HOME
DETAILS

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

  
August 28 2025 | 16:08 PM

Priyanka Gandhi asks Nitin Gadkari to send an expert committee to study measures to prevent landslides at Thamarassery pass

കൽപറ്റ: താമരശേരി ചുരം ഉടൻ ഉടനെത്തന്നെ ഗതാഗത യോഗ്യമാക്കണമെന്നും തുടർച്ചയായി താമരശ്ശേരി ചുരങ്ങളിൽ ഉണ്ടാവുന്ന മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കുന്നതിനായി വിദഗ്ധ സമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് എംപി പ്രിയങ്ക ഗാന്ധി.

ചുരം പാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലുള്ള ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടന്നും ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് കസോഹൈക്കോട ജില്ലയെയാണെന്നും കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡ് എന്ന നിലയിൽ വയനാട് ജില്ല ഒറ്റപ്പെടുന്ന സാഹചര്യം ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്നും പ്രിയങ്ക ഗാന്ധിയുടെ കത്തിൽ പറയുന്നു. 

കഴിഞ്ഞ ദിവസം ഹൈവേയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടി വന്നതിനാൽ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുത്തേണ്ടി വന്നിരുന്നു. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാവുമെന്ന ആശങ്കയുണ്ട്. നിലവിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്. 

ഹൈവേയുടെ ഈ ഭാഗം പരിശോധിച്ചുകൊണ്ട് അപകട സാധ്യത വിലയിരുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷക്കും കണക്ടീവിക്കും വേണ്ടി അടിയന്തരമായി വിദഗ്ധ സംഘത്തെ അയക്കണമെന്നും ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ ബദൽ പാത ഒരുക്കുന്നതിനായുള്ള നടപടികൾ സർക്കാർ എത്രയും വേഗത്തിൽ പരിഗണിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  8 hours ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  8 hours ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  9 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  9 hours ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  9 hours ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  10 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  10 hours ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  11 hours ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  11 hours ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  11 hours ago