത്തുന്നത്. അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ ഗസ്സ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നുണ്ട്. പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് ഗസ്സ വിഷയത്തില്‍ വൈറ്റ്ഹൗസില്‍ യോഗം ചേരുന്ന കാര്യം പറഞ്ഞത്. വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ യോഗത്തില്‍ പങ്കെടുക്കും. വാഷിങ്ടണില്‍ നേരത്തെ ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഗിഡോയന്‍ സാര്‍ റൂബിയോയെ സന്ദര്‍ശിച്ചിരുന്നു.

ചൊവ്വാഴ്ച ടാങ്കുകള്‍ ഇബാദ് അല്‍ റഹ്മാന്‍ മേഖലയിലാണ് എത്തിയത്. ഗസ്സ സിറ്റിയുടെ വടക്കേ അറ്റത്തുള്ള പ്രദേശമാണിത്. ഇവിടെ സൈന്യം വീടുകള്‍ക്കും മറ്റും നേരെ ആക്രമണം നടത്തി. ഈ പ്രദേശത്തു നിന്ന് നിരവധി പേര്‍ ഒഴിഞ്ഞുപോയിട്ടുണ്ട്.


ഗസ്സയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 10 മരണം

ഗസ്സയില്‍ 24 മണിക്കൂറിനിടെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ പട്ടിണി മൂലം കൊല്ലപ്പെട്ടു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്ക്. ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 313 ആയി. ഇതില്‍ 119 പേര്‍ കുട്ടികളാണ്.

ഭക്ഷണത്തിന് കാത്തുനില്‍ക്കുന്നവരെ കൊലപ്പെടുത്തുന്നതും ഇസ്‌റാഈല്‍ സൈന്യം തുടരുകയാണ്. 8 ഫലസ്തീനികളെയാണ് ബുധനാഴ്ച ഭക്ഷണത്തിന് വരിനില്‍ക്കുമ്പോള്‍ വെടിവച്ചു കൊന്നത്. ബുധനാഴ്ച ഇസ്‌റാഈലിന്റെ ആക്രമണങ്ങളില്‍ ഗസ്സയില്‍ ആകെ കൊല്ലപ്പെട്ടത് 37 പേരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  11 hours ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  11 hours ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  11 hours ago
No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  11 hours ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  11 hours ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  12 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  12 hours ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  12 hours ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  13 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  13 hours ago