
കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരങ്ങളിൽ മുൻ നിരയിലുള്ള താരമാണ് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരം ഉസ്മാൻ ഡെമ്പലെ. ഡെമ്പലെ ഈ സീസണിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെർമെയ്ന് വേണ്ടി മിന്നും പ്രകടനമാണ് നടത്തിയത്. പാരീസിന്റെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ നിർണായകമായ പങ്കാണ് ഡെമ്പലെ വഹിച്ചത്. ഇപ്പോൾ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽ കളിക്കുന്ന സമയങ്ങളിൽ ലയണൽ മെസിക്കൊപ്പം കളിക്കളത്തിൽ പങ്കിട്ട നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഡെമ്പലെ. മെസിയിൽ നിന്നും തനിക്ക് ധാരാളം ഉപദേശങ്ങൾ ലഭിച്ചിരുന്നുവെന്നാണ് ഫ്രഞ്ച് താരം പറഞ്ഞത്. ഫോർ ഫോർ ടുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് താരം.
''ബാഴ്സയിലെ ആദ്യ ദിവസം മുതൽ തന്നെ മെസിയുമായി എനിക്ക് വളരെ നല്ല ബന്ധമായിരുന്നു. എന്റെ ലോക്കർ അദ്ദേഹത്തിന്റെ അടുത്താണ് ഉണ്ടായിരുന്നത്. അദ്ദേഹം എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകി. എന്താണ് നിങ്ങൾക്ക് വേണ്ടതെന്ന് നന്നായി അറിയുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം കളിക്കളത്തിൽ ചെയ്ത കാര്യങ്ങൾ ഞാൻ കാണുകയും അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു. പത്താം നമ്പറിലോ ഒമ്പതാം നമ്പറിലോ കളിച്ചാലും അദ്ദേഹത്തിന്റെ പൊസിഷനിംഗ് അസാധാരണമായിരുന്നു. ചില സമയങ്ങളിൽ നാലോ അഞ്ചോ മിനിറ്റ് നേരങ്ങളിൽ അദ്ദേഹത്തെ കാണാൻ കഴിയില്ല. എന്നാൽ ബോൾ ലഭിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം'' ഉസ്മാൻ ഡെമ്പലെ പറഞ്ഞു.
ഫുട്ബോൾ കരിയറിൽ 95 മത്സരങ്ങളിലാണ് ഡെമ്പലെ മെസിക്കൊപ്പം കളിക്കളത്തിൽ ഒരുമിച്ചു പന്തു തട്ടിയത്. ഇരുവരും ചേർന്ന് 15 ഗോളുകളാണ് നേടിയിട്ടുള്ളത്. 2023ലാണ് ഡെമ്പലെ ബാഴ്സലോണ വിട്ട് പാരീസിലേക്ക് കൂടുമാറിയത്. മെസി 2021ലുമാണ് പിഎസ്ജിയിൽ ചേർന്നത്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തുകൊണ്ട് പാരീസ് സെയ്ന്റ് ചരിത്രത്തിലെ ആദ്യ യുസിഎൽ കിരീടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിയാണ് ഡെമ്പലെ തിളങ്ങിയത്.ഇതോടെ 2018ന് ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായും ഡെമ്പലെ മാറി. 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം മാഴ്സലോ ആയിരുന്നു ഇതിനുമുമ്പ് രണ്ട് അസിസ്റ്റുകൾ നേടിയിരുന്നത്. ആ സീസണിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
ഈ സീസണിൽ 33 ഗോളുകളും 13 അസിസ്റ്റുകളും ആണ് ഡെമ്പലെ പാരീസിനൊപ്പം സ്വന്തമാക്കിയത്. ഇതിൽ ചാമ്പ്യൻസ് ലീഗിൽ എട്ട് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമായി മാറാനും ഡെമ്പലെക്ക് സാധിച്ചു. 14 ഗോൾ കോൺട്രിബ്യൂഷൻസ് ആണ് ഈ സീസണിൽ താരം പാരീസിനു വേണ്ടി സ്വന്തമാക്കിയത്. 2021- 22 സീസണിൽ 17 കോൺട്രിബ്യൂഷൻസ് സ്വന്തമാക്കിയ കരിം ബെൻസിമയാണ് ഒന്നാം സ്ഥാനത്തുള്ളത്.
Dembele is talking about the moments he shared on the pitch with Lionel Messi while playing for Spanish giants Barcelona
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍
uae
• 8 hours ago
മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്
National
• 9 hours ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്
Cricket
• 9 hours ago
സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി
Saudi-arabia
• 9 hours ago
റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു
Cricket
• 10 hours ago
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി
uae
• 10 hours ago
രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക്
Kerala
• 10 hours ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
Cricket
• 11 hours ago
അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video
National
• 11 hours ago
വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
Kerala
• 11 hours ago
വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം
uae
• 12 hours ago
കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ
qatar
• 12 hours ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
Kerala
• 13 hours ago
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• 13 hours ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
Kerala
• 14 hours ago
നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
uae
• 15 hours ago
കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം
Kerala
• 15 hours ago
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
Kerala
• 15 hours ago
ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 13 hours ago
ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
Kerala
• 14 hours ago
സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 14 hours ago