HOME
DETAILS

2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി

  
September 07 2025 | 12:09 PM

Lionel Messi has answered the question of whether he will play in the 2026 World Cup

അർജന്റൈൻ ഇതിഹാസം ലയണൽ മെസി തന്റെ ഫുട്ബോൾ കരിയറിന്റെ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ലയണൽ മെസി അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ കളിക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറച്ചു വിശ്വസിക്കുന്നത്. ഇപ്പോൾ 2026 ലോകകപ്പിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മെസി. ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് ഇതുവരെ താൻ തീരുമാനമെടുത്തിട്ടില്ലെന്നാണ്‌ മെസി പറഞ്ഞത്. 

''മുമ്പ് ഞാൻ പറഞ്ഞതുപോലെ ഇനി ഒരിക്കലും ലോകകപ്പിൽ കളിക്കില്ലെന്ന് ഞാൻ കരുതുന്നു. എന്റെ പ്രായം കാരണമാണ് ഞാൻ ഇത് പറയുന്നത്. ഞങ്ങളിപ്പോൾ ലോകകപ്പിനായി അടുത്തുകൊണ്ടിരിക്കുന്നു. ലോകകപ്പിൽ കളിക്കുന്നതിൽ എനിക്ക് വളരെയധികം ആവേശമുണ്ട്. ഞാൻ എപ്പോഴും പറയുന്നതുപോലെ എല്ലാ ദിവസവും ഓരോ മത്സരങ്ങൾ കളിക്കാനാന് ഞാൻ ചിന്തിക്കുന്നത്. ഓരോ ദിവസവും നല്ല രീതിയിൽ പ്രകടനം നടത്താൻ ഞാൻ ശ്രമിക്കുന്നു. കാര്യങ്ങൾ നല്ലതായി തോന്നുമ്പോൾ അത് ഞാൻ ആസ്വദിക്കും പക്ഷേ കാര്യങ്ങൾ നല്ലതായിരിക്കുമ്പോൾ ലോകകപ്പ് കളിക്കാതിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമുക്ക് നോക്കാം, ലോകകപ്പിനെ കുറിച്ച് ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ഞാൻ ഈ സീസൺ പൂർത്തിയാക്കും. പിന്നെ ഇതിനുശേഷം പ്രീ സീസൺ ഉണ്ടാകും. അതിനുശേഷം ആറു മാസം കൂടി ബാക്കിയുണ്ടാകും അതുവരെ നമുക്ക് നോക്കാം. 2026ൽ എനിക്ക് നല്ലൊരു ഫ്രീ സീസൺ ലഭിക്കുമെന്നും ഈ എംഎൽഎസ് സീസൺ നന്നായി പൂർത്തിയാക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനുശേഷമായിരിക്കും ഞാൻ ഈ തീരുമാനം എടുക്കുക'' ലയണൽ മെസി വെനസ്വേലക്കെതിരെയുള്ള മത്സരശേഷം പറഞ്ഞു. 

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനസ്വേലക്കെതിരെ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന വെനസ്വേലയെ വീഴ്ത്തിയത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയായിരുന്നു മെസി തിളങ്ങിയിരുന്നത്. മെസിക്ക് പുറമെ ലൗട്ടാരോ മാർട്ടീനസും അർജന്റീനക്കായി ഗോൾ നേടി. സെപ്റ്റംബർ പത്തിന് ഇക്വഡോറിനെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം.

Argentine legend Lionel Messi is approaching the final stage of his football career. Now, Messi has answered the question of whether he will play in the 2026 World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  17 hours ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  17 hours ago
No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  18 hours ago
No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  a day ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  a day ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  a day ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  a day ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  a day ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  a day ago