HOME
DETAILS

ബംഗാളിലും ബിഹാര്‍ മോഡല്‍ വിവാദ വോട്ടര്‍പട്ടിക പരിഷ്‌കരണം; പിന്നാലെ കേരളത്തിലും വന്നേക്കും

  
കെ.എ സലിം
August 29 2025 | 00:08 AM

Election Commission to implement voter list revision in West Bengal similar

 

ന്യൂഡല്‍ഹി: ബിഹാറിലെ പൗരത്വ പട്ടികയ്ക്കു തുല്യമായ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം പശ്ചിമ ബംഗാളിലും നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ആവശ്യമായ നിയമനങ്ങള്‍ നടത്തുന്നതുള്‍പ്പെടെ തയാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി. നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മനോജ് അഗര്‍വാള്‍ കഴിഞ്ഞ 27ന് സംസ്ഥാനത്തെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് കത്തയച്ചു.

തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെയും അസിസ്റ്റന്റ് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെയും ഒഴിവുള്ള തസ്തികകള്‍ ഉടന്‍ നികത്തണമെന്നാവശ്യപ്പെട്ട് 26 ന് ചീഫ് സെക്രട്ടറി മനോജ് പന്തിനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കത്തയച്ചു.
കേരളത്തോടൊപ്പം 2026 മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മിഷന്റെ നടപടി. വോട്ടര്‍പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മനോജ് അഗര്‍വാള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യ ആഴ്ച മുതല്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ആരംഭിക്കും.
രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരും അസിസ്റ്റന്റ് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരും അവരുടെ നിയമപരമായ കടമകളുടെയും പ്രവര്‍ത്തനങ്ങളുടെയും നിര്‍വഹണം മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയോ വ്യക്തിയെയോ ഏല്‍പ്പിക്കരുതെന്നും അവരുടെ ലോഗിന്‍ ഐ.ഡിയും ഒ.ടി.പിയും ഏതെങ്കിലും ഡേറ്റാ എന്‍ട്രി ഓപറേറ്ററുമായോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരുമായോ വ്യക്തിയുമായോ പങ്കിടരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ ആരംഭിക്കുന്നത്.
ബിഹാറില്‍ കരട് വോട്ടര്‍പട്ടികയില്‍നിന്ന് 65 ലക്ഷം പേര്‍ പുറത്തായിരുന്നു. ഇവരില്‍ പലരും മരിച്ചു പോയെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടിരുന്നതെങ്കിലും ഈ വോട്ടര്‍മാരില്‍ പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് തെരഞ്ഞെടുപ്പ് കമ്മിഷന് നാണക്കേടായി. സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാത്ത 11 രേഖകളാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ സാധാരണക്കാര്‍ക്കുള്ള ആധാറോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വോട്ടര്‍ ഐ.ഡിയോ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സുപ്രിംകോടതി ഇടപെട്ട് ആധാര്‍ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും വരും

ബിഹാറിലെ വിവാദമായ വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികള്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും നടന്നേക്കും. ഇതുസംബന്ധിച്ച് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൂചനനല്‍കിയിരുന്നു. അടുത്തവര്‍ഷം മധ്യത്തോടെയാകും കേരളവും ബംഗാളും അസമും തമിഴ്‌നാടും പോളിങ് ബൂത്തിലേക്ക് പോകുക. ഈ സംസ്ഥാനങ്ങളിലൊക്കെയും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താനാണ് കമ്മിഷന്‍ നീക്കം. ഇതില്‍ കേരളവും തമിഴ്‌നാടും ബംഗാളും ബി.ജെ.പിയിതര പാര്‍ട്ടികള്‍ അധികാരത്തിലുള്ള സംസ്ഥാനമാണ്.

The Election Commission is planning to implement a controversial voter list revision in West Bengal, similar to the National Register of Citizens in Bihar.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു

National
  •  2 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  2 days ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിച്ഛായ തന്നെ നശിക്കുകയാണ്' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  3 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  3 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  3 days ago


No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  3 days ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  3 days ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  3 days ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  3 days ago