
32.85 കിലോമീറ്റർ മൈലേജും 6 എയർബാഗുകളും ഉണ്ടെന്ന് പറഞ്ഞിട്ടും എന്ത് കാര്യം; വിൽപ്പനയിൽ കൂപ്പുകുത്തി മാരുതിയുടെ ഫാമിലി കാർ

ചെറിയ കാറുകളുടെ വിഭാഗത്തിൽ മൈലേജ് കൊണ്ട് വിപ്ലവം സൃഷ്ടിച്ച മോഡലാണ് മാരുതി സുസുക്കി സെലേറിയോ. ഒരു കാലത്ത് ഇന്ത്യൻ വാഹന വിപണിയിൽ തരംഗമായിരുന്നു മോഡലും കൂടിയായിരുന്നുവെന്ന് പറയാം. ടോൾബോയ് ഡിസൈനും വിശാലമായ ഇന്റീരിയറും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് വിപണിയിൽ എത്തിയിരുന്നത്. പ്രധാനമായും ഈ ഹാച്ച്ബാക്ക് കുടുംബങ്ങൾക്ക് പ്രിയങ്കരമായി മാറുകയും ചെയ്തു. ഫാമിലിക്ക് വേണ്ടി വാഹനം വാങ്ങുന്ന പലരുടെയും ആദ്യ ഓപ്ഷൻ സെലേറിയോ ആയിരുന്നു.
എന്നാൽ, ഇന്ന് ഈ മോഡലിന്റെ വിൽപ്പനയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ജൂലൈയിൽ വെറും 1,392 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ജൂലൈയിലെ 2,465 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 43.53 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സെലേറിയോയുടെ എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ഗിയർബോക്‌സ് സ്ത്രീകൾക്ക് വലിയ പ്രിയമായിരുന്നു. ക്ലച്ച്‌ലെസ് ഡ്രൈവിങ് അനുഭവം ചെറിയ കാറുകളുടെ വിഭാഗത്തിൽ ജനപ്രിയമാക്കിയത് സെലേറിയോയാണ് എന്ന് നിസ്സംശയം പറയാം. എന്നാൽ, പുതിയ തലമുറ മോഡലിന്റെ ഡിസൈനിലുള്ള മാറ്റങ്ങൾ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും സ്ത്രീകൾ തന്നെയാണ് ഈ കാർ കൂടുതലായി വാങ്ങുന്നത്. എന്നിട്ടും വിൽപ്പന കുറയുന്നത് മാരുതി സുസുക്കിക്കിടയിൽ വലിയ ആശങ്കയാണ്.

പ്രതിമാസ വിൽപ്പനയിലും ഇടിവ്
ഈ വർഷം ജൂണിൽ 2,038 യൂണിറ്റുകൾ വിറ്റഴിഞ്ഞ സെലേറിയോ, ജൂലൈയിൽ 1,392 യൂണിറ്റുകളിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 31.70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ ഹാച്ച്ബാക്ക്, 6 എയർബാഗുകൾ, മോഡുലാർ ഹാർട്ട്ടെക്റ്റ് പ്ലാറ്റ്ഫോം, 1.0 ലിറ്റർ K-സീരീസ് എഞ്ചിൻ എന്നിവയുമായാണ് വിപണിയിൽ എത്തുന്നത്. 5.64 ലക്ഷം മുതൽ 7.37 ലക്ഷം രൂപ വരെയാണ് സെലേറിയോയുടെ എക്സ്ഷോറൂം വില.

മൈലേജ്, എഞ്ചിൻ, വേരിയന്റുകൾ
66 bhp പവറും 89 Nm torque-ഉം നൽകുന്ന K-സീരീസ് പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവലോ എഎംടി ട്രാൻസ്മിഷനോടോ കൂടി ലഭ്യമാണ്. സിഎൻജി ഓപ്ഷനിൽ 56 bhp പവറും 82.1 Nm torque-ഉം ലഭിക്കും. മൈലേജിന്റെ കാര്യത്തിൽ, പെട്രോൾ മാനുവലിന് 24.8 കിലോമീറ്ററും, എഎംടിക്ക് 25.75 കിലോമീറ്ററും, സിഎൻജി വേരിയന്റിന് 32.85 കിലോമീറ്ററും ലഭിക്കും. LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയന്റുകളിലാണ് സെലേറിയോ ലഭ്യമാകുന്നത്.
കമ്പനി ഉത്സവ സീസൺ പ്രതീക്ഷയിൽ
വിൽപ്പനയിലെ കനത്ത ഇടിവ് മാരുതി സുസുക്കിയെ ആശങ്കയിലാഴ്ത്തുമ്പോൾ, ഉത്സവ സീസൺ വിൽപ്പന മെച്ഛപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ചെറുകാർ വിഭാഗത്തിൽ മികച്ച മൈലേജും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന സെലേറിയോയ്ക്ക് വിപണിയിൽ വീണ്ടും തിളങ്ങാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Despite boasting 32.85 km mileage and 6 airbags, Maruti Suzuki's family-friendly Celerio hatchback has seen a sharp 43.53% sales drop in July 2025, with only 1,392 units sold compared to 2,465 the previous year. Popular among women for its AMT gearbox, the car's new design and declining sales worry India's top automaker
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 2 hours ago
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 2 hours ago
ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 2 hours ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• 2 hours ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 2 hours ago
ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 2 hours ago
താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• 2 hours ago
ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും
International
• 3 hours ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• 3 hours ago.png?w=200&q=75)
മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം
National
• 4 hours ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 5 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 5 hours ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 5 hours ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 5 hours ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 7 hours ago
കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും
uae
• 7 hours ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്
crime
• 8 hours ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 8 hours ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 5 hours ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 5 hours ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 6 hours ago