HOME
DETAILS

ധർമസ്ഥല കേസിൽ വീണ്ടും അട്ടിമറി ശ്രമം; ആക്ഷൻ കൗൺസിൽ മേധാവിക്കെതിരെ മൊഴി, അറസ്റ്റ് ചെയ്യാനും നീക്കം

  
Web Desk
August 29 2025 | 05:08 AM

turnaround in dharmasthala case chinnayyas statement against thimarodi sujatha bhatt may be arrested

ബംഗളൂരു: ദുരൂഹതകൾ നിറഞ്ഞ ധർമസ്ഥല കേസിൽ നിർണായക വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ പ്രധാന സാക്ഷിയായ ചിന്നയ്യ മൊഴി നൽകി. തലയോട്ടി നൽകിയത് തിമരോടിയാണെന്നും, അത് അദ്ദേഹത്തിന്റെ റബ്ബർ തോട്ടത്തിൽ നിന്ന് എടുത്തതാണെന്നുമാണ് ചിന്നയ്യ മൊഴി നൽകിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഈ ഭാഗത്തെ മണ്ണ് ശേഖരിച്ച് തലയോട്ടിയിലെ മണ്ണുമായി താരതമ്യം ചെയ്യാനുള്ള പരിശോധന ആരംഭിച്ചു. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മഹേഷ് ഷെട്ടി തിമരോടിക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ, കേസുമായി ബന്ധപ്പെട്ട് സുജാത ഭട്ടിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും സൂചനകൾ ഉണ്ട്.

സുജാത ഭട്ടിനെ എസ്.ഐ.ടി. തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്തു വരുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ അവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട് ചിന്നയ്യ ഉപയോഗിച്ചിരുന്ന ആറ് ഫോണുകൾ എസ്.ഐ.ടി. കണ്ടെടുത്തു. ഈ ഫോണുകൾ മഹേഷ് തിമരോടിയുടെയും അദ്ദേഹത്തിന്റെ സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ് കണ്ടെത്തിയത്. ഗൂഢാലോചന തെളിയിക്കുന്ന വീഡിയോകൾ ഈ ഫോണുകളിൽ ഉണ്ടെന്നാണ് എസ്.ഐ.ടി.യുടെ വാദം. ചിന്നയ്യയെ തിമരോടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി.

ചിന്നയ്യയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് കേസിൽ വഴിത്തിരിവായതെന്ന് പൊലിസ് വ്യക്തമാക്കി. നൂറുകണക്കിന് സ്ത്രീകളെ പീഡിപ്പിച്ച ശേഷം ധർമസ്ഥലയിൽ രഹസ്യമായി മറവു ചെയ്തതായി ചിന്നയ്യ ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അദ്ദേഹം ഹാജരാക്കിയ തലയോട്ടി ഒരു സ്ത്രീയുടേതല്ല, പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഇതിനിടെ, ചിന്നയ്യയുടെ ഭാര്യ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. പബ്ലിസിറ്റി നേടാനാണ് ചിന്നയ്യ ഈ കോളിളക്കം സൃഷ്ടിക്കുന്നതെന്ന വെളിപ്പെടുത്തലുകൾ നടത്തിയതെന്നും, അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഭാര്യ ആരോപിച്ചു.

2003-ൽ തന്റെ മകൾ അനന്യ ഭട്ടിനെ ധർമസ്ഥലയിൽ വെച്ച് കാണാതായെന്ന് പൊലിസിൽ പരാതി നൽകിയിരുന്ന സുജാത ഭട്ട്, ഇപ്പോൾ തനിക്ക് അനന്യ എന്ന മകളില്ലെന്ന് മൊഴി മാറ്റി. ഭീഷണിക്ക് വഴങ്ങിയാണ് താൻ പരാതി നൽകിയതെന്നും, യഥാർത്ഥത്തിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സുജാത എസ്.ഐ.ടി.യോട് വെളിപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  2 hours ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  2 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  3 hours ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  4 hours ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  4 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  4 hours ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  4 hours ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  4 hours ago


No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  6 hours ago
No Image

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും ‌

uae
  •  6 hours ago
No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  6 hours ago
No Image

' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ 

International
  •  6 hours ago