
ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

ദുബൈ: ബ്രേക്കിന് പകരം ആക്‌സിലേറ്ററിൽ അമർത്തി വഴിയാത്രക്കാരിയായ യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ഏഷ്യൻ വംശജനായ ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ഇതിനു പുറമേ പതിനായിരം ദിർഹം പിഴ അടയ്ക്കാനും രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണിയായി യുവതിയുടെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു. നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്ന് നടപ്പാതയിലേക്ക് കയറി ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുകയായിരുന്ന ഏഷ്യൻ വനിതയെ ഇടിക്കുകയായിരുന്നു. പരുക്കേറ്റ യുവതി പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.
അശ്രദ്ധമായി വാഹനം ഓടിച്ചതിന് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കുറ്റം ചുമത്തി ശിക്ഷ വിധിച്ചിരുന്നു. ബ്ലഡ് മണി മരിച്ച സ്ത്രീയുടെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ നൽകാൻ അവസരം ഉണ്ടായിരുന്നെങ്കിലും പ്രതി അപ്പീൽ കോടതിയെ സമീപിച്ചിരുന്നില്ല.
മരിച്ച സ്ത്രീയുടെ കുടുംബം ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. നഷ്ട പരിഹാരമായി 500,000 ദിർഹം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യുവതിയുടെ കുടുംബം കേസ് ഫയൽ ചെയ്തത്.
മരിച്ച സ്ത്രീയായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗം എന്നും യുവതിയുടെ മരണത്തിന് ശേഷം കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും ഇവർ കോടതിയെ അറിയിച്ചിരുന്നു. ഒരു കേസിന്റെ വസ്തുതകളിൽ ക്രിമിനൽ കോടതികൾ അന്തിമ വിധി പറയുമ്പോൾ, സിവിൽ കോടതിയുടെ കണ്ടെത്തലുകൾ പരിശോധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഡ്രൈവറുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചെന്ന കാര്യം ക്രിമിനൽ കോടതി കണ്ടെത്തിയതാണെന്നും ഇയാൾക്കെതിരെ വിധി പുറപ്പെടുവിച്ചതാണെന്നും സിവിൽ കോടതി പറഞ്ഞു.
ഡ്രൈവറുടെ അശ്രദ്ധ മൂലം മൂന്നാം കക്ഷി മരിക്കുമ്പോൾ, ബ്ലഡ് മണിയും അധിക നഷ്ടപരിഹാരവും ഉൾപ്പെടെ വാഹന ഉടമകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്താൻ ഇൻഷുറൻസുകൾ ബാധ്യസ്ഥരാണെന്ന് ഇമാറാത്തി നിയമശാസ്ത്രത്തിൽ പറയുന്നതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
മരണസമയത്ത് മരിച്ചയാൾ ആശ്രിതരെ പിന്തുണച്ചിരുന്നുവെന്ന് തെളിയിക്കപ്പെടുകയും, അത്തരം പിന്തുണ തുടരുമെന്ന് ന്യായമായ പ്രതീക്ഷയുണ്ടാകുകയും ചെയ്യുമ്പോൾ നഷ്ടപരിഹാരം നൽകേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. അവകാശികൾക്ക് ഉണ്ടായ ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം അധിക നഷ്ട പരിഹാരത്തിനും അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
a woman pedestrian tragically dies after a driver mistakenly hits the accelerator instead of the brake. the court has ordered the driver to pay dh200,000 in blood money to the victim's family
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• 2 hours ago
ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും
International
• 2 hours ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• 3 hours ago.png?w=200&q=75)
മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം
National
• 3 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 4 hours ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 5 hours ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 5 hours ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 5 hours ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 5 hours ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 5 hours ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• 6 hours ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 7 hours ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 7 hours ago
കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും
uae
• 7 hours ago
ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
National
• 8 hours ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്സിന് കൈമാറും
uae
• 8 hours ago
സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 8 hours ago
ഐഫോൺ 17 ലോഞ്ച് സെപ്തംബർ ഒമ്പതിന്; പ്രമുഖ ജിസിസി രാജ്യത്ത് എപ്പോൾ ലഭ്യമാകുമെന്ന് അറിയാം
oman
• 9 hours ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്ജിന്റെ വാഷ്റൂമിൽ നിന്ന്
crime
• 8 hours ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 8 hours ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 8 hours ago