
വോട്ടർ അധികാർ യാത്ര; മാറ്റിവരയ്ക്കുന്ന രാഷ്ട്രീയഭൂപടം

1300 കിലോമീറ്റർ, കടന്നുപോയത് 25 ജില്ലകളിലായി 110ലധികം നിയമസഭാ മണ്ഡലങ്ങളിലൂടെ. രാഹുലിന്റെ വോട്ടർ അധികാർ യാത്ര ഇന്ന് പട്‌നയിൽ സമാപിക്കുമ്പോൾ യാത്രകൾ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന മറ്റൊരു ചരിത്രത്തിനാണ് രാജ്യം സാക്ഷിയാകുക. പതിവ് ഭരണപരമായ വ്യായാമമായി കണക്കാക്കപ്പെടുന്ന വോട്ടർപട്ടിക പരിഷ്‌ക്കരണം വോട്ടുചോരിയുടെ പശ്ചാത്തലത്തിൽ ബിഹാറിന്റെ അസ്ഥിരമായ ജാതി പ്രേരിത ഭൂപ്രകൃതിയിൽ മൂർച്ചയുള്ള രാഷ്ട്രീയസ്വാധീനം നേടിയിട്ടുണ്ട്. രാഹുൽ ഉന്നയിച്ച വോട്ടുചോരി ആരോപണം വ്യാജവോട്ടർമാരെ കുത്തി നിറക്കലായിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായ നീക്കത്തിലൂടെ ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ സാധ്യതയില്ലാത്ത വിഭാഗങ്ങളെ ഒഴിവാക്കുന്ന പ്രക്രിയയാണ് ബിഹാറിൽ നടന്നത്.
വോട്ടർ പട്ടിക പരിഷ്‌ക്കരണമെന്നാൽ പുതിയ വോട്ടുകൾ കൂട്ടിച്ചേർത്ത് മരിച്ചവരെയും താമസം മാറ്റിയവരെയും ഒഴിവാക്കുന്ന സമഗ്ര പദ്ധതിയാണ്. ഒഴിവാക്കലുകൾക്കൊപ്പം ഉൾപ്പെടുത്തലുകളും നടക്കേണ്ടതാണ്. എന്നാൽ, ശുദ്ധീകരണത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ 2003ന് ശേഷം പട്ടികയിൽ ഉൾപ്പെട്ടവരെയെല്ലാം ഒറ്റയടിക്ക് ഒഴിവാക്കി. ഉൾപ്പെടുത്തലുകളുണ്ടായില്ല. തുടർന്ന് പട്ടികയിൽ ഉൾപ്പെടാൻ ഓരോരുത്തരും പ്രാപ്യമല്ലാത്ത പൗരത്വരേഖകൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ടു. ഫലത്തിൽ, പുതിയ വോട്ടർമാരെ ചേർക്കുകയല്ല, കൂട്ടത്തോടെ പുറത്താക്കുന്ന പ്രക്രിയയാണ് നടന്നത്.
ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയ്ക്കായുള്ള വലിയ പോരാട്ടമായി രാഹുലിന്റെ യാത്ര മാറുന്നത്. ദലിതർ, ഒ.ബി.സി, മുസ് ലിംകൾ, അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്ക് ശക്തമായ രാഷ്ട്രീയ മുദ്രാവാക്യമായും വൈകാരിക പോയിന്റായും രാഹുലിന്റെ റാലി മാറി. ഇല്ലാതാക്കലുകൾ ലളിതമായ ശുദ്ധീകരണ വ്യായാമമല്ലെന്നും പരമ്പരാഗതമായി ആർ.ജെ.ഡി, കോൺഗ്രസ്, ഇടതു പാർട്ടികൾ എന്നിവയുടെ നട്ടെല്ലായി കണക്കാക്കുന്ന വിഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് ശക്തി ദുർബലപ്പെടുത്താനുള്ള ആസൂത്രിത നടപടിയാണെന്ന പ്രതിപക്ഷ ആരോപണത്തെ പട്ടികയിൽ നിന്ന് ഒറ്റയടിക്ക് 65 ലക്ഷം പേർ പുറത്തായത് സാധൂകരിക്കുന്നുണ്ട്.
ബിഹാറിലെ യാത്ര ക്രമേണ ദേശീയതലത്തിൽ പ്രതിപക്ഷസഖ്യത്തിന്റെ പ്രധാന പ്രചാരണകേന്ദ്രമായി മാറുകയാണ്. പ്രധാന പ്രതിപക്ഷ നേതാക്കളായ ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, സി.പി.ഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, വി.ഐ.പിയുടെ മുകേഷ് സഹാനി എന്നിവർ യാത്രയിലുടനീളം പങ്കുചേർന്നു. അഖിലേഷ് യാദവും എം.കെ സ്റ്റാലിനും അടക്കമുള്ള നേതാക്കൾ വിവിധ ദിവസങ്ങളിൽ അതിഥികളായെത്തി. പതിറ്റാണ്ടുകളായി, ബിഹാറിലെ രാഷ്ട്രീയ മത്സരങ്ങൾ ജാതി ഗണിതശാസ്ത്രത്താൽ രൂപപ്പെടുത്തിയതാണ്. ഈ വിഷയത്തെ കൂട്ടത്തോടെയുള്ള വോട്ടവകാശം നിഷേധിക്കുന്നതിന്റെ വിഷയമായി രൂപപ്പെടുത്തുന്നതിലൂടെ രാഹുൽ ബിഹാർ തെരഞ്ഞെടുപ്പിന്റെ ജാതി ആധിപത്യത്തെ അവകാശങ്ങളുടെയും ജനാധിപത്യപങ്കാളിത്തത്തിന്റെയും വിശാലമായ തലത്തിലേക്ക് മാറ്റുകയാണ്. യാത്രയിലുടനീളം രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ ബി.ജെ.പിയെ നിരന്തരം ലക്ഷ്യം വയ്ക്കുന്നു. അവർ തെരഞ്ഞെടുപ്പ് കമ്മിഷനെ തങ്ങളുടെ ഇംഗിതങ്ങൾക്കായി ഉപയോഗിക്കുന്നു. താഴ്ന്ന വരുമാനക്കാരുടെ ശബ്ദങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നു. എന്നും രാഹുൽ പറയുന്നു. 'വോട്ട് ചോർ ഗഡ്ഡി ഛോഡ്' എന്ന മുദ്രാവാക്യം പ്രചാരണത്തിന്റെ വൈകാരിക കേന്ദ്രബിന്ദുവായി ഉയർന്നു. വെറുപ്പിനെതിരേ സ്‌നേഹം എന്ന ഭാരത് ജോഡോ യാത്രയിലെ പ്രധാന വിഷയത്തെ രാജ്യത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹികനീതി തുടങ്ങിയ മൂർത്തമായ വിഷയങ്ങളിലേക്ക് സംയോജിപ്പിച്ച അതേ രീതിയാണ് രാഹുൽ ഇവിടെയും പിന്തുടരുന്നത്.
സ്വത്വത്തിൽ നിന്ന് അവകാശങ്ങളും വികസനവും എന്ന ചട്ടക്കൂടിലേക്ക് പ്രചാരണത്തെ വ്യാപിപ്പിച്ച് കോൺഗ്രസിനെ ഒരേ സമയം ജാതി സഖ്യങ്ങളിലെ പങ്കാളിയായും ജനാധിപത്യത്തിന്റെയും ക്ഷേമത്തിന്റെയും സംരക്ഷകരായും സ്ഥാപിക്കുന്നു. വോട്ടവകാശം നഷ്ടപ്പെടൽ.
ബിഹാറിന്റെ രാഷ്ട്രീയ സംസ്‌കാരത്തിൽ വളരെക്കാലമായി നിലനിൽക്കുന്ന തൊഴിലില്ലായ്മയോ അഴിമതിയോ പോലെയല്ല, വോട്ടർ പട്ടികയിൽ നിന്ന് മായ്ക്കപ്പെടുമെന്ന ഭീഷണി പുതിയതും, അടിയന്തിരവും, വ്യക്തിപരവുമാണ്. വോട്ടപട്ടികയിൽ നന്ന് നീക്കം ചെയ്യപ്പെടുന്ന കുടുംബങ്ങൾക്ക് അവരുടെ വോട്ടവകാശത്തെക്കുറിച്ച് മാത്രമല്ല, റേഷൻ കാർഡുകൾ, ഭൂമി അവകാശങ്ങൾ, സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ തുടങ്ങിയ അവകാശങ്ങളെക്കുറിച്ചും ആശങ്കയുണ്ട്.
ബിഹാറിൽ വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന കോൺഗ്രസിന്, യാത്ര വീണ്ടും പ്രസക്തി വീണ്ടെടുക്കാനുള്ള അവസരമാണ്. ആർ.ജെ.ഡിയുടെയും ഇടതുപക്ഷ പാർട്ടികളുടെയും സംഘടനാ ശക്തിയിൽ സഞ്ചരിച്ച്, പ്രാദേശിക പ്രശ്‌നങ്ങൾക്കായി പോരാടാൻ കഴിയുന്ന ദേശീയ പാർട്ടിയായി അത് വീണ്ടും സ്വയം നിലകൊള്ളുകയാണ്. ബിഹാറിലെ വോട്ടർമാർ മൂർച്ചയുള്ള രാഷ്ട്രീയ ഓർമയ്ക്ക് പേരുകേട്ടതാണ്. വോട്ടവകാശത്തിനുവേണ്ടിയുള്ള വലിയ പോരാട്ടത്തിലേക്ക് രാഹുലിന്റെ വോട്ടർ അധികാർ യാത്ര ബിഹാറിന്റെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അജണ്ടകളെ പുനർനിർമിക്കുകയാണ് ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരം പറയണം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇത്രയും ഗൗരവമായ ആരോപണം ഉന്നയിക്കുന്നത്. കൃത്യമായ തെളിവുകളും വസ്തുതകളും നിരത്തിയാണ് രാഹുൽ ഗാന്ധി വോട്ട് കവർച്ച ആരോപണം ഉന്നയിച്ചയത്.
ആറുമാസത്തോളം അന്വേഷണം നടത്തി തയാറാക്കിയ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരത്തിയ വാർത്താസമ്മേളനത്തിൽ വോട്ടിരട്ടിപ്പ്, വ്യാജ വോട്ടർമാർ, അർഹരായ വോട്ടർമാരെ നീക്കം ചെയ്യൽ എന്നിവ സംബന്ധിച്ച തെളിവുകളും പുറത്തുവിട്ടു. എന്നാൽ, ആരോപണത്തിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി ഒട്ടും ഗൗരവമർഹിക്കാത്തതാണ്. കമ്മിഷന്റെ ആവർത്തിക്കുന്ന പ്രതികരണങ്ങൾ വോട്ടുകവർച്ച ആരോപണം ബലപ്പെടുത്തുകയാണ്.
രാഹുലിന്റെ ഡൽഹി വാർത്താസമ്മേളനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത് ഒരേ കാര്യമാണ് തെളിവ് തരൂ എന്ന്. ഇത്രയും തെളിവുകൾ പുറത്തുവിട്ടിട്ടും പരിശോധന നടത്താനോ വസ്തുതകൾ അംഗീകരിക്കാനോ കമ്മിഷൻ തയാറാകത്ത് നിയമപരമായ പരിമിതികളുടെ പേരിൽ മാത്രമല്ല, മറിച്ച് ഒളിക്കാനേറേയുണ്ടെന്ന ബോധ്യം കൂടിയുള്ളതിനാലാണ്. വോട്ടിരട്ടിപ്പും വ്യാജവോട്ടർമാരെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടികയിൽ നിന്നെടുത്ത് വ്യക്തമാക്കിയപ്പോൾ, അർഹരായ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കയത് ചൂണ്ടിക്കാട്ടിയപ്പോൾ സത്യവാങ്മൂലം സമർപ്പിക്കണമെന്ന മറുവാദത്തിൽ പിടിച്ചുതൂങ്ങുകയാണ് കമ്മിഷൻ. പിന്നീട്, ഇരട്ട വോട്ടർമാരുടെ വിവരങ്ങൾ പട്ടികയായി പുറത്തുവിട്ടപ്പോഴാകട്ടെ അത് അംഗീകരിക്കാൻ കമ്മിഷൻ തയാറായതുമില്ല.
ഏറ്റവും ഒടുവിൽ അർഹരായ വോട്ടർമാരെ മരിച്ചെന്നും നാടുവിട്ടുവെന്നും ചൂണ്ടിക്കാട്ടി പട്ടികയിൽ നിന്ന് നീക്കിയ കമ്മിഷന്റെ നടപടിയും പൊളിഞ്ഞുവീണു. മരിച്ചെന്ന് പറയുന്ന യഥാർഥ വോട്ടർമാരെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോഴും, രാഹുൽ പുകമറ സൃഷ്ടിക്കുന്നുവെന്ന മുടന്തൻ ന്യായമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. പ്രതിപക്ഷം മാത്രമല്ല, ഏറ്റവും ഒടുവിൽ, പ്രതിരോധത്തിനാണെങ്കിൽ പോലും വോട്ടർ പട്ടികയിൽ കൃത്രിമമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ഫലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ള രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും വിശ്വാസ്യതയാണ് ഇടിഞ്ഞുവീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്കു വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്‌പെക്ടര്‍
Kerala
• 2 days ago
പോരാട്ടമാണ്.....ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്
National
• 2 days ago
ബിഹാര്‍ കരട് വോട്ടര്‍ പട്ടിക: ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
National
• 2 days ago
റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനം പേരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍
Kerala
• 2 days ago
ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398
Kerala
• 2 days ago
അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു
Kerala
• 2 days ago
നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ
Kerala
• 2 days ago
കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ ഈ വർഷവും ആരംഭിക്കില്ല
Kerala
• 2 days ago
കേരളത്തിൽ കുട്ടികളില്ലാതെ 47 സ്‌കൂളുകൾ
Kerala
• 2 days ago
നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു
oman
• 2 days ago
'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും
National
• 2 days ago
പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും
National
• 2 days ago
ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു
International
• 2 days ago
ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ
National
• 2 days ago
തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 days ago
മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം
International
• 2 days ago
തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും
Football
• 2 days ago
വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി
Kerala
• 2 days ago
ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!
Cricket
• 2 days ago
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി
National
• 2 days ago