HOME
DETAILS

60,000 ശമ്പളത്തില്‍ കെഎസ്ആര്‍ടിസിയില്‍ ജോലി നേടാം; അപേക്ഷ സെപ്റ്റംബര്‍ 13 വരെ

  
September 04 2025 | 12:09 PM

ksrtc latest recruitment through cmd salary 60000 apply before september 13

കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. കെഎസ്ആര്‍ടിസിയിലേക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 

അവസാന തീയതി: സെപ്റ്റംബര്‍ 13

തസ്തിക & ഒഴിവ്

കെഎസ്ആര്‍ടിസി- എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 

പ്രായപരിധി

60 വയസ് വരെയാണ് പ്രായപരിധി. സെപ്റ്റംബര്‍ 1ന് 60 വയസ് കവിയരുത്. 

യോഗ്യത

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള യോഗ്യത മാത്രമേ പരിഗണിക്കൂ. 

പിഡബ്ല്യൂഡിയിലോ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലോ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി 5 വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്. അല്ലെങ്കില്‍ സമാനമായ സ്ഥാപനങ്ങളില്‍ 7 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്തവരായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും. 

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കും. ശേഷം എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തും. വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് പുറത്തിറക്കി മുന്‍ഗണന നോക്കി നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് കരാര്‍ സമയം. മികവിന് അനുസരിച്ച് അത് നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് https://cmd.kerala.gov.in/  സന്ദര്‍ശിക്കുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ റിക്രൂട്ട്‌മെന്റ് സെക്ഷന്‍ തിരഞ്ഞെടുക്കുക. കെഎസ്ആര്‍ടിസി- എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക സെലക്ട് ചെയ്ത് നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. 

അപേക്ഷ: Click 

വിജ്ഞാപനം: Click 

KSRTC (Kerala State Road Transport Corporation) Executive Engineer recruitment. recruitment is being conducted through the Centre for Management Development (CMD), Kerala. apply before septmber 13



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  an hour ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  2 hours ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  2 hours ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  2 hours ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  2 hours ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  3 hours ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  3 hours ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  3 hours ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  3 hours ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  3 hours ago