
പ്രവാസി എഴുത്തുകാരന് ബാലചന്ദ്രന് തെക്കന്മാര് ഷാര്‍ജയില്‍ അന്തരിച്ചു

ഷാര്‍ജ: അഞ്ചു പതിറ്റാണ്ടോളം ഷാര്‍ജയിലെ പ്രവാസികള്‍ക്കിടയില്‍ നിറസാന്നിധ്യമായിരുന്ന സാഹിത്യകാരനും ഷാര്‍ജ റൂളേഴ്സ് ഓഫിസ് ഉദ്യോഗസ്ഥനുമായിരുന്ന കണ്ണൂര്‍ അഴീക്കോട് സ്വദേശി ബാലചന്ദ്രന് തെക്കന്മാര് (ബാലു 78) ഷാര്‍ജയില്‍ അന്തരിച്ചു. ഷാര്‍ജ അല്‍ സാഹിയയില് സ്വന്തമായി വീട് വാങ്ങി താമസിക്കുകയിരുന്നു. 1974 മുതല്‍ ഷാര്‍ജയിലുണ്ട്. പരേതരായ മൈലപ്പുറത്ത് കുഞ്ഞിരാമന് നായരുടെയും തെക്കന്മാര് വീട്ടില്‍ അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: പ്രേമജ. മക്കള്‍: സുഭാഷ് (ഓസ്ട്രേലിയ), ഡോ. സജിത (ഷാര്‍ജ). സഹോദരങ്ങള്‍: രാധാകൃഷ്ണന്, ഗോപിനാഥന്, പ്രേമവല്ലി, സാവിത്രി, പരേതരായ പ്രഭാകരന് നായര്‍, ജനാര്ദനന് നായര്‍, മുകുന്ദന് നായര്‍, പുരുഷോത്തമന് നായര്‍. സംസ്കാരം ഷാര്‍ജയില്‍. ഷാര്‍ജ റൂളേഴ്സ് ഓഫിസില്‍ ക്ലാര്‍ക്ക് ആയി ജോലി തുടങ്ങിയ അദ്ദേഹം ഡയരക്ടര്‍ ജനറലിന്റെ സെക്രട്ടറിയായാണ് സേവനം അവസാനിപ്പിച്ചത്. അതിനിടയില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കോഡിനേറ്ററായും പ്രവര്‍ത്തിച്ചു.
ആദ്യ പുസ്തകമായ 'എസ്സന്‍സ് ഓഫ് ലൈഫ് ആന്‍ഡ് അദര്‍ സ്റ്റോറി' ശൈഖ് സുല്‍ത്താനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇംഗ്ലിഷ് ഷോര്‍ട്ട് സ്റ്റോറി സമാഹാരമായ 'റിഫ്ലക്ഷന്‍സ്' അടക്കം നിരവധി കൃതികള്‍ പ്രസിധീകരിച്ചിട്ടുണ്ട്.
വിയോഗത്തില്‍ വേദനയോടെ സഹൃദയ വൃന്ദം
ഷാര്‍ജ: അഞ്ചു പതിറ്റാണ്ടിലധികമായി ഷാര്‍ജയിലെ മലയാളികള്‍ക്കിടയില്‍ നിറസാന്നിധ്യമായിരുന്നു സുഹൃത്തുക്കള്‍ ബാലു എന്ന് വിളിക്കുന്ന ബാലചന്ദ്രന് തെക്കന്മാര്. ഷാര്‍ജ റൂളേഴ്സ് ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്ന ബാലു മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയിരുന്നു. 1974 മുതല്‍ '90കള്‍ വരെ പൊതുരംഗത്ത് അദ്ദേഹം കൂടുതല്‍ സജീവമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സീനിയര്‍ മെംബറായിരുന്ന അദ്ദേഹം, അക്കാലത്ത് ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും, ഇന്ത്യന്‍ കോണ്‍സുലേറ്റും തമ്മിലുള്ള പാലമായിരുന്നു. ഷാര്‍ജ ഭരണാധികാരിയോട് നേരിട്ട് ഇടപെടാന്‍ അധികാരപ്പെട്ട അപൂര്‍വം ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. ഷാര്‍ജ ഭരണാധികാരി ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന് വേണ്ടിയും, ഷാര്‍ജയിലെ ക്രൈസ്തവ ദേവാലയത്തിനു വേണ്ടിയും സൗജന്യമായി അനുവദിച്ച സ്ഥലം നേടിയെടുക്കുന്നതിനു വേണ്ടിയും ബാലുവിന്റെ പങ്ക് നിര്‍ണായകമായിരുന്നു. സദാ പ്രസന്നന വദനനും, സൗമ്യനുമായ ബാലു ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഷാര്‍ജയിലെ മലയാളി സമൂഹത്തിന് ബാലുവിന്റെ വിയോഗം തീരാനഷ്ടമാണ്.
2001ല്‍ ഷാര്‍ജ ഗവണ്മെന്റിന്റെ ഏറ്റവും മികച്ച ജീവനക്കാരനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രന് നല്ലൊരു കവിയായിരുന്ന ബാലചന്ദ്രന് സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും വേണ്ടി അനേകം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
Balachandran Thekkamanmar (Balu 78), native of Azhikode (Kannur), a writer and Sharjah Rulers' Office official who was a prominent presence among the expatriates in Sharjah for five decades, passed away in Sharjah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 6 hours ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 6 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 6 hours ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 6 hours ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 7 hours ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 7 hours ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 7 hours ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 7 hours ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 8 hours ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 8 hours ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്ജിന്റെ വാഷ്റൂമിൽ നിന്ന്
crime
• 9 hours ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 9 hours ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 9 hours ago
മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം
National
• 9 hours ago
വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ
International
• 10 hours ago
ധർമസ്ഥല കേസിൽ വീണ്ടും അട്ടിമറി ശ്രമം; ആക്ഷൻ കൗൺസിൽ മേധാവിക്കെതിരെ മൊഴി, അറസ്റ്റ് ചെയ്യാനും നീക്കം
crime
• 11 hours ago
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്തു
uae
• 11 hours ago
വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും
National
• 11 hours ago
ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
National
• 10 hours ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്സിന് കൈമാറും
uae
• 10 hours ago
സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 10 hours ago