HOME
DETAILS

സമൂഹ മാധ്യമങ്ങളിൽ സൂപ്പർതാരം: ​ദുബൈയിൽ റോൾസ് റോയ്സും ഓടിച്ച് രാധാമണിയമ്മ

  
Web Desk
August 29 2025 | 09:08 AM

social media star radhamaniyamma drives rolls royce in dubai

ഒരു പരിധി പ്രായം കഴിഞ്ഞാൽ അധികം പേർക്കും ചിലപ്പോൾ വാഹനം ഓടിക്കാൻ അല്പം ഭയമാണ്. ഓടിക്കുന്ന വാഹനം ചവിട്ടിയാൽ ചിലപ്പോൾ പിടിക്കുന്നിടത്ത് നിൽക്കുമോ, കുറേ നേരം ഓടിച്ചാൽ അസ്വസ്ഥത വല്ലതും അനുഭവപ്പെടുമോ, ഇതൊന്നും പോരാഞ്ഞിട്ട് നാട്ടുകാരുടെ ഒരു കളിയാക്കലും. ഈ പ്രായത്തിൽ ഇനി ഒരു ഡ്രൈവിങ്. അങ്ങനെ നീണ്ട് നിൽക്കുന്ന ലിസ്റ്റ് കാരണങ്ങൾ. എന്നാൽ ഇത്തരം ഭയപ്പെടുന്നവർക്ക് ഒരു പ്രചോദനമാണ് കൊച്ചി, തോപ്പുംപടി സ്വദേശിനി രാധാമണി അമ്മ.

2025-08-2914:08:74.suprabhaatham-news.png
 
 

ബൈക്ക് മുതൽ ജെസിബി, ക്രെയിൻ തുടങ്ങിയ ഹെവി വാഹനങ്ങൾ വരെ അനായാസം കൈകാര്യം ചെയ്യുന്ന ഈ അമ്മ ഇപ്പോൾ ആഡംബര വാഹനങ്ങളുടെ രാജാവായ റോൾസ് റോയ്സ് ഗോസ്റ്റ് സെഡാൻ ഓടിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

1981-ലാണ് ഡ്രൈവിങ് പഠിച്ച് രാധാമണി അമ്മ റോഡിലേക്ക് ഇറങ്ങിയത്. പിന്നീട് ഹെവി വാഹനങ്ങളിലേക്ക് കടന്ന് എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു. പ്രായം 75 നോടടുത്തിട്ടും ഇപ്പോഴും തന്റെ ഡ്രൈവിങ് ലഹരിക്ക് ബ്രേക്ക് ഇടാൻ ആയിട്ടില്ല എന്ന് രാധാമണി അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകളിലൂടെ കാണിച്ച് തരുന്നു.

2025-08-2914:08:27.suprabhaatham-news.png
 
 

"ഡ്രൈവിങ് പഠിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴാണ് അതിന്റെ ആവശ്യം വരുമെന്ന് ആർക്കും പറയാനാവില്ല. ചിലപ്പോൾ അത് ഒരു തൊഴിലും ആയി മാറിയേക്കാം," രാധാമണി അമ്മ പറയുന്നു. ദുബൈയിൽ എത്തിയപ്പോൾ റോൾസ് റോയ്സ് ഓടിക്കാതെ പോകുന്നത് എന്തിനെന്നാണ് അമ്മയുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിക്കുറിപ്പ്. നിരവധി ആരാധകരുള്ള അമ്മയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

https://youtube.com/shorts/j9bCjvYk3e4?si=KoImoCnxOBNjfh3B

അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിന്റെ (IDP) പ്രാധാന്യം വിശദീകരിക്കുന്ന ഒരു വീഡിയോയ്ക്ക് ശേഷമാണ് അമ്മ റോൾസ് റോയ്സ് ഓടിക്കുന്നത്. 563 bhp കരുത്തും 850 Nm torque ഉം നൽകുന്ന 6.6 ലിറ്റർ ടർബോചാർജ്ഡ് V12 എഞ്ചിനാണ് ഈ ആഡംബര വാഹനത്തിന്റെ ഹൃദയം. റിയർ വീൽ ഡ്രൈവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഇതിന്റെ സവിശേഷത. 4.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്ന ഈ വാഹനം രാധാമണി അമ്മയുടെ കൈകളിൽ അനായാസം വഴങ്ങി.

റോൾസ് റോയ്സ് ഗോസ്റ്റിന്റെ ഡിസൈൻ ഹൈലൈറ്റുകളിൽ വലിയ പ്ലഷ് ഗ്രിൽ, എൽഇഡി ലൈറ്റിങ്, സൂയിസൈഡ് ഡോറുകൾ, സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി എന്നിവ ഉൾപ്പെടുന്നു. ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ കൊണ്ട് നിർമിച്ച ഇന്റീരിയറിൽ ലെതർ സീറ്റുകൾ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. "ഫ്ലാഗ് ബെയറർ" സംവിധാനം റോഡിന്റെ അവസ്ഥ കണ്ടെത്തി സസ്‌പെൻഷൻ ക്രമീകരിക്കുന്നു. "സൈലന്റ് സീൽ" സാങ്കേതികവിദ്യ ഉയർന്ന വേഗതയിലും ശാന്തമായ യാത്ര ഉറപ്പാക്കുന്നു.

 

2025-08-2914:08:63.suprabhaatham-news.png
 
 

"പ്രായം ഒരു തടസ്സമല്ല, ധൈര്യവും ആത്മവിശ്വാസവുമാണ് വേണ്ടത്," എന്നാണ് രാധാമണി അമ്മയുടെ സന്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  2 hours ago
No Image

ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  2 hours ago
No Image

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala
  •  2 hours ago
No Image

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും

International
  •  3 hours ago
No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  3 hours ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  4 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  5 hours ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  5 hours ago

No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  7 hours ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  7 hours ago
No Image

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും ‌

uae
  •  7 hours ago
No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  8 hours ago