HOME
DETAILS

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ

  
August 29 2025 | 06:08 AM

software engineer shilpas death family alleges pregnant wife was killed by husband and in-laws husband arrested

ബെംഗളൂരു: 27 വയസ്സുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശിൽപയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രവീൺ അറസ്റ്റിലായി. ശിൽപയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അമ്മ ശാരദ നൽകിയ പരാതിയെ തുടർന്നാണ് പൊലിസ് പ്രവീണിനെ കസ്റ്റഡിയിലെടുത്തത്. മരണസമയത്ത് ശിൽപ ഗർഭിണിയായിരുന്നുവെന്നും, സ്ത്രീധനത്തിന്റേ പേരിലും, ശരീരപ്രകൃതിയുടെ പേര് പറഞ്ഞും പ്രവീണിന്റെ കുടുംബം ശിൽപയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

ശിൽപയുടെ അമ്മ ശാരദയും സഹോദരി സൗമ്യയും ഗുരുതര ആരോപണങ്ങളാണ് പ്രവീണിന്റെ കുടുംബത്തിനെതിരെ ഉന്നയിച്ചത്. ആദ്യം ശിൽപയുടെ മരണം ഹൃദയാഘാതമാണെന്ന് അറിയിച്ചെങ്കിലും, പിന്നീട് ആത്മഹത്യയാണെന്ന് മാറ്റിപ്പറഞ്ഞുവെന്ന് കുടുംബം വെളിപ്പെടുത്തി. പൊലിസ് സ്ഥലത്തെത്തും മുമ്പ് പ്രവീൺ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശിൽപയുടെ മൃതദേഹം കട്ടിലിൽ കിടത്തി. ശിൽപയെ പ്രവീണും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയതാണെന്നും ശാരദ ആരോപിച്ചു.

ശാരദയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 80 (സ്ത്രീധന മരണം), 1961-ലെ സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി പ്രവീണിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിലെ വീട്ടിൽ ശിൽപയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശിൽപയും പ്രവീണും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായിരുന്നു. 2022-ലാണ് ഇവർ വിവാഹിതരായത്, ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകൻ ഉണ്ട്. വിവാഹത്തിന് കഴിഞ്ഞ ഒരു വർഷത്തിന് ശേഷം പ്രവീൺ ജോലി ഉപേക്ഷിച്ച് പാനി പൂരി കട തുടങ്ങി. മകൻ ജനിച്ചതിന് ശേഷമാണ് ശിൽപ ജോലി രാജിവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  an hour ago
No Image

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala
  •  an hour ago
No Image

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും

International
  •  an hour ago
No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  2 hours ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  2 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  3 hours ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  4 hours ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  4 hours ago